അങ്കണവാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1975-ൽ ഐ.സി.ഡി.എസ്. പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ ഭക്ഷണക്കുറവും പോഷണക്കുറവും പരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഗവണ്മെന്റ് ആരംഭിച്ച കേന്ദ്രങ്ങളാണ് അങ്കണവാടികൾ. അങ്കണവാടി കേന്ദ്രങ്ങൾ ഗ്രാമങ്ങളിലെ അടിസ്ഥാന ആരോഗ്യപരിപാലനകേന്ദ്രങ്ങളായും വർത്തിക്കുന്നു. ഇത് ഇന്ത്യയിലെ പൊതുജനാരോഗ്യപദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിൽ 2013 ജനുവരി 31-ന് 13.3 ലക്ഷം അങ്കണവാടികളും മിനി അങ്കണവാടികളും പ്രവർത്തിക്കുന്നുണ്ട്. 13.7 ലക്ഷം ആണ് അനുവദിച്ച അങ്കണവാടികളുടെ എണ്ണം.[1]

ഉപയോക്താക്കൾ[തിരുത്തുക]

ഗർഭിണികൾ, നവജാതശിശുക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരാണ് അങ്കണവാടികളിലെ ഉപയോക്താക്കൾ.

പ്രവർത്തനങ്ങൾ[തിരുത്തുക]

നവജാതശിശുക്കളുടെ ആരോഗ്യനിരീക്ഷണം, പ്രീ സ്കൂൾ വിദ്യാഭ്യാസം, പോഷണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിതരണം, പോഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകൽ, ഗർഭനിരോധന മാർഗ്ഗങ്ങളെപ്പറ്റിയുള്ള ഉപദേശങ്ങൾ, അവയുടെ വിതരണം എന്നിവ അങ്കണവാടികളിലെ പ്രവർത്തനങ്ങളിൽ പെടുന്നു.[2] അടിസ്ഥാന മരുന്നുകൾ,എന്നിവ ഇവിടെ സൂക്ഷിക്കുകയും ചെയ്യുന്നു. പ്രതിരോധ മരുന്ന് നൽകൽ, ആരോഗ്യപരിശോധന, ആശുപത്രികളിലേയ്ക്ക് ആവശ്യമെങ്കിൽ രോഗികളെ അയയ്ക്കുക എന്നീ സേവനങ്ങളും അങ്കണവാടികളിലൂടെ നൽകപ്പെടുന്നു.[3]

ഭരണം[തിരുത്തുക]

അങ്കണവാടിയുടെ ഭരണം നടത്തുന്നത് ഐ.സി.ഡി.എസ് ഓഫീസ് ആണ്.[4] ഒരു അങ്കണവാടിയിൽ ഒരു വർക്കറും ഒരു ഹെൽപ്പറുമാണ് സേവനം ചെയ്യുന്നത്. അങ്കണവാടിയിൽ കുട്ടികൾക്കു വേണ്ട കളിയുപകരണങ്ങൾ, ബേബി വെയിംഗ് മെഷീനുകൾ, ചാർട്ടുകൾ, വർക്കർക്കും, ഹെൽപ്പർക്കും ഓണറേറിയം നൽകൽ തുടങ്ങിയവ ഐ.സി.ഡി.എസിന്റെ കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസർമാരാണ് നിർവഹിക്കുന്നത്. കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും നിശ്ചയിക്കുന്ന നിരക്കിൽ പ്രതിമാസ ഓണറേറിയമാണ് വർക്കർക്കും ഹെൽപ്പർക്കും നൽകുന്നു.[4]

അവലംബം[തിരുത്തുക]

  1. "ഇന്ത്യയിലെ അങ്കണവാടികൾ". Ministry of Women and Child Development. ശേഖരിച്ചത് 25 ജൂലൈ 2015.
  2. National Population Policy 2000, National Commission on Population website.
  3. [1]
  4. 4.0 4.1 "ICDS Team". wcd.nic.in. Ministry of Women and Child Development. ശേഖരിച്ചത് 25 ജൂലൈ 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അങ്കണവാടി&oldid=2916484" എന്ന താളിൽനിന്ന് ശേഖരിച്ചത്