അർമാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജിയൊ അർമാനി എസ്.പി.എ
സ്വകാര്യ സ്ഥാപനം
വ്യവസായം
സ്ഥാപിതം1975; 48 years ago (1975)
സ്ഥാപകൻ
ആസ്ഥാനം45°27′42″N 9°10′12″E / 45.4616855°N 9.1700768°E / 45.4616855; 9.1700768Coordinates: 45°27′42″N 9°10′12″E / 45.4616855°N 9.1700768°E / 45.4616855; 9.1700768, ,
Area served
ആഗോളം
പ്രധാന വ്യക്തി
 • ജോർജിയോ അർമാനി
 • ക്രിസ്റ്റിയാനൊ അർമാനി
വരുമാനംGreen Arrow Up Darker.svg €2.90 billion (2016)
Number of employees
7,309 (2019)
വെബ്സൈറ്റ്armani.com

ഒരു ഇറ്റാലിയൻ ആഡംബര ബ്രാൻഡ് ആണ് സാധാരണയായി അർമാനി (Armani)അറിയപ്പെടുന്ന ജോർജിയോ അർമാനി എസ്.പി.എ. ( Giorgio Armani S.p.A. (pronounced [ˈdʒordʒo arˈmaːni]) ) ജ്ജോർജിയോ അർമാനി എന്നയാളാണ് ഈ ഫാഷൻ ഹൗസ് സ്ഥാപിച്ചത്. ഹൗട്ട് ക്കോച്ചർ, റെഡി മേഡ് വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ഷൂ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ സാധനങ്ങൾ, കണ്ണടകൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഹോം ഇന്റീരിയറുകൾ എന്നിങ്ങനെ അനവധി വസ്തുക്കളുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, വിപണനം എന്നിവയെല്ലാം അർമാനി ചെയ്തുവരുന്നു. ഈ ബ്രാന്റഡ് ഉൽപ്പന്നങ്ങളെ ജോർജിയോ അർമാനി പ്രിവ്, ജോർജിയോ അർമാനി, അർമാനി കൊളീജിയോണി, എംപോറിയോ അർമാനി ( ഇഎ 7 ഉൾപ്പെടെ), അർമാനി ജീൻസ്, അർമാനി ജൂനിയർ, അർമാനി എക്‌സ്‌ചേഞ്ച് എന്നിങ്ങനെ നിരവധി ലേബലുകൾക്ക് കീഴിലായി വിപണനം ചെയ്യപ്പെടുന്നു.[2] ഇന്ന് ഫാഷൻ വ്യവസായത്തിലെ ഒരു സുപ്രധാന പേരുകളിലൊന്നാണ് അർമാനി. 2016 ൽ കമ്പനിയുടെ വിൽപ്പന ഏകദേശം 2.65 ബില്യൺ ഡോളറായിരുന്നു. [3] തന്റെ കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായി, 2017 ൽ ജിയോർജിയോ അർമാനി തങ്ങളുടെ കമ്പനി അതിന്റെ രണ്ട് ഫാഷൻ ലേബലുകളായ അർമാനി കൊളീജിയോണി, അർമാനി ജീൻസ് എന്നിവ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അർമാനി കൊളീജിയോണി വീണ്ടും "ജോർജിയോ അർമാനി" ലൈനിൽ ലയിക്കുമ്പോൾ, സ്റ്റൈലുകളിലെ സമാനതകളും അതേ ബ്രാൻഡ് ലോഗോയുടെ ഉപയോഗവും കാരണം അർമാനി ജീൻസ് എംപോറിയോ അർമാനി ലൈനുമായി ചേർക്കപ്പെടും.

മിലാൻ, പാരീസ്, ന്യൂയോർക്ക്, ലണ്ടൻ, ഹോങ്കോംഗ്, ലോസ് ഏഞ്ചൽസ്, ടോക്കിയോ, ഷാങ്ഹായ്, സിയോൾ, ദുബായ് എന്നിവയുൾപ്പെടെ നിരവധി വലിയ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ശൃംഖലയായ എമാർ പ്രോപ്പർട്ടീസുമായി ജോർജിയോ അർമാനി സഹകരിക്കുന്നു. [4] [5] കമ്പനി ഇതിനകം തന്നെ ഒരു ബാർ, നൈറ്റ്ക്ലബ് എന്നിവയ്‌ക്ക് പുറമേ ലോകമെമ്പാടും നിരവധി കഫേകളും പ്രവർത്തിപ്പിക്കുന്നു.

ബ്രാൻഡുകൾ[തിരുത്തുക]

 • ജോർജിയോ അർമാനി
 • അർമാനി കൊളീജിയോണി
 • എംപോറിയോ അർമാനി ( ഇഎ 7 ഉൾപ്പെടെ)
 • ജോർജിയോ അർമാനി പ്രിവ്
 • അർമാനി/കാസ
 • അർമാനി/ ഡോൾസി
 • അർമാനി ഹോട്ടെൽസ്
 • അർമാനി ജീൻസ്
 • അർമാനി ജൂനിയർ
 • അർമാനി എക്‌സ്‌ചേഞ്ച്

അവലംബം[തിരുത്തുക]

 1. "Giorgio Armani". Italian Vogue. മൂലതാളിൽ നിന്നും 2018-04-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 August 2017.
 2. "Armani builds different brands", The Wall Street Journal.
 3. http://fortune.com/2017/01/14/giorgio-armani-revenues-down/ Fortune.com
 4. "Giorgio Armani in Dubai". Mall of the Emirates. മൂലതാളിൽ നിന്നും 2017-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 August 2017.
 5. "Giorgio Armani and Mohamed Ali Alabbar Sign 'Armani Hotels and Resorts' Agreement for International Collection of Luxury Hotels and Resorts" (Press release) (ഭാഷ: ഇംഗ്ലീഷ്). Business Wire. 2005-05-31. ശേഖരിച്ചത് 2018-12-28.
"https://ml.wikipedia.org/w/index.php?title=അർമാനി&oldid=3801304" എന്ന താളിൽനിന്ന് ശേഖരിച്ചത്