അലക്‌സാണ്ട്രിന പെൻഡറ്റ്ചാൻസ്‌ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലക്‌സാണ്ട്രിന പെൻഡറ്റ്ചാൻസ്‌ക

ഒരു ബൾഗേറിയൻ ഓപ്പറ ഉച്ചസ്വര ഗായികയാണ് അലക്‌സാണ്ട്രിന പെൻഡറ്റ്ചാൻസ്‌ക ( English: Alexandrina Pendatchanska / Alexandrina Pendachanska) (ബൾഗേറിയൻ: Александрина Пендачанска). അലെക്‌സ് പെൻഡ എന്നാണ് ഔദ്യോഗികമായി ഇവർ അറിയപ്പെടുന്നത്.

ആദ്യകാല ജീവിതം[തിരുത്തുക]

1970 സെപ്തംബർ 24ന് സോഫിയയിലെ ഒരു പ്രമുഖ ബൾഗേറിയൻ സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ചു. അവരുടെ മുത്തച്ഛൻ സാശ പൊപോവ് ഒരു വയലിൻ വായനക്കാരനും സംഗീതസംഘ പ്രമാണിയുമായിരുന്നു. സോഫിയ ഫിലാർമോണിക് ഓക്കസ്ട്രയുടെ സ്ഥാപകനായിരുന്നു അദ്ദേഹം. അലെക്‌സ് പെൻഡയുടെ മാതാവ് വലെറി പൊപോവ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒപ്പറ ഗായികയായിരുന്നു. 1983 മുതൽ 1986വരെ ഇറ്റലിയിലെ മിലനിലുള്ള ലാ സ്‌കാല ഒപ്പറ ഹൗസിൽ സ്ഥിരമായി പാടിയിരുന്നു ഇവർ. അലെക്‌സ് പെൻഡ വളരെ ചെറുപ്പത്തിൽ തന്നെ പിയാനോ വായിക്കൻ പഠിച്ചിരുന്നു. ബൾഗേറിയയിലെ നാഷണൽ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോയിലും പാട്ടിലും ബിരുദം നേടി. അവരുടെ സംഗീത അധ്യാപിക അവരുടെ അമ്മയായിരുന്നു. 17ആം വയസ്സിലാണ് ആദ്യത്തെ സ്റ്റേജ് അരങ്ങേറ്റം നടത്തിയത്.

അംഗീകാരങ്ങൾ[തിരുത്തുക]

ചെക്ക് റിപ്പബ്ലിക്കിലെ കർലോവി വറിയിൽ നടന്ന ചെക്ക് കംപോസർ ആന്റണിൻ ദ്‌വോറക് ന്റെ പേരിലുള്ള മൽസരത്തിൽ വിജയിയായി. 1988ൽ സ്‌പെയിനിലെ ബിൽബാവോയിൽ നടന്ന ഇന്റർനാഷണൽ വോകൽ മൽസരത്തിൽ രണ്ടാം സ്ഥാനം നേടി. 1989ൽ സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയയിൽ നടന്ന UNISA ഗാനാലാപന മൽസരത്തിൽ വിജയിയായി. 1989 മുതൽ ലോകത്തെ പ്രധാനപ്പെട്ട നിരവധി ഒപ്പറ ഹൗസുകളിൽ ഗാനങ്ങൾ ആലപിച്ചു. വിയന്ന, പാരിസ്, ബെർലിൻ, ന്യൂയോർക്കിലെ ന്യുയോർക്ക് സിറ്റി ഒപ്പറ, റോം, ബ്രസ്സൽസ്, വാഷിങ്ടൺ, ഹാംബർഗ്, മോസ്‌കോ, ടുറിൻ, നാപ്പൊളി, സാന്ത ഫെ, ബ്രിഗെൻസ്, മൊണാക്കോയുടെ തലസ്ഥാനമായ മോൺടെ കാർലോ, തെൽ അവീവ് എന്നിവിടങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. 2014ലെ വേനൽകാലത്ത് ഫെസ്റ്റിവൽ സീസണിൽ അലക്‌സ് പെൻഡ എന്നപേരിൽ ബീഥോവന്റെ ഫിഡെലിയോ എന്ന ഒപ്പറയിൽ ലിയോനോറിന്റെ റോളിൽ രംഗത്തെത്തി.[1] പ്രമുഖ സംഗീതജ്ഞരുടെ ഒപ്പറ സംഗീതത്തിന് റെക്കോഡിങ് നടത്തിയിട്ടുണ്ട് അലക്‌സ് പെൻഡ. റെക്കോഡിങിന് രണ്ടു തവണ ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 2006 ബെസ്റ്റ് ക്ലാസിക്കൽ റെക്കോഡിങ്, ബെസ്റ്റ് ഒപ്പറ റെക്കോഡിങ് എന്നിവയ്ക്ക് ഇവരുടെ പേര് നാമനിർദ്ദേശം ചെയ്തിരുന്നു[2]. 2013ൽ ബെസ്റ്റ് ഒപ്പറ റെക്കോഡിങിന് ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Santa Fe Opera's 2014 season announcement
  2. "48th Grammy® Awards Nominations" digitalhit.com. Retrieved 20 October 2013
  3. Grammy.com Retrieved 20 October 2013

പുറംകണ്ണികൾ[തിരുത്തുക]