അലക്സാണ്ട്രിയ വില്ലസെനർ
അലക്സാണ്ട്രിയ വില്ലസെനർ | |
---|---|
ജനനം | ഡേവിസ്, കാലിഫോർണിയ, യു.എസ്. | മേയ് 18, 2005
ദേശീയത | അമേരിക്കൻ |
തൊഴിൽ |
|
അറിയപ്പെടുന്നത് | സ്കൂൾ സ്ട്രൈക്ക് ഫോർ ക്ളൈമറ്റ് |
ഒരു അമേരിക്കൻ കാലാവസ്ഥാ പ്രവർത്തകയാണ് അലക്സാണ്ട്രിയ വില്ലസെനർ(ജനനം: മെയ് 18, 2005). ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ പ്രസ്ഥാനത്തിന്റെയും സഹ കാലാവസ്ഥാ പ്രവർത്തകയായ ഗ്രേത്ത തൂൻബായ്ന്റെയും [1]അനുയായിയായ വില്ലസെനർ യുഎസ് യൂത്ത് ക്ലൈമറ്റ് സ്ട്രൈക്കിന്റെ സഹസ്ഥാപകയും എർത്ത് പ്രക്ഷോഭത്തിന്റെ സ്ഥാപകയുമാണ്.[2]
ജീവിതരേഖ
[തിരുത്തുക]2005 ൽ കാലിഫോർണിയയിലെ ഡേവിസിലാണ് വില്ലസെനർ ജനിച്ചത്.[3][4]2018 ൽ കുടുംബം വടക്കൻ കാലിഫോർണിയയിൽ നിന്ന് ന്യൂയോർക്കിലേക്ക് മാറി.[5] വില്ലസെനർ ലാറ്റിനവംശജരാണ്. [6] ഐക്യരാഷ്ട്രസഭയുടെ ഒരു ദിവസത്തെ പ്രവർത്തനമാണ് അവരുടെ ലക്ഷ്യം.[7]
ആക്ടിവിസം
[തിരുത്തുക]വില്ലസെനർ ഒരു കുടുംബ സന്ദർശനത്തിനിടെ 2018 നവംബറിൽ കാലിഫോർണിയയിലെ ക്യാമ്പ് ഫയർ പുക മേഘത്തിൽ അകപ്പെട്ടപ്പോൾ കാലാവസ്ഥാ പ്രവർത്തനത്തിനായുള്ള പോരാട്ടത്തിന് തുടക്കമിട്ടു. ഒരു ആസ്ത്മ രോഗിയായ അവർ ശാരീരിക അസ്വാസ്ഥ്യത്തിലായി. ഈ സമയത്ത് തീയുടെ തീവ്രതയ്ക്ക് കാരണമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും താപനിലയിലെ ഉയർച്ചയെക്കുറിച്ചും അവർ ഗവേഷണം നടത്തി. [4]അവരുടെ അമ്മ ക്രിസ്റ്റിൻ ഹോഗ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ എം.എ. ഇൻ ക്ലൈമറ്റ് ആൻഡ് സൊസൈറ്റി പ്രോഗ്രാമിൽ ചേർന്നു. [4] വില്ലസെനർ ഇടയ്ക്കിടെ അമ്മയോടൊപ്പം ക്ലാസ്സിൽ പങ്കെടുക്കുമായിരുന്നു. അവിടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന ശാസ്ത്രത്തെക്കുറിച്ച് അവർ പഠിച്ചു.[8] താമസിയാതെ, അവർ ന്യൂയോർക്കിലെ അമേരിക്കൻ യുവ കാലാവസ്ഥാ പ്രവർത്തകരുടെ ഒരു കൂട്ടമായ സീറോ അവറിൽ ചേർന്നു.[4]
പോളണ്ടിലെ കറ്റോവീസിൽ നടന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ (സിഒപി 24) 2018 ഡിസംബർ 4 ലെ പ്രസംഗത്തിലൂടെ വില്ലാസെർ അവരെ പ്രചോദിപ്പിച്ച ഗ്രേത്ത തൂൻബായ്യോട് സമാനമായ കാലാവസ്ഥാ നടപടി സ്വീകരിച്ചു. 2018 ഡിസംബർ 14 മുതൽ (COP24 നടന്നുകൊണ്ടിരിക്കുമ്പോൾ), [4]ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിന് മുന്നിൽ കാലാവസ്ഥാ നടപടികളുടെ അഭാവത്തിൽ പ്രതിഷേധിക്കാൻ എല്ലാ വെള്ളിയാഴ്ചയും അവർ സ്കൂൾ ഉപേക്ഷിക്കുന്നു.[9] യുഎസ് യൂത്ത് ക്ലൈമറ്റ് സ്ട്രൈക്ക് ഗ്രൂപ്പുമായി [10] അവർ ഇപ്പോൾ ബന്ധപ്പെടുന്നില്ല. കൂടാതെ കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസ ഗ്രൂപ്പായ എർത്ത് അപ്പ്രിസിംഗ് സ്ഥാപിക്കുകയും ചെയ്തു.[11]
അവലംബം
[തിരുത്തുക]- ↑ Kaplan, Sarah (February 16, 2019). "How a 7th-grader's strike against climate change exploded into a movement". The Washington Post. Retrieved June 25, 2019.
- ↑ "Alexandria Villaseñor". Bulletin of the Atomic Scientists. Retrieved May 4, 2019.
- ↑ Milman, Oliver (March 12, 2019). "'We won't stop striking': the New York 13 year-old taking a stand over climate change". The Guardian. Retrieved July 20, 2019.
- ↑ 4.0 4.1 4.2 4.3 4.4 Kaplan, Sarah (February 16, 2019). "How a 7th-grader's strike against climate change exploded into a movement". The Washington Post. Retrieved May 4, 2019.
- ↑ Piven, Ben (March 15, 2019). "Beware the kids: US youth to join strike for climate". Al Jazeera. Retrieved May 8, 2019.
- ↑ "Meet Alexandria Villaseñor, the Young Woman Inspiring People to Take Action on the Climate Change Crisis". Glitter Magazine. June 24, 2019. Archived from the original on 2021-02-23. Retrieved July 19, 2019.
- ↑ Minutaglio, Rose (March 14, 2019). "The World Is Burning. These Girls Are Fighting to Save It". Elle. Retrieved July 20, 2019.
- ↑ Borunda, Alejandra (March 13, 2019). "These young activists are striking to save their planet from climate change". National Geographic. Retrieved July 20, 2019.
- ↑ Berardelli, Jeff; Ott, Haley (February 22, 2019). "Meet the teens leading a global movement to ditch school and fight climate change". CBS News. Retrieved May 4, 2019.
- ↑ "Our Co Executive Directors & National Co-Directors". US Youth Climate Strike. Archived from the original on March 17, 2019. Retrieved May 8, 2019.
- ↑ Stuart, Tessa (April 26, 2019). "A New Generation of Activists Is Taking the Lead on Climate Change". Rolling Stone. Retrieved May 8, 2019.