Jump to content

അരങ്ങിൽ ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരങ്ങിൽ ശ്രീധരൻ

മുൻ കേന്ദ്ര മന്ത്രിയും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്നു അരങ്ങിൽ ശ്രീധരൻ (1925- 12 ഡിസംബർ 2001). 1990 ഏപ്രിൽ മുതൽ നവംബർ വരെ കേന്ദ്രവാണിജ്യവകുപ്പു സഹമന്ത്രിയായിരുന്നു ഇദ്ദേഹം. 1967-ൽ വടകരയിൽ നിന്ന് ലോകസഭയിലേക്കും[1] 88 ൽ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സംയുക്ത സോഷ്യലിസ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1925 ൽ കോഴിക്കോട് വടകരയിൽ ജനിച്ച അദ്ദേഹം ദേശീയപ്രസ്ഥാനത്തിലൂടെയും സോഷ്യലിസ്റ് പ്രസ്ഥാനത്തിലൂടെയുമാണ് രാഷ്ട്രീയരംഗത്തെത്തിയത്. ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1946-ൽ കോൺഗ്രസ് സോഷ്യലിസ്റ് പാർട്ടിയിലും തുടർന്ന് ഇന്ത്യൻ സോഷ്യലിസ്റ് പാർട്ടിയിലും അംഗമായി. സംയുക്ത സോഷ്യലിസ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.

1952 ൽ മദ്രാസ് അസംബ്ലിയിലേക്കും മത്സരിച്ചിട്ടുണ്ട്. 1977 ൽ ജനതാപാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായ അദ്ദേഹം ജനതാദളിന്റെ സംസ്ഥാന ഘടകം പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്. പിന്നീട് ജനതാദൾ നേതൃത്വവുമായി തെറ്റിയ അദ്ദേഹം രാമകൃഷ്ണഹെഗ്ഡേയുടെ ലോക്ശക്തിയിൽ അംഗമായി. ജനതാദൾ സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറുമായുണ്ടായ ചർച്ചകളെത്തുടർന്ന് മാതൃസംഘടനയിലേക്ക് തിരിച്ചു വന്നു.[2]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (ഐ.) അരങ്ങിൽ ശ്രീധരൻ ബി.എൽ.ഡി.

രാജ്യസഭ കാലഘട്ടവും പാർട്ടിയും

[തിരുത്തുക]

1988-1994 : ജനതാ ദൾ, എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. http://www.parliamentofindia.nic.in/ls/comb/combalpha.htm
  2. http://malayalam.oneindia.in/news/2001/12/13/ker-arangil.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-23.
"https://ml.wikipedia.org/w/index.php?title=അരങ്ങിൽ_ശ്രീധരൻ&oldid=4071776" എന്ന താളിൽനിന്ന് ശേഖരിച്ചത്