അമേരിക്ക-മെക്സിക്കോ അതിർത്തിവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mexico-United States barrier at the pedestrian border crossing in Tijuana
ടിഹ്വാനയിൽ കാൽനടയാത്രക്കാർക്കായുള്ള അതിർത്തി ക്രോസിങ്ങിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മെക്സിക്കോ-അമേരിക്കൻ അതിർത്തിവേലി

അനധികൃത കുടിയേറ്റം തടയാനായി മെക്സിക്കോ-അമേരിക്കൻ അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള പല മതിലുകളും വേലികളും ചേർന്നതാണ് അമേരിക്ക-മെക്സിക്കോ അതിർത്തിവേലി.[1] ഇത് ഇടമുറിയാത്ത ഒറ്റ മതിൽക്കെട്ടല്ല, പിന്നെയോ നേരിട്ട് കാണാവുന്ന മതിലുകളും വേലികളും ഒക്കെ കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡർ പട്രോൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സെൻസറുകളും ക്യാമറകളും ഒക്കെ ഉൾപ്പെട്ട വിർച്ച്വൽ തടകളും ഉൾപ്പെട്ടതാണ്.[2]യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ യൂണിറ്റിന്റെ 2009 ജനുവരിയിലെ കണക്കുപ്രകാരം 580 miles (930 km)ൽ കൂടുതൽ തടകൾ നിലവിലുണ്ട്.[3]

നിർമ്മാണചരിത്രം[തിരുത്തുക]

തെക്കേ അമേരിക്കയിൽനിന്നുള്ള മയക്കുമരുന്നു കള്ളക്കടത്ത് തടയാനായി ഉദ്ദേശിച്ച് രൂപം കൊടുത്ത മൂന്നു ഓപ്പറേഷനുകളുടെ ഭാഗമായി 1994 മുതലാണ് അമേരിക്ക മെക്സിക്കൻ അതിർത്തിയിൽ വേലി നിർമ്മിച്ചുതുടങ്ങിയത്. കാലിഫോർണിയയിലെ ഓപ്പറേഷൻ ഗേറ്റ്‌കീപ്പർ, ടെക്സസിലെ ഓപ്പറേഷൻ ഹോൾഡ്-ദി-ലൈൻ[4], അരിസോണയിലെ ഓപ്പറേഷൻ സേഫ്‌ഗാർഡ്[5] എന്നിവയായിരുന്നു ആ ഓപ്പറേഷനുകൾ.

യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയുടെ 2009 ജനുവരിയിലെ കണക്കുപ്രകാരം 1,954 miles (3,145 km) നീളം വരുന്ന അതിർത്തിയിൽ 580 miles (930 km) നീളത്തോളം ദൂരം വേലികെട്ടി അടച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഏറ്റവുമധികം കള്ളക്കടത്തും അനധികൃത കുടിയേറ്റവും കണ്ടെത്തിയ ചില ജനവാസമില്ലാത്തെ പ്രദേശങ്ങളും കാലിഫോർണിയയിലെ സാൻ ഡിയേഗോ, ടെക്സസിലെ എൽ പാസോ തുടങ്ങിയ ജനനിബിഢ പ്രദേശങ്ങളുമാണ് പ്രധാനമായും മതിലുകെട്ടി തിരിച്ചിരിക്കുന്നത്.

അനധികൃത കുടിയേറ്റത്തിന്മേൽ പ്രഭവം[തിരുത്തുക]

Fence on the international bridge near McAllen, Texas.
ടെക്സസിലെ മക്അല്ലനിലുള്ള അന്താരാഷ്ട്ര പാലത്തിന്മേലുള്ള വേലി.

ബോർഡർ പട്രോൾ പിടികൂടിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2005ലെ 1,189,000 പേർ എന്നതിൽനിന്ന് 61% കുറഞ്ഞ് 2008ൽ 723,840ഉം 2010ൽ 463,000ഉം ആയി. 1972നുശേഷമുള്ള ഏറ്റവും കുറഞ്ഞ തോതായിരുന്നു 2010ലേത്.[6] എന്നാൽ, അനധികൃത കുടിയേറ്റം കുറഞ്ഞത് അതിർത്തി വേലി കാരണം മാത്രമല്ല അമേരിക്കയിലേയും മെക്സിക്കോയിലേയും മാറിയ സാമ്പത്തിക സാഹചര്യങ്ങളും മൂലമാണ് എന്നും അഭിപ്രായമുണ്ട്.

അവലംബം[തിരുത്തുക]

  1. Garcia, Michael John (November 18, 2016). Barriers Along the U.S. Borders: Key Authorities and Requirements (PDF). Washington, DC: Congressional Research Service. Retrieved 9 December 2016.
  2. "The Border Fence". NOW on PBS.
  3. U.S. Plans Border ‘Surge’ Against Any Drug Wars The New York Times, January 7, 2009.
  4. McPhail, Weldon, Assistant Director, Administration of Justice Issues, Dennise R. Stickley, Evaluator, David P. Alexander, Social Science Analyst: Washington, DC, Appendix I:1; Michael P. Dino, Evaluator-in-Charge, James R. Russell, Evaluator: LA Regional Office, Appendix I:2; "Border Control: Revised Strategy Is Showing Some Positive Results", Subcommittee on Information, Justice, Transportation and Agriculture, Committee on Government Operations, House of Representatives, December 29, 1994.
  5. Pike, John. "Operation Gatekeeper / Operation Hold-the-Line / Operation Safeguard".
  6. Department of Homeland Security: "Apprehensions by the U.S. Border Patrol: 2005-2010" retrieved November 18, 2011

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]