ഉള്ളടക്കത്തിലേക്ക് പോവുക

അപ്പോളോ 11 (2019 ഫിലിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പോളോ 11
സംവിധാനംടോഡ് ഡഗ്ലസ് മില്ലർ
നിർമ്മാണം
  • Todd Douglas Miller
  • Thomas Petersen
  • Evan Krauss
ചിത്രസംയോജനംടോഡ് ഡഗ്ലസ് മില്ലർ
സംഗീതംMatt Morton
നിർമ്മാണ
കമ്പനികൾ
വിതരണംNeon (അമേരിക്ക)[1]
Universal Pictures (അന്തർദ്ദേശീയം)
റിലീസ് തീയതിs
  • January 24, 2019 (2019-01-24) (Sundance)
  • March 1, 2019 (2019-03-01) (United States)
ദൈർഘ്യം
93 മിനിറ്റ്[1]
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബോക്സ് ഓഫീസ്$11.2 million[2][3]

ടോഡ് ഡഗ്ലസ് മില്ലർ എഡിറ്റ് ചെയ്യുകയും നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത 2019 ലെ അമേരിക്കൻ ഡോക്യുമെന്ററി ചിത്രമാണ് അപ്പോളോ 11. 1969 ലെ അപ്പോളോ 11 ദൗത്യത്തിൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിനെക്കുറിച്ചാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്. മുമ്പ് പൊതുജനങ്ങൾക്കായി പുറത്തുവിട്ടിട്ടില്ലാത്ത 70 എംഎം ഫിലിം ഉൾപ്പെടെയുള്ള ആർക്കൈവൽ ഫൂട്ടേജുകൾ മാത്രമാണ് ഈ സിനിമയിലുള്ളത്; ഇതിൽ വിവരണമോ അഭിമുഖങ്ങളോ ആധുനിക പുനരാവിഷ്കാരങ്ങളോ ഇല്ല. സാറ്റേൺ വി റോക്കറ്റ്, ബസ് ആൾഡ്രിൻ, നീൽ ആംസ്ട്രോങ്, മൈക്കിൾ കോളിൻസ് എന്നിവരടങ്ങുന്ന അപ്പോളോ ദൗത്യസംഘം, അപ്പോളോ പദ്ധതിയുടെ ഭൗമാധിഷ്ഠിത സഹായ ജീവനക്കാർ എന്നിവ ചിത്രത്തിൽ പ്രധാനമായും ഇടംപിടിക്കുന്നു.

2019 ജനുവരി 24 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം 2019 മാർച്ച് 1 ന് നിയോൺ എന്ന വിതരണക്കമ്പനി അമേരിക്കയിൽ പുറത്തിറക്കി. അപ്പോളോ 11 ന് വിമർശകരിൽ നിന്ന് പ്രശംസ ലഭിക്കുകയും[4] 11 മില്യൺ ഡോളർ വരുമാനം നേടുകയും ചെയ്തു.

നിർമ്മാണം

[തിരുത്തുക]

അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു സിനിമ നിർമ്മിക്കാൻ സിഎൻഎൻ ഫിലിംസ് 2016 ൽ സംവിധായകൻ ടോഡ് ഡഗ്ലസ് മില്ലറെ സമീപിച്ചു. ആ സമയത്ത്, അപ്പോളോ 17 നെക്കുറിച്ചുള്ള ദി ലാസ്റ്റ് സ്റ്റെപ്സ് എന്ന ഡോക്യുമെന്ററിയുടെ പണി മില്ലർ പൂർത്തിയാക്കുകയായിരുന്നു. ഡയറക്ട് സിനിമ എന്ന സമീപനത്തെ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തെക്കുറിച്ചുള്ള മില്ലറുടെ സങ്കൽപ്പം. 2010 ലെ സെന്ന എന്ന ഡോക്യുമെന്ററിക്ക് സമാനമായി, സമകാലിക ഉറവിടസാമഗ്രികളിൽ ലഭ്യമായിരുന്നതിനപ്പുറം വോയ്‌സ് ഓവർ വിവരണമോ അഭിമുഖങ്ങളോ അന്തിമ ചിത്രത്തിൽ ഇല്ല.

പ്രകാശനം

[തിരുത്തുക]

അപ്പോളോ 11 ന്റെ ലോക പ്രീമിയർ 2019 ജനുവരി 24 ന് സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലായിരുന്നു. [5] [6] 2019 മാർച്ച് 1 ന് നിയോൺ വഴി ഐമാക്സിൽ അമേരിക്കയിൽ ഇത് പരിമിതമായ തോതിൽ പ്രദർശനത്തിനെത്തി; 2019 ജൂൺ 28 ന് യൂണിവേഴ്സൽ പിക്ചേഴ്സിലൂടെ യുണൈറ്റഡ് കിംഗ്ഡത്തിൽ പുറത്തിറങ്ങി. [7] [8]

അവലംബം

[തിരുത്തുക]
  1. 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "NYT-20190227" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Apollo 11 (2019)". Box Office Mojo. IMDb. Retrieved July 17, 2019.
  3. "Apollo 11 (2019)". The Numbers. IMDb. Retrieved July 24, 2019.
  4. Ng, Alan (August 17, 2019). "Apollo 11". Film Threat. Retrieved August 30, 2019.
  5. Sundance Film Review: | ‘Apollo 11’ | Owen Gleiberman
  6. apollo-11 Archived 2019-07-14 at the Wayback Machine | Sundance Institute
  7. 'Apollo 11' | Documentary Gets Exclusive Imax Release – Variety
  8. 'Apollo 11' To Land In UK Cinemas From 28th June Following Sundance

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അപ്പോളോ_11_(2019_ഫിലിം)&oldid=4653583" എന്ന താളിൽനിന്ന് ശേഖരിച്ചത്