സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ
സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, യുട്ടായിലെ പാർക്ക് സിറ്റിയിൽ വർഷംതോറും നടത്തപ്പെടുന്ന സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പൊതു പരിപാടിയാണ്. 2016-ൽ 46,660 ൽപ്പരം പേർ പങ്കെടുത്ത ഈ പരിപാടി അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സ്വതന്ത്ര ഫിലിം ഫെസ്റ്റിവൽ ആണ്.[1] യുട്ടായിൽ സാൾട്ട് ലേക് സിറ്റിലെ പാർക്ക് സിറ്റിയിലും ഒപ്പം സൺഡാൻസ് റിസോർട്ടിലുമായി ജനുവരി മാസത്തിൽ നടത്തപ്പെടുന്ന ഈ മേള അമേരിക്കയിൽനിന്നുള്ള പുതുസൃഷ്ടികളുടേയും അന്തർദേശീയ തലത്തിലുള്ള സ്വതന്ത്ര സിനിമാ നിർമ്മാതാക്കളുടെ പുതിയ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ്.[2] മത്സരവിഭാഗത്തിൽ അമേരിക്കയിൽനിന്നും അന്താരാഷ്ടതലത്തിൽനിന്നുമുള്ള നാടകീയ സിനിമകളും ഡോക്യുമെന്ററി സിനിമകൾ, മുഴുനീള ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഉൾപ്പെടുന്നതു കൂടാതെ ഒരു കൂട്ടം മത്സരവിഭാഗത്തിനു പുറത്തുള്ള വിഭാഗത്തിലുള്ളവയും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുന്നു. 2019 സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ ജനുവരി 24 മുതൽ ഫെബ്രുവരി 3 വരെ ആയിരുന്നു.
ചരിത്രം
[തിരുത്തുക]ഉട്ടാ/യു.എസ്. ഫിലിം ഫെസ്റ്റിവൽ
[തിരുത്തുക]കൂടുതൽ സിനിമാ നിർമ്മാതാക്കളെ യുട്ടായിലേയ്ക്കു ആകർക്കുവാനുള്ള ലക്ഷ്യം മുൻനിറുത്തി യുട്ടാ/യു.എസ്. ഫിലിം ഫെസ്റ്റിവലായാണ് 1978 ആഗസ്റ്റിൽ സാൾട്ട് ലേക്ക് സിറ്റിയിൽ സൺഡാൻസ് തുടക്കമിട്ടത്. സ്റ്റെർലിങ് വാൻ വാഗെൻ (അക്കാലത്ത് റോബർട്ട് റെഡ്ഫോർഡ്സിന്റെ വൈൽഡ്വുഡ് കമ്പനിയുടെ തലവൻ) റോബർട്ട് റെഡ്ഫോർഡ് കമ്പനിയുടെ തലവൻ), ജോൺ ഏൾ (അക്കാലത്ത് യൂട്ടാ ഫിലിം കമ്മീഷനിൽ സേവനം ചെയ്തിരുന്നു) എന്നിവരാണ് ഇതു സ്ഥാപിച്ചത്. 1978 ൽ നടന്ന മേളയിൽ ഡെലിവറൻസ്, എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ, മിഡ്നൈറ്റ് കൗബോയ്, മീൻ സ്ട്രീറ്റ്സ്, ദ സ്വീറ്റ് സ്മൾ ഓഫ് സക്സസ് എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ചെയർമാൻ റോബർട്ട് റെഡ്ഫോർഡ്, യുട്ടാ ഗവർണർ സ്കോട്ട് എം. മാത്തെസണിന്റെ സഹായത്തോടെ സംഘടിപ്പിച്ച മേളയുടെ കർശനമായ ലക്ഷ്യം അമേരിക്കൻ നിർമ്മിത സിനിമകളെ പ്രദർശിപ്പിക്കുക, സ്വതന്ത്രചിത്രങ്ങളുടെ സാധ്യതകളെ എടുത്തുകാട്ടുക, യുട്ടയിലെ ചലച്ചിത്രനിർമ്മാണത്തെ ദൃഷ്ടിഗോചരമാക്കുക എന്നിവയായിരുന്നു. സ്വതന്ത്ര അമേരിക്കൻ ചിത്രങ്ങൾക്കായി ഒരു മത്സരം സംഘടിപ്പിക്കുക, മുൻകാല പ്രാധാന്യമുള്ള ഒരു കൂട്ടം സിനിമകളെക്കുറിച്ചുള്ള ചർച്ചകളും സിനിമാ നിർമാതാക്കളുടെ പാനൽ ചർച്ചകളും അവതരിപ്പിക്കുക, ഫ്രാങ്ക് കാപ്ര പുരസ്കാരം ആഘോഷിക്കുക എന്നിവയായിരുന്നു മേളയുടെ അക്കാലത്തെ പ്രധാന ലക്ഷ്യങ്ങൾ. ഹോളിവുഡ് സംവിധാനത്തിനു പുറത്ത് പ്രവർത്തിച്ച പ്രാദേശിക സിനിമാ നിർമ്മാതാക്കളുടെ സംഭാവനകളെയും ഈ മേള ഉയർത്തിക്കാട്ടുകയുണ്ടായി.
1978 ലെ ചലച്ചിത്ര മേളയുടെ ജൂറി തലവൻ ഗാരി ആലിസണും സഹജൂറികളിൽ വെർന ഫീൽഡ്സ്, ലിൻവുഡ് ജി. ഡൺ, കാതറീൻ റോസ്, ചാൾസ് ഇ. സെല്ലിയർ ജൂനിയർ, മാർക്ക് റെഡൽ, ആന്തിയ സിൽബർട്ട് എന്നിവർ ഉൾപ്പെട്ടിരുന്നു.
1979-ൽ സ്റ്റെർലിങ് വാൻ വാഗെനൻ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആയിത്തീർന്ന സംഘടനയുടെ ആദ്യ വർഷ പൈലറ്റ് പ്രോഗ്രാമിന്റെ ചുമതല വഹിക്കുവാനായി മേളയുടെ സംഘാടക സമിതിയിൽനിന്നു ഒഴിയുകയും ജെയിംസ് ഡബ്ല്യൂ. (ജിം) യുറെ ചുരുങ്ങിയ കാലം എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റെടുക്കുകയും തുടർന്ന് സിറീന ഹാംപ്ടൺ കറ്റാനിയ എക്സിക്യൂട്ടീവ് ഡയറക്ടറായിത്തീരുകയും ചെയ്തു. ആ വർഷത്തെ 60 ൽ അധികം ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചിരുന്നതു കൂടാതെ പാനലിൽ നിരവധി പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാക്കൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു. അതേ വർഷംതന്നെ, ആദ്യത്തെ ഫ്രാങ്ക് ക്യാപ്ര പുരസ്കാരത്തിന് ജിമ്മി സ്റ്റെവർട്ട് അർഹനാകുകയും ചെയ്തു. മേള ഇപ്രാവശ്യം ആദ്യമായി ലാഭം സൃഷ്ടിക്കുകയും ചെയ്തു. 1980 ൽ ഹോളിവുഡിൽ ഒരു നിർമ്മാണപരമായ ജോലി ഏറ്റെടുക്കുവാനാഗ്രഹിച്ച കാറ്റാനിയ മേളയുടെ മേൽനോട്ടത്തിൽന്നു പുറത്തുപോയി.
യുട്ടാ / യു.എസ്. ഫിലിം മേലയുടെ വളർച്ചയ്ക്ക് നിരവധി ഘടകങ്ങൾ സഹായകമായി. ആദ്യത്തേത് അഭിനേതാവും ഉട്ടായിലെ താമസക്കാരനുമായിരുന്ന റോബർട്ട് റെഡ്ഫോർഡിന്റെ ഉദ്ഘാടനച്ചടങ്ങിലെ ചെയർമാനായുള്ള സാന്നിദ്ധ്യമായിരുന്നു. റെഡ്ഫോർഡിൻറെ പേര് മേളയുമായി ബന്ധപ്പെട്ടതോടെ ഇതിനു വലിയ ബഹുജനശ്രദ്ധ ലഭിച്ചു. രണ്ടാമതായി അമേരിക്കൻ നിർമ്മിത സിനിമകളുടെ കൂടുതൽ ആഘോഷവേദികൾക്കായി രാജ്യം കാത്തിരിക്കുകയായിരുന്നു. അക്കാലത്ത് യു.എസ്. സിനിമകളുടെ മേള സംഘടിപ്പച്ചിരുന്നത് ഡള്ളാസിലെ യു.എസ്.എ. ഫിലി ഫെസ്റ്റിവൽ (1971 ൽ ആരംഭിച്ചത്) മാത്രമായിരുന്നു. അഭൂതപൂർവ്വമായ പ്രതികരണമായിരുന്നു ഹോളിവുഡിൽനിന്നു ലഭിച്ചത്. പ്രമുഖ സ്റ്റുഡിയോകൾ തങ്ങൾക്കു ചെയ്യാൻ കഴിയുന്നത്ര സംഭാവനകൾ മേളയുടെ വിജയത്തിനായി ചെയ്തു.
1981 ൽ യൂട്ടാ സംസ്ഥാനത്തിലെ പാർക്ക് സിറ്റിയിലേക്ക് മേളയുടെ വേദി മാറ്റുകയും തീയതികൾ സെപ്റ്റംബറിൽനിന്ന് ജനുവരിയിലേയ്ക്കു മാറ്റുകയും ചെയ്തു. വൈകിയ ഗ്രീഷ്മത്തിൽനിന്ന് മധ്യശീതകാലത്തിലേയ്ക്കുള്ള ഈ മാറ്റം ഹോളിവുഡ് സംവിധായകൻ സിഡ്നി പൊള്ളാക്കിന്റെ സഹകരണത്തോടെ എക്സിക്യൂട്ടീവ് ഡയറക്ടർ സൂസൻ ബാരെൽ ആണു നടത്തിയത്. ശീതകാലത്ത് ഒരു സ്കീ റിസോർട്ടിൽ ചലച്ചിത്രമേള നടത്തുന്നത് ഹോളിവുഡിൽ നിന്ന് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നതിനു സഹായകമാകും എന്ന് അവർ അഭിപ്രായപ്പെട്ടു. യുഎസ് ഫിലം ആന്റ് വീഡിയോ ഫെസറ്റിവൽ എന്നു ഇതറിയപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ Stambro, Jan Elise. "The Economic Impacts of the 2016 Sundance Film Festival" (PDF). Bureau of Economic and Business Research. University of Utah. Archived from the original (pdf) on 2021-03-21. Retrieved 2012-11-06.
- ↑ Cairns, Becky. "Sundance Film Festival drops Ogden as screening location". Standard-Examiner. Archived from the original on 2021-03-21. Retrieved 2017-06-28.