അപ്പാച്ചെ ടോംക്യാറ്റ്
Jump to navigation
Jump to search
അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഒരു സെർവ്‌ലെറ്റ് കണ്ടൈനർ ആണ് അപ്പാച്ചെ ടോംകാറ്റ് (Apache Tomcat) അല്ലെങ്കിൽ ടോംകാറ്റ്. സൺ മൈക്രോസിസ്റ്റംസ് നൽകുന്ന ജാവ സെർവ്‌ലെറ്റ്,ജാവാ സെർവർ പേജസ് തുടങ്ങിയവ നിർമ്മിക്കുന്നതിലും,ജാവ കോഡുകൾ പ്രവർത്തിക്കുന്നതിനായ്, പൂർണ്ണമായും ജാവയിൽ അധിഷ്ഠിതമായ ഒരു എച്ച്.ടി.ടി.പി. വെബ്ബ് സെർവറും ആണ് ടോംകാറ്റ്.
അപ്പാച്ചെ ടോംകാറ്റിനെ ചിലപ്പോൾ അപ്പാച്ചെ വെബ് സെർവറുമായി തെറ്റിദ്ധരിക്കാറുണ്ട്. അപ്പാച്ചെ വെബ് സെർവർ എച്ച്.ടി.പി.പി വെബ്ബ് സെർവറിന്റെ സി-ഭാഷയിൽ എഴുതപ്പെട്ട പതിപ്പാണ്. സെർവറുകൾ നിയന്ത്രിക്കുന്നതിനും,കോൺഫിഗർ ചെയ്യുന്നതിനുമാവശ്യമായ ഉപകരണങ്ങൾ ടോംകാറ്റിൽ ലഭ്യമാണ്. ഇതു കൂടാതെ എക്സ്.എം.എൽ. ഫയലുകൾ ഉപയോഗിച്ചും ഇത് കോൺഫിഗർ ചെയ്യാം.