അന ഡി അർമാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന ഡി അർമാസ്
ഡി അർമാസ് 2018ൽ
ജനനം
അന സെലിയ ഡി അർമാസ് കാസോ

(1988-04-30) 30 ഏപ്രിൽ 1988  (35 വയസ്സ്)
ഹവാന, ക്യൂബ
പൗരത്വം
 • Cuba
 • Spain
തൊഴിൽനടി
സജീവ കാലം2006–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2011; div. 2013)

അന സെലിയ ഡി അർമാസ് കാസോ ((സ്പാനിഷ് ഉച്ചാരണം: [ˈana ˈselja ðe ˈarmas ˈkaso]; ജനനം 30 ഏപ്രിൽ 1988) ഒരു ക്യൂബൻ, സ്പാനിഷ് നടിയാണ്. ക്യൂബയിൽ തന്റെ കരിയർ ആരംഭിച്ച അവർ റൊമാന്റിക് നാടകീയ ചിത്രമായ ഉന റോസ ഡി ഫ്രാൻസിയയിൽ (2006) ഒരു പ്രധാന വേഷം ചെയ്തു. 18-ആം വയസ്സിൽ, സ്പെയിനിലെ മാഡ്രിഡിലേക്ക് താമസം മാറിയ അവർ, 2007 മുതൽ 2010 വരെയുള്ള കാലത്ത് ആറ് സീസണുകളിൽ എൽ ഇന്റർനാഡോ എന്ന ജനപ്രിയ നാടകത്തിൽ അഭിനയിച്ചു.

ലോസ് ഏഞ്ചൽസ് നഗരത്തിലേയ്ക്ക് മാറിയതിന് ശേഷം, സൈക്കോളജിക്കൽ ത്രില്ലറായ നോക് നോക് (2015), കോമഡി-ക്രൈം ഫിലിം വാർ ഡോഗ്സ് (2016) എന്നിവയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന വേഷങ്ങൾ ചെയ്ത ഡി അർമാസ് കൂടാതെ ഹാൻഡ്‌സ് ഓഫ് സ്റ്റോൺ (2016) എന്ന സ്‌പോർട്‌സ് ബയോപിക്കിൽ ഒരു സഹകഥാപാത്രത്തെയും അവതരിപ്പിച്ചു. ബ്ലേഡ് റണ്ണർ 2049 (2017) എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലെ ജോയ് എന്ന കഥാപാത്രത്തിലൂടെയാണ് അവർ പ്രശസ്തിയിലേക്ക് ഉയർന്നത്. നൈവ്‌സ് ഔട്ട് (2019) എന്ന മിസ്റ്ററി ചിത്രത്തിലെ നഴ്‌സ് മാർട്ട കാബ്രേരയെ അവതരിപ്പിച്ചതിന്, മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ ഇതേ വേഷത്തിന് മികച്ച സഹനടിക്കുള്ള സാറ്റേൺ അവാർഡ് നേടുകയും ചെയ്തു. പിന്നീട് ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയിൽ (2021) ബോണ്ട് ഗേൾ പലോമയായി അഭിനയിച്ചതു കൂടാതെ ബയോപിക് ബ്ലോണ്ടിൽ (2022) മരിലിൻ മൺറോയെ അവതരിപ്പിച്ചതിൻറെ പേരിലും പ്രശംസ നേടി. ബ്ലോണ്ടിലെ വേഷം മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിന് മറ്റൊരു നാമനിർദ്ദേശവും നേടിയിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ക്യൂബയിലെ ഹവാനയിൽ[1] ജനിച്ച ഡി അർമാസ് വളർന്നത് സാന്താക്രൂസ് ഡെൽ നോർട്ടെ എന്ന ചെറിയ നഗരത്തിലാണ്.[2] അവളുടെ മാതൃ മുത്തശ്ശിമാർ സ്പെയിനിൽ നിന്ന് ക്യൂബയിലേക്ക് കുടിയേറിയവരാണ്.[3] പിതാവ് റാമോൺ ബാങ്ക് മാനേജർ, അധ്യാപകൻ, സ്കൂൾ പ്രിൻസിപ്പൽ, ഒരു പട്ടണത്തിലെ ഡെപ്യൂട്ടി മേയർ തുടങ്ങി വിവിധ ജോലികളിൽ പ്രവർത്തിച്ചിരുന്നു.[4] അദ്ദേഹം മുമ്പ് ഒരു സോവിയറ്റ് സർവകലാശാലയിൽ തത്വശാസ്ത്രവും പഠിച്ചു.[5][6] മാതാവ് അന വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിൽ ജോലി ചെയ്തു.[7][8][9] ഡി അർമാസിൻറെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫറായ[10][11] ജാവിയർ എന്ന ഒരു ജ്യേഷ്ഠനെ ഡിക്രി 349-ലെ നിർണായക നിലപാടും സർക്കാർ നിരീക്ഷണത്തിലുള്ള കലാകാരന്മാരുമായുള്ള ബന്ധവും കാരണം 2020-ൽ ക്യൂബൻ പോലീസ് ചോദ്യം ചെയ്തിരുന്നു.[12] ക്യൂബയിലെ പ്രത്യേക കാലഘട്ടത്തിൽ[13][14] റേഷൻ വ്യവസ്ഥയിലുള്ള ഭക്ഷണം, ഇന്ധനക്ഷാമം, വൈദ്യുതി തടസ്സങ്ങൾ എന്നിവ അനുഭവിച്ചാണ് ഡി അർമാസ് വളർന്നതെങ്കിലും തന്റെ ആദ്യകാല ജീവിതം സന്തോഷകരമായിരുന്നുവെന്നാണ് അവർ വിശേഷിപ്പിച്ചത്.[15] അവളുടെ ബാല്യത്തിലും കൗമാരത്തിലും, ഡി അർമാസിന് ഇന്റർനെറ്റ് ആക്‌സസ് ഇല്ലായിരുന്നതിനാൽ കൂടാതെ ക്യൂബയ്ക്ക് പുറത്തുള്ള ജനപ്രിയ സംസ്കാരത്തെക്കുറിച്ച് പരിമിതമായ അറിവുമാത്രമേ ഉണ്ടായിരുന്നു.[16] "ശനിയാഴ്‌ചയിലെ 20 മിനിറ്റ് കാർട്ടൂണുകളും ഞായറാഴ്ച മാറ്റിനി സിനിമയും" കാണാൻ അവളെ അനുവദിച്ചിരുന്നു.[17] കുടുംബത്തിന് ഒരു "വീഡിയോ അല്ലെങ്കിൽ ഡിവിഡി പ്ലെയർ" ഇല്ലായിരുന്നതിനാൽ അവൾ അയൽവാസിയുടെ അപ്പാർട്ട്മെന്റിൽ പോയി ഹോളിവുഡ് സിനിമകൾ കണ്ടു.[18] അവൾ കണ്ണാടിക്ക് മുന്നിൽനിന്ന് സ്വയം സംഭാഷണം നടത്തി അഭിനയം പരിശീലിച്ച അർമാസ് 12 വയസ്സുള്ളപ്പോൾ ഒരു നടിയാകാൻ തീരുമാനിച്ചു.[19][20][21] 2002-ൽ, 14-ാം വയസ്സിൽ, ഹവാനയുടെ നാഷണൽ തിയേറ്റർ ഓഫ് ക്യൂബയിൽ ചേരുന്നതിന് അവൾ വിജയകരമായി ഓഡിഷൻ നടത്തി.[22][23] വിദ്യാർത്ഥിയായിരിക്കുമ്പോൾ, അവൾ മൂന്ന് സിനിമകളുടെ ചിത്രീകരണത്തിൽ പങ്കെടുത്തു.[24][25] ക്യൂബൻ ബിരുദധാരികൾ മൂന്ന് വർഷത്തെ നിർബന്ധിത സേവനം പൂർത്തിയാക്കാതെ രാജ്യം വിടുന്നത് വിലക്കപ്പെട്ടതിനാൽ, അവസാന തീസിസ് അവതരിപ്പിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അവർ നാല് വർഷത്തെ നാടക കോഴ്‌സ് വേണ്ടെന്ന് വച്ചു.[26][27] 18-ആം വയസ്സിൽ, അമ്മയുടെ മുത്തശ്ശിമാർ മുഖേന സ്പാനിഷ് പൗരത്വം സംഘടിപ്പിച്ച അവർ അഭിനയ ജീവിതം തുടരാൻ സ്പെയിനിലെ മാഡ്രിഡിലേക്ക് പോയി.[28][29][30]

അവലംബം[തിരുത്തുക]

 1. Nicolaou, Elena (12 March 2020). "The Most Interesting Thing About Ana de Armas Isn't Ben Affleck". O, The Oprah Magazine. Archived from the original on 28 November 2020. De Armas was born on April 30, 1988...
 2. Ximénez, Mario. "De Cuba a Madrid, y hasta los cielos de Hollywood: la historia de Ana de Armas / From Cuba to Madrid, and to the skies of Hollywood: the story of Ana de Armas". Vogue (Spanish ed.). Condé Nast. Archived from the original on 21 March 2020. Retrieved 17 March 2020. Ana Celia de Armas Caso nació hace 31 años en La Habana / Ana Celia de Armas Caso was born 31 years ago [as of 15 March 2020] in Havana...
 3. "Ana de Armas on Making the Jump from Cuba to Spain to Hollywood". Vanity Fair (in അമേരിക്കൻ ഇംഗ്ലീഷ്). 15 August 2016. Archived from the original on 31 March 2021. Retrieved 28 November 2021.
 4. Navarro, Isabel (17 March 2020). "Ana de Armas: "Mi punto fuerte es que no hay otra como yo"". mujerhoy (in സ്‌പാനിഷ്). Archived from the original on 19 June 2020. Retrieved 17 March 2020.
 5. "Ana de Armas Is Conquering Hollywood in Record Time". C Magazine. 24 October 2019. Archived from the original on 20 February 2020. Retrieved 15 March 2020.
 6. Navarro, Isabel (17 March 2020). "Ana de Armas: "Mi punto fuerte es que no hay otra como yo"". mujerhoy (in സ്‌പാനിഷ്). Archived from the original on 19 June 2020. Retrieved 17 March 2020.
 7. "De Cuba a Madrid, y hasta los cielos de Hollywood: la historia de Ana de Armas". Vogue España (in യൂറോപ്യൻ സ്‌പാനിഷ്). Archived from the original on 21 March 2020. Retrieved 15 March 2020.
 8. A Cuban Women Out To Conquer Hollywood Ana de Armas: A Cuban Woman Out to Conquer Hollywood at the Wayback Machine (archived 5 November 2016) On Cuba magazine
 9. "Ana de Armas is conquering Hollywood in record time". Archived from the original on 12 December 2019. Retrieved 12 December 2019.
 10. Navarro, Isabel (17 March 2020). "Ana de Armas: "Mi punto fuerte es que no hay otra como yo"". mujerhoy (in സ്‌പാനിഷ്). Archived from the original on 19 June 2020. Retrieved 17 March 2020.
 11. "When my brother finds a photo of me, he took back in 2015". Instagram. Archived from the original on 26 December 2021. Retrieved 18 January 2018.
 12. Noticias, Asere (16 January 2020). "Javier Caso, hermano de Ana de Armas, es interrogado por la Seguridad del Estado". Asere Noticias (in സ്‌പാനിഷ്). Archived from the original on 19 March 2020. Retrieved 19 March 2020.
 13. Navarro, Isabel (17 March 2020). "Ana de Armas: "Mi punto fuerte es que no hay otra como yo"". mujerhoy (in സ്‌പാനിഷ്). Archived from the original on 19 June 2020. Retrieved 17 March 2020.
 14. "En mi primera película me enamoré de varias personas, eso ahora no me pasará". Vanity Fair (in സ്‌പാനിഷ്). 9 December 2019. Archived from the original on 23 December 2016. Retrieved 15 March 2020.
 15. "De Cuba a Madrid, y hasta los cielos de Hollywood: la historia de Ana de Armas". Vogue España (in യൂറോപ്യൻ സ്‌പാനിഷ്). Archived from the original on 21 March 2020. Retrieved 15 March 2020.
 16. Crespo, Irene (28 September 2017). "Ana de Armas: "Antes de 'Blade Runner' no me salía nada, por el acento"". El País (in സ്‌പാനിഷ്). Archived from the original on 22 November 2019. Retrieved 17 March 2020.
 17. Crespo, Irene (28 September 2017). "Ana de Armas: "Antes de 'Blade Runner' no me salía nada, por el acento"". El País (in സ്‌പാനിഷ്). Archived from the original on 22 November 2019. Retrieved 17 March 2020.
 18. "Ana de Armas talks James Bond & playing Marilyn Monroe". NET-A-PORTER. Archived from the original on 16 March 2020. Retrieved 18 March 2020.
 19. "Hollywood's Next Big Thing: 'Blade Runner 2049' Breakout Ana de Armas". The Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on 19 June 2020. Retrieved 18 March 2020.
 20. Crespo, Irene (28 September 2017). "Ana de Armas: "Antes de 'Blade Runner' no me salía nada, por el acento"". El País (in സ്‌പാനിഷ്). Archived from the original on 22 November 2019. Retrieved 18 March 2020.
 21. "Los ojos verdes de Hollywood no tenían trabajo en España". Ideal (in യൂറോപ്യൻ സ്‌പാനിഷ്). 16 May 2016. Archived from the original on 24 June 2019. Retrieved 5 September 2016.
 22. "De Cuba a Madrid, y hasta los cielos de Hollywood: la historia de Ana de Armas". Vogue España (in യൂറോപ്യൻ സ്‌പാനിഷ്). Archived from the original on 21 March 2020. Retrieved 15 March 2020.
 23. Simpson, Richard; Costello, Eugene (25 May 2019). "Bond girl Ana de Armas 'escaped Cuba at first opportunity' to pursue soap fame". irishmirror. Archived from the original on 19 June 2020. Retrieved 15 March 2020.
 24. "De Cuba a Madrid, y hasta los cielos de Hollywood: la historia de Ana de Armas". Vogue España (in യൂറോപ്യൻ സ്‌പാനിഷ്). Archived from the original on 21 March 2020. Retrieved 15 March 2020.
 25. Simpson, Richard; Costello, Eugene (25 May 2019). "Bond girl Ana de Armas 'escaped Cuba at first opportunity' to pursue soap fame". irishmirror. Archived from the original on 19 June 2020. Retrieved 15 March 2020.
 26. A Cuban Women Out To Conquer Hollywood Ana de Armas: A Cuban Woman Out to Conquer Hollywood at the Wayback Machine (archived 5 November 2016) On Cuba magazine
 27. Robinson, Circles (22 January 2011). "Interview with Cuban actress Ana de Armas". Havana Times. Archived from the original on 19 June 2020. Retrieved 18 March 2020.
 28. "Ana de Armas on Making the Jump from Cuba to Spain to Hollywood". Vanity Fair (in അമേരിക്കൻ ഇംഗ്ലീഷ്). 15 August 2016. Archived from the original on 31 March 2021. Retrieved 28 November 2021.
 29. "En mi primera película me enamoré de varias personas, eso ahora no me pasará". Vanity Fair (in സ്‌പാനിഷ്). 9 December 2019. Archived from the original on 23 December 2016. Retrieved 15 March 2020.
 30. A Cuban Women Out To Conquer Hollywood Ana de Armas: A Cuban Woman Out to Conquer Hollywood at the Wayback Machine (archived 5 November 2016) On Cuba magazine
"https://ml.wikipedia.org/w/index.php?title=അന_ഡി_അർമാസ്&oldid=3938075" എന്ന താളിൽനിന്ന് ശേഖരിച്ചത്