അന്ന രാജൻ
അന്ന രാജൻ | |
---|---|
ജനനം | അന്ന രേഷ്മ രാജൻ ആലുവ, കേരളം, ഇന്ത്യ |
ദേശീയത | ഇന്ത്യ |
തൊഴിൽ | നടി |
സജീവ കാലം | 2017 – സജീവം |
ഒരു ഇന്ത്യൻ അഭിനേത്രിയാണ് അന്ന രേഷ്മ രാജൻ. പ്രധാനമായും മലയാള സിനിമകളിൽ അഭിനയിക്കുന്നു. സിനിമയിലെത്തുന്നതിനു മുൻപ് ആലുവയിലെ ഒരു നഴ്സ് ആയി ജോലി ചെയ്തിരുന്ന അവർ 2017- ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
അഭിനയ ജീവിതം
[തിരുത്തുക]കേരളത്തിലെ ആലുവ സ്വദേശിയാണ് അന്ന രാജൻ.[1] കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിലെ നഴ്സായി ജോലി ചെയ്യുമ്പോൾ നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അങ്കമാലി ഡയറിയിൽ അവൾ ലിച്ചിയുടെ വേഷം അഭിനയിച്ചു. ഈ ചിത്രത്തിൽ 86 പുതുമുഖങ്ങൾ പരിചയപ്പെടുത്തിയിരുന്നു. [2]. ഈ ചിത്രത്തിൽ രേഷ്മ രാജൻ ആയി അഭിനയിച്ചെങ്കിലും അതിനുശേഷം അന്ന രാജൻ എന്ന പേരിന് മുൻഗണന നൽകി. [3]രണ്ടാമത്തെ സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകം (2017) എന്ന ചലച്ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു. [4] അങ്കമാലി ഡയറീസിലെ കഥാപാത്രമായ ലിച്ചി എന്നപേരിലും പ്രേഷകരുടെ ഇടയിൽ അന്ന അറിയപ്പെടുന്നു.[5]
ഓൺലൈൻ ആക്രമണങ്ങൾ
[തിരുത്തുക]സൂര്യ ടി വിയിൽ പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ മമ്മൂട്ടിയോടൊപ്പമാണോ, ദുൽഖർ സൽമാനോടൊപ്പമാണോ അഭിനയിക്കാൻ താത്‌പര്യം എന്ന ചോദ്യത്തിന് ഉത്തരമായി, തനിക്ക് ദുൽഖറിന്റെ നായികയാവാനാണ് താല്പര്യമെന്നും അതിൽ മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്ന് പറഞ്ഞതിന് അന്ന ഓൺലൈനിൽ പലതരത്തിൽ അപഹസിക്കപ്പെടുകയുണ്ടായി.[6] അവരുടെ ഫേസ്‌ബുക്ക് പേജിൽ അസഭ്യവർഷങ്ങൾ ചിലതാരങ്ങളുടെ ആരാധകർ നടത്തുകയുണ്ടായി. ആക്രമണത്തിനൊടുവിൽ താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അന്നയ്ക്ക് പറയേണ്ടിവന്നു.[7] മമ്മൂട്ടി തന്നെ വിളിച്ചുപിന്തുണ അറിയിച്ചെന്നും അന്ന പറയുകയുണ്ടായി.[8] ഈ വിഷയത്തിൽ അന്ന മാപ്പുപറയുകയേ വേണ്ടിയിരുന്നില്ലെന്നും പറഞ്ഞ് റിമ കല്ലിങ്കൽ രംഗത്തെത്തുകയുണ്ടായി.[9]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]Year | Title | Role | Director | Notes |
---|---|---|---|---|
2017 | അങ്കമാലി ഡയറീസ് | Lichy | Lijo Jose Pellissery | Credited as Reshma Rajan |
2017 | വെളിപാടിന്റെ പുസ്തകം | Mary | Lal Jose | |
2017 | Sachin | Anjali | Santhosh Nair | |
2019 | മധുര രാജ | Lissy | Vysakh | |
2019 | അയ്യപ്പനും,കോശിയും | റൂബി | സച്ചി | |
Wonder Woman Vidya[10] | Vidya | Short film | ||
Idukki Blasters | Salam P Shaji | Post production | ||
Thalanarizha | Samjith Muhammed | Pre Production | ||
Randu[11] | Sujith Lal | Pre Production |
അവലംബങ്ങൾ
[തിരുത്തുക]- ↑ സുദ്വീപ് (16 March 2017). "'ലിച്ചിയുടെ വില കളയാൻ ആഗ്രഹമില്ല'". Malayala Manorama. Retrieved 23 August 2017.
- ↑ "Reshma Rajan: Diary of a nurse". Deccan Chronicle. 2017-03-19. Retrieved 2017-04-03.
- ↑ "Mohanlal's heroine changing name". Kerala Kaumudi. Archived from the original on 2017-08-23. Retrieved 2017-06-10.
- ↑ "Acting with Mohnanlal a dream come true: Anna Reshma Rajan". Malayala Manorama. Retrieved 2017-05-24.
- ↑ https://www.manoramaonline.com/movies/movie-news/2017/09/25/anna-reshama-rajan-crying-video.html
- ↑ https://www.thenewsminute.com/article/ugly-face-misogyny-anna-rajan-abused-saying-mammootty-could-play-father-role-69020
- ↑ https://www.thenewsminute.com/article/ugly-face-misogyny-anna-rajan-abused-saying-mammootty-could-play-father-role-69020
- ↑ https://www.deccanchronicle.com/entertainment/mollywood/280917/mammotty-backs-anna-rajan-after-she-breaks-down-apologising-to-him-for-comment.html
- ↑ https://www.manoramaonline.com/movies/movie-news/2017/09/26/rima-kallingal-reacts-anna-reshma-issue.html
- ↑ https://m.timesofindia.com/entertainment/malayalam/movies/news/wonder-woman-vidhya-urges-not-to-stock-up-things-during-lockdown/articleshow/74824581.cms
- ↑ Vishnu Unnikrishnan and Anna Rajan join Randu