Jump to content

അട്ടിവെരി പക്ഷിസങ്കേതം

Coordinates: 15°4′44″N 75°2′29″E / 15.07889°N 75.04139°E / 15.07889; 75.04139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Attiveri Bird Sanctuary

ಅತ್ತಿವೇರಿ ಪಕ್ಷಿಧಾಮ
Village
Attiveri Bird sanctuary
Attiveri Bird sanctuary
Attiveri Bird Sanctuary is located in Karnataka
Attiveri Bird Sanctuary
Attiveri Bird Sanctuary
Coordinates: 15°4′44″N 75°2′29″E / 15.07889°N 75.04139°E / 15.07889; 75.04139
രാജ്യം India
സംസ്ഥാനംകർണാടകം
ജില്ലഉത്തര കന്നഡ ജില്ല
താലൂക്ക്Mundgod
ഭാഷകൾ
 • ഔദ്യോഗികംകന്നഡ
സമയമേഖലUTC+5:30 (IST)

ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകയിലെ ഉത്തര കന്നട ജില്ലയിൽ മുണ്ട്ഗോഡ് താലൂക്കിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് അട്ടിവെരി പക്ഷിസങ്കേതം[1][2] (കന്നഡ: ಅತ್ತಿವೇರಿ ಪಕ್ಷಿಧಾಮ). ഇത് മുണ്ട്ഗോഡിൽ നിന്നും 15 കിലോമീറ്ററും ഹുബ്ലി-ധർവാടിൽ നിന്ന് 43 കിലോമീറ്ററും അകലെയാണ്.

അട്ടിവെരി തടാകത്തിന്റെ ചുറ്റുമായാണ് ഈ പക്ഷിങ്കേതം സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 2.23 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ഈ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നു. ഈ പക്ഷിസങ്കേതത്തിൽ നദീസമീപ വനങ്ങളാണ് കൂടുതലും ഉള്ളത്.

കാലിമുണ്ടി, ചെറിയ നീർക്കാക്ക, കഷണ്ടിക്കൊക്ക്, ചട്ടുകക്കൊക്കൻ, മീൻകൊത്തിച്ചാത്തൻ, നാട്ടുവേഴാമ്പൽ, വയൽക്കോതി തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന പക്ഷിവർഗ്ഗങ്ങൾ. പക്ഷിസങ്കേതത്തിനുചുറ്റുമുള്ള പാടശേഖരങ്ങൾ വിവിധ തരത്തിലുള്ള ജലജീവികളെയും ആകർഷിക്കുന്നു.

നവംബർ മുതൽ മാർച്ച് വരെയാണ്ഈ ദേശീയോദ്യാനം സന്ദർശിക്കാവുന്ന നല്ല സമയം.

  1. "Attiveri Bird Sanctuary". Archived from the original on 2012-11-18. Retrieved 2012-09-11.
  2. "Attiveri Bird Sanctuary – Feel the Rustle of a Few Feathers". Retrieved 2012-09-11.