ചട്ടുകക്കൊക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചട്ടുകക്കൊക്കൻ
Eurasian Spoonbill-2.jpg
Adult in breeding plumage
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. leucorodia
Binomial name
Platalea leucorodia
വീഡിയൊ

ചട്ടുകക്കൊക്കൻ[2] [3][4][5] അഥവാ കരണ്ടിക്കൊക്കന് ആംഗലത്തിൽ Eurasian spoonbill , common spoonbillഎന്നാണു പേര്. ശാസ്ത്രീയ നാമം Platalea leucorodia എന്നാണ്.

വർഷം തോറും കേരളം സന്ദർശിക്കാൻ വരുന്ന ഒരു ദേശാടനപ്പക്ഷിയാണ് ചട്ടുകക്കൊക്കൻ. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഇവ സ്ഥിര താമസക്കാരാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇവ ഇന്ത്യയിലേക്ക് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. റഷ്യയിൽ നിന്ന് കാലിൽ വളയമിട്ട ചില പക്ഷികളെ ബീഹാറിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും കണ്ടെത്തിയിരുന്നു.

അറ്റത്തു വീതി കൂടിയ ചട്ടുകം പോലെയുള്ള കൊക്കുള്ളത് കൊണ്ടാണ് ഇവയെ ചട്ടുകക്കൊക്കൻ എന്ന് വിളിക്കുന്നത്.

സഞ്ചാരം[തിരുത്തുക]

ചെറിയ കൂട്ടമായിട്ടാണ് ഇവയുടെ സഞ്ചാരം. കൊറ്റികൾക്കും നീർക്കാക്കകൾക്കുമൊപ്പം ഇവയെ കാണാറുണ്ട്. മിക്ക സമയത്തും ഒറ്റക്കാലിൽ നിന്ന് വിശ്രമിക്കുന്നത് കാണാം. ഇവയ്‌ക്ക് കൊക്ക് ചിറകിനടിയിൽ ഒളിപ്പിച്ചു വെച്ച് ഉറങ്ങുന്ന ശീലമുണ്ട്. തണ്ണീർത്ത ടങ്ങളും വെള്ളം കെട്ടി നിൽക്കുന്ന പാടങ്ങളും ചെളിത്തിട്ടകളും ആണ് ഇവയുടെ പ്രധാന വിഹാര കേന്ദ്രങ്ങൾ.

വിതരണം[തിരുത്തുക]

വെള്ള നിറം, കറുത്ത കാലുകൾ, മഞ്ഞ അറ്റമുള്ള കറുത്ത കൊക്ക്. പ്രജനന കാലത്ത് നെഞ്ചിൽ മഞ്ഞ നിറവും ശിഖയും കാണാറുണ്ട്.

പ്രായ മാവാത്ത പ്ക്ഷി
ചട്ടുക കൊക്കൻ,ഭരത്പൂറിൽ
മുട്ട

ഇര തേടൽ[തിരുത്തുക]

കൊക്ക് വെള്ളത്തിൽ താഴ്ത്തി ഇരുവശങ്ങളിലേക്കും ചലിപ്പിച്ചാണ് ഇര തേടുന്നത്. ജലജീവികൾ, കക്കകൾ, പുഴുക്കൾ, അട്ടകൾ, തവളകൾ, ചെറുമത്സ്യങ്ങൾ എന്നിവയെ തീറ്റയാക്കുന്നു. ആൽഗകളേയും, ചിലപ്പോഴൊക്കെ ചെടികളുടെ ഭാഗങ്ങളും ഭക്ഷിക്കുന്നു. [1]

കൂടൊരുക്കലും പ്രജനനവും[തിരുത്തുക]

കമ്പുകളും ചെടികളുടെ ഭാഗങ്ങളും കൊണ്ട് നിലത്തോ ചെറു മരങ്ങളിലോ കണ്ടലുകളിലോ കുറ്റിച്ചെടികളിലോ 5 മീ. ഉയരത്തിൽ കൂട് ഉണ്ടാക്കുന്നു. കൂട്ടമായാണ് കൂടു കെട്ടുന്നത്. കൂടുകളിൽ പുല്ലും ഇലകളും വിരിച്ചു മെത്തയൊരുക്കും. പൂവനും പിടയും പരസ്പരം സഹകരിച്ചാണ് കൂട് നിർമ്മാണം. ഒരു കൂട്ടിൽ നാലോ അഞ്ചോ മുട്ടകളിടും. വെളുത്തനിറമുള്ള മുട്ടകളിന്മേൽ ധാരാളം വരയും കുറിയും പുള്ളികളും ഉണ്ടാകും. ആണും പെണ്ണും അടയിരിക്കും. മുട്ടകൾ വിരിയാൻ മൂന്നാഴ്ച വേണം. ഇവ വർഷങ്ങളോളം ഒരേ കൂട്ടിൽത്തന്നെ മുട്ടകൾ ഇടാറുണ്ട്. പ്രജനന കാലത്ത് തലയ്ക്ക് പിന്നിൽ ഏതാനും തൂവലുകൾ കിളിർക്കും. മാറിടത്തിൽ മഞ്ഞ നിറം കാണാം. കൂടുകൾ തമ്മിൽ 1-2 മീ. അകലമേ ഉണ്ടാവാറുള്ളൂ. കൂടുകൾ ഇര തേടുന്ന പ്രദേശത്തു നിന്ന് 1-15 കി.മീ അകലെ വരെ ആകാറുണ്ട്. [1]

[6]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 BirdLife International (2012). "Platalea leucorodia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 490. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. മനോരമ ദിനപത്രം 2019 സെപ്റ്റംബർ 18 (പഠിപ്പുര - താൾ 8)

പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചട്ടുകക്കൊക്കൻ&oldid=3257041" എന്ന താളിൽനിന്ന് ശേഖരിച്ചത്