വയൽക്കോതി കത്രിക
വയൽക്കോതി കത്രിക | |
---|---|
H. rustica in Russia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. rustica
|
Binomial name | |
Hirundo rustica | |
Subspecies | |
6, see text | |
Range of H. rustica Breeding range Resident year-round Non-breeding range | |
Synonyms | |
|
വയൽക്കോതി കത്രികയ്ക്ക് ആംഗലത്തിൽ barn swallow എന്നു പറയുന്നു. ശാസ്ത്രീയ നാമം Hirundo rustica എന്നുമാണ്. ലോകത്താകമാനം കാണുന്നു.[2] 11 വയസ്സു വരെആയുസ്സുണ്ട്.[2]
രൂപവിവരണം
[തിരുത്തുക]ഇവയുടെ നീല അടിവശവും,നീണ്ട ഫോർക്കു പോലുള്ള വാലുംവളഞ്ഞ കൂർത്ത ചിറകുകളും ഇവയെ പെട്ടെന്നു തിരിച്ചറിയാൻ സഹായിക്കുന്നു.
ഇവ സെക്കന്റിൽ11-20 മീറ്റർ വേഗത്തിൽ പറക്കുന്നു.,[3][4] വാൽ അടക്കം 17-19 സെ.മീ നീളം. 32-34.5 സെ.മീ ചിറകു വിരിപ്പ്. 16-22 ഗ്രാം തൂക്കം. തിളങ്ങുന്ന ക്ടുത്ത നീലനിറത്തിലുളമുകൾ ഭാഗവും നെഞ്ചും. നെറ്റി, തൊണ്ട , താടി ചെമ്പൻ നിറം. മങ്ങിയ വെള്ള നിറമുള്ള മറ്റു ഭാഗങ്ങൾ. മേൽ വാൽ മൂടിയുടെ അറ്റത്ത് വെള്ളപൊട്ടുകളുണ്ട്.വാലിന്റെ അരികിലുള്ള തൂവലുകൾക്ക് ൻഐളം കൂടുതലുണ്ട്. [5]ാണും പെണ്ണും ഒറെപോലെ. പിടയ്ക്ക് നെഞ്ച്ലേയും മുകലിലേയും നീല നിറത്തിന് തിളക്കം കുറവാണ്. [2]
വിതരണം
[തിരുത്തുക]യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക , അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു. [2] ഉത്തരാർദ്ധഗോളത്തിൽ കാണുന്ന നാലു ഉപവിഭാഗങ്ങളിൽ നാലെണ്ണം ദേശാടനം നടത്തുന്നു. ഇവ തണുപ്പുകാലത്ത് തെക്കേ അർദ്ധഗോളത്തിലേക്കാണ് ദേശാടനം നടത്തുന്നത്.ഇവ മദ്ധ്യഅർജന്റീന, തെക്കെ ആഫ്രിക്കയിലെ കേപ്പ് പ്രവശ്യ, വടക്കൻആസ്ത്രേേലിയ എന്നിവിടങ്ങളിലേക്കും ദേശാടനം നടത്തുന്നു..[2]
പ്രജനനം
[തിരുത്തുക]മനുഷ്യരോട് അടുത്ത് ജീവിക്കുന്ന പക്ഷിയാണ്. മനുഷ്യ നിർമ്മിതികളിൽ കൂടൂണ്ടാക്കുന്നു. മണ്ണുരുളളെ കൊണ്ട് കോപ്പ പോലുള്ള കൂടാണ് ഉണ്ടാക്കുന്നത്. കുഞ്ഞുങ്ങൾക്ക് പറന്നു പിടിക്കുന്ന പ്രാണികളെ തീറ്റയായി കൊടുക്കുന്നു. [5] ഇവ വടക്കെ അർദ്ധഗോളത്തിലെ സമുദ്ര നിരപ്പിൽ നിന്നും 2700 മീ. ഉയരമുള്ള സ്ഥലങ്ങളിലാണ് പ്രജനനം നടത്തുന്നത്.[6] ഇവ പടണങ്ങളെ ഒഴിവാക്കുകയാണ് പതിവ്.
പൂവൻ പിടകൾക്കാൾ മുൻപ് പ്രജനന സ്ഥലത്ത് എത്തുകയും കൂടിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നു. ഇത്് പിടകളെ അറിയിക്കാൻ വട്ടത്തിൽ പറക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ വാളിന് നീള മുള്ളവർക്ക് പിടകളെ വേഗം കിട്ടുന്നു. [5][7] ഇണകൾ ഒരുമിച്ചാണ് കൂടിനെ സംരക്ഷിക്കുന്നത്..[2] ഇവ ജീവിത അവസാനം വരെ ഒരു ഇണയെ കൊണ്ടു നടക്കുന്നു. എന്നാൽ മ്റ്റു ഇൺകളേയും അപൂർവമായി തേടാറുണ്ട്. [8] വൃത്തിയുള്ള കോപ്പയുടെ ആകൃതിയിലുള്ള കൂട് ഇണകൾ ചെർന്നാണ് ഉണ്ടാക്കുന്നത്. ഒരു ബീമിലൊ ലംബമായ ചുവരിലൊ ഉണ്ടാക്കാറുണ്ട്. കൂട്ടിൽ തൂവലുകളൊ പുല്ലുകളൊ വിരിക്കും. [9].[2] കൂടിന് ആവശ്യമായ സ്ഥലം ഉണ്ടെകിൽ കൂട്ടമായി കൂടുകെട്ടും. കൂടിനു ചുറ്റുമുള്ള 7-8 മീ. ചുറ്റളവ്് ഇണകൾ സംരക്ഷിക്കുന്നു.
ഒരു തവണ 2-7 മുട്ടകളിടും. ചുവന്ന കുത്തുകളുള്ള വെള്ള മുട്ടകളാണ് ഇടുന്നത്. 20x14 മി.മീ വലിപ്പത്തിൽ 1.9 ഗ്രാം തൂക്കം കാണും. യൂറോപ്പിൽ പിടകളാണ് അടയിരിക്കുന്നത്. എന്നാൽ വടക്കെ അമേരിക്കയിൽ കൾ ഭാഗം സമയം പൂവൻ അടയിരിക്കാറുണ്ട്. 14-19 ദിവസം കൊണ്ട് മുട്ട വിരിയും. അടുത്ത 18-23 ദിവസം കൊണ്ട് പറക്കുന്നു. ഒരു വയസ്സ് പ്രായമായ കുട്ടികൾ പുതിയ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ സഹായിക്കുന്നു. [2]
ഭക്ഷണം
[തിരുത്തുക]തുറന്ന പ്രദേശങ്ങളിൽ, വെള്ളത്തിനു മുകളിൽ 7-8 മീ. ഉയരത്തിൽ പറന്ന് പ്രാണികളെ ഭക്ഷിക്കുന്നു.അപൂർവമായി വെഌഅത്തിനു മുകളിൽ നിന്നും, ചെടികളിൽ നിന്നും ഇര തേടാറുണ്ട്. [5] പ്രജന കാലത്ത്ബ് ജോടികളായാണിരതേടുന്നത്. ചിലപ്പോൾ കൂട്ടമായും ഇരതേടുന്നു. [2]
ചിത്രശാല
[തിരുത്തുക]-
Eggs in the Muséum de Toulouse
-
A chick less than an hour after being born
-
Chicks and eggs in a nest with horse hair lining
-
Older chicks in nest
-
Juvenile being fed
ഇതുംകൂടി കാണുക.
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Smiddy, P. (2010). Post-fledging roosting at the nest in juvenile barn swallows (Hirundo rustica). Ir Nat. J. 31:44–46.
അവലംബം
[തിരുത്തുക]- ↑ "Hirundo rustica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Turner, Angela K; Rose, Chris (1989). Swallows & Martins: An Identification Guide and Handbook. Boston: Houghton Mifflin. ISBN 0-395-51174-7. p164–169
- ↑ Liechti, Felix; Bruderer, Lukas (15 August 2002). "Wingbeat frequency of barn swallows and house martins: a comparison between free flight and wind tunnel experiments". The Journal of Experimental Biology. 205 (16). The Company of Biologists: 2461–2467. PMID 12124369.
- ↑ Park, Kirsty; Rosén, Mikael, M; Hedenström, Anders, A (2001). "Kinematics of the barn swallow (Hirundo rustica) over a wide range of speeds in a wind tunnel". The Journal of Experimental Biology. 204 (15): 2741–2750. ISSN 0022-0949. PMID 11533124. Archived from the original on 2007-11-09. Retrieved 1 December 2007.
- ↑ 5.0 5.1 5.2 5.3 Snow, David; Perrins, Christopher M, eds. (1998). The Birds of the Western Palearctic concise edition (2 volumes). Oxford: Oxford University Press. ISBN 0-19-854099-X. p1061–1064
- ↑ "BirdLife International Species factsheet: Hirundo rustica". BirdLife International. Retrieved 6 December 2007.
- ↑ Saino, Nicola; Romano, Maria; Sacchi; Roberto; Ninni, Paola; Galeotti, Paolo; Møller, Anders Pape (September 2003). "Do male barn swallows (Hirundo rustica) experience a trade-off between the expression of multiple sexual signals?". Behavioral Ecology and Sociobiology. 54 (5): 465–471. doi:10.1007/s00265-003-0642-z.
- ↑ Møller, Anders Pape; Tegelstrom, Håkan (November 1997). "Extra-pair paternity and tail ornamentation in the barn swallow". Behavioral Ecology and Sociobiology. 41 (5): 353–360. doi:10.1007/s002650050395.
- ↑ Duffin, K. (1973). "Barn Swallows use freshwater and marine algae in nest construction". Wilson Bull. 85: 237–238.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- BirdLife species factsheet for Hirundo rustica
- Audio recording of swallows Archived 2011-07-16 at the Wayback Machine. High quality audio recording of a group of swallows
- Barn swallow videos, photos, and sounds at the Internet Bird Collection
- European Swallow (barn swallow) - Species text in The Atlas of Southern African Birds.
- Barn swallow - Hirundo rustica - USGS Patuxent Bird Identification InfoCenter
- Barn Swallow Species Account – Cornell Lab of Ornithology
- BirdLife species' status map for Europe (pdf).
- Ageing and sexing (PDF; 2.3 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2014-12-02 at the Wayback Machine.
- Feathers of Barn swallow (Hirundo rustica) Archived 2015-09-24 at the Wayback Machine.
- Barn swallow photo gallery at VIREO (Drexel University)
- Pages using the JsonConfig extension
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികൾ
- കേരളത്തിലെ പക്ഷികൾ
- ഏഷ്യയിലെ പക്ഷികൾ
- വടക്കേ അമേരിക്കയിലെ പക്ഷികൾ
- പോർട്ടോ റിക്കോയിലെ പക്ഷികൾ
- യൂറോപ്പിലെ പക്ഷികൾ
- ടുണീഷ്യയിലെ പക്ഷികൾ
- ആഫ്രിക്കയിലെ പക്ഷികൾ
- അസർബെയ്ജാനിലെ പക്ഷികൾ
- പശ്ചിമ സഹാറയിലെ പക്ഷികൾ
- കാമറൂണിലെ പക്ഷികൾ
- ഓസ്ട്രേലിയയിലെ പക്ഷികൾ