പ്രധാന താൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
Main Page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
തിരഞ്ഞെടുത്ത ലേഖനം |
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിൽ നിലകൊള്ളുന്നു. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്. ശരാശരി 1.6 കി.മീ കനത്തിൽ അന്റാർട്ടിക്കയിൽ മഞ്ഞു മൂടിക്കിടക്കുന്നു. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ള ജീവജാലങ്ങൾ മാത്രമേ സ്വതവേ അന്റാർട്ടിക്കയിൽ ജീവിക്കുന്നുള്ളു. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആൾക്കാരും വേനൽക്കാലത്ത് അയ്യായിരത്തോളം ആൾക്കാരും താമസിക്കുന്നു. 1959-ൽ പന്ത്രണ്ട് രാജ്യങ്ങൾ ചേർന്ന് കൈക്കൊണ്ട അന്റാർട്ടിക് ഉടമ്പടിയിൽ ഇന്ന് 46 രാജ്യങ്ങൾ ഒപ്പു വെച്ചിരിക്കുന്നു. ഉടമ്പടി പ്രകാരം അന്റാർട്ടിക്കയിൽ സൈനിക പ്രവർത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു, എന്നാൽ ശാസ്ത്ര ഗവേഷണങ്ങൾ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത ഗവേഷണങ്ങൾക്കുള്ള 4000-ൽ അധികം ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ പഠനങ്ങൾ നടത്തുന്നുണ്ട്.
തിരുത്തുക
സ്മാർട്ട് ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയ്ഡ്. ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന ഗൂഗിൾ നേതൃത്വം നൽകുന്ന ഒരു കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത്. ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005-ൽ ഏറ്റെടുത്തു. തുടർന്ന് 2005 നവംബർ 5-നു് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ആൻഡ്രോയ്ഡിന്റെ മിക്ക കോഡുകളും ഒരു ഓപ്പൺ സോഴ്സ് ലൈസൻസായ അപ്പാച്ചെ ലൈസൻസിലാണ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയ്ഡിന്റെ തുടർന്നുള്ള ഡവലപ്പ്മെന്റ് പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് (AOSP) രൂപീകരിച്ചു.
തിരുത്തുക
വടക്കൻ ലണ്ടനിലെ ഹോളോവേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബാണ് ആഴ്സണൽ എഫ്.സി. ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ആഴ്സണൽ 13 തവണ ഒന്നാം ഡിവിഷൻ-പ്രീമിയർ ലീഗ് കിരീടങ്ങളും 10 തവണ എഫ്.എ. കപ്പും നേടിയിട്ടുണ്ട്. 1886-ൽ തെക്കുകിഴക്കൻ ലണ്ടനിലെ വൂൾവിച്ചിൽ റോയൽ ആഴ്സണലിലെ തൊഴിലാളികളാണ് ഡയൽ സ്ക്വയർ എന്ന പേരിൽ ആഴ്സണൽ ഫുട്ബോൾ ക്ലബ് സ്ഥാപിച്ചത്. തുടർന്ന് 1913-ൽ ഹൈബറിയിലെ ആഴ്സണൽ സ്റ്റേഡിയത്തിലേക്ക് മാറി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബ്ബുകളിലൊന്നാണ് ആഴ്സണൽ. 2011-ലെ കണക്കുകളനുസരിച്ച് $119 കോടിയാണ് ക്ലബ്ബിന്റെ മൂല്യം.
തിരുത്തുക
|
പുതിയ ലേഖനങ്ങളിൽ നിന്ന് |
- കർണ്ണാടകയിലെ ബീജാപ്പൂർ ജില്ലയിലെ ബദാമിയിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം.>>>
- പെരിസോഡാക്ടൈല ജന്തുഗോത്രത്തിലെ ഇക്വിഡെ കുടുംബത്തിൽപ്പെടുന്ന ഒരിനം കാട്ടുകുതിരയാണ് ടാർപ്പൻ.>>>
- ഇപ്പോൾ ടാർക്വിനിയ എന്ന് അറിയപ്പെടുന്ന ഒരു പ്രാചീന എട്രൂസ്കൻ നഗരമായിരുന്നു ടാർക്വിനി.>>>
- യഹൂദരുടെ കൂടാരപ്പെരുന്നാളാണ് ടാബർനാകിൾസ് ഉത്സവം.>>>
- വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രാമധ്യേ, യഹൂദർ മരുഭൂമിയിൽ താത്കാലികമായി നിർമിച്ച ആരാധനാകൂടാരമാണ് ടാബർനാകിൾ.>>>
|
|
|
- കശേരുകികളിലെ ഒരിനം പരാദവിര ആണ് ട്രൈക്കൂറിസ്.>>>
- പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബീസിയ കുടുംബത്തിലെ ഒരു ജനുസ്സായ ഒക്സിയാന്തസിലെ ഒരു സ്പീഷിസാണ് ഒക്സിയാന്തസ് മോണ്ടനസ്.>>>
- ഹിമാചൽ പ്രദേശിലെ ലാഹുൽ ആൻഡ് സ്പിറ്റി ജില്ലയിലുള്ള ഒരു ഭൂപ്രദേശമാണ് ടാബോ.>>>
- സസ്യലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബൃഹത് തന്മാത്രയാണ് സെല്ലുലോസ്.>>>
- കമ്പോസിറ്റെ കുടുംബത്തിൽപ്പെടുന്ന ഒരു കളസസ്യമാണ് സ്റ്റാർ വീഡ്.>>>
തിരുത്തുക |
|
|
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം |
മലബാറിൽ കെട്ടിയാടുന്ന വേലരുടെ ഒരു തെയ്യമാണ്കുറത്തി തെയ്യം. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ
തിരുത്തുക
|
ചരിത്രരേഖ |
|
മാർച്ച് 9
- 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
- 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
- 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
- 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
- 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
മാർച്ച് 11
- 1702 - ആദ്യ ഇംഗ്ലീഷ് ദിനപ്പത്രമായ ദ ഡെയ്ലി കൂറാന്റ് ലണ്ടനിൽ പ്രസിദ്ധീകരണമാരംഭിച്ചു.
- 1966 - ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാർനോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു
- 1985 - മിഖായേൽ ഗോർബച്ചേവ് റഷ്യയുടെ നേതാവായി
- 1990 - ലിത്വേനിയ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1999 - ഇൻഫോസിസ് നാസ്ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി
- 2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു
|
|
വാർത്തകൾ |
|
2012
- 2012 ജനുവരി 28-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിമൂന്ന് ലക്ഷം കവിഞ്ഞു.
- 2012 ജനുവരി 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 22,000 പിന്നിട്ടു.
2011
- 2011 നവംബർ 14-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 21,000 പിന്നിട്ടു.
- 2011 നവംബർ 8-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 30,000 പിന്നിട്ടു.
- 2011 ഒക്ടോബർ 9-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പന്ത്രണ്ട് ലക്ഷം കവിഞ്ഞു.
- 2011 സെപ്റ്റംബർ 5-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 20,000 പിന്നിട്ടു.
- 2011 ജൂൺ 6-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിഞ്ഞു.
- 2011 മേയ് 22-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 18,000 പിന്നിട്ടു.
- 2011 മാർച്ച് 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 17,000 പിന്നിട്ടു.
- 2011 ജനുവരി 22-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.
തിരുത്തുക
|
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ |
|
|
|
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ. |
|
|
|
|
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ. |
|
|
|
|
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ. |
|
|
 വിക്കിമീഡിയ സംരംഭങ്ങൾ
|
|
|
|
 ഇതര ഭാഷകളിൽ
|
|
|
|