വിക്കിപീഡിയ:സഹായമേശ
|
|
ഫോട്ടോയിൽ അതിൻറെ സ്ഥലം അടയാളപ്പെടുത്തുന്നത് എങ്ങനെ ??? [തിരുത്തുക]
ഞാൻ കൊമ്മോൻസിൽ ഉൾപ്പെടുത്തിയ ഒരു പടമാണിത്..... http://commons.wikimedia.org/wiki/File:പോക്കുവെയിൽ_പൊന്നണിഞ്ഞു.jpg
ഇത് എടുത്ത സ്ഥലത്തിൻറെ അക്ഷാംശവും രേഖാംശവും അടയാളപ്പെടുത്താൻ ഞാൻ എന്താ ചെയ്യേണ്ടത് ???? 9.3699034, 76.4092964 ഇതാണ് സ്ഥലം..... —ഈ തിരുത്തൽ നടത്തിയത് Rajeshkslc (സംവാദം • സംഭാവനകൾ)
- വിവരങ്ങൾ ചേർത്തിട്ടുണ്ട്. http://tools.freeside.sk/geolocator/geolocator.html എന്ന പേജിൽ പോയി അക്ഷാംശവും രേഖാംശവും കൊടുത്താൽ ചിത്രത്തിൽ ചേർക്കേണ്ട ഫലകം ലഭിക്കും. --ശ്രീജിത്ത് കെ (സംവാദം) 07:32, 30 ഏപ്രിൽ 2012 (UTC)
വിക്കിപെടിയ ഡൌൺലോഡ് ചെയ്യുന്നത് എങ്ങിനെയാണ്—ഈ തിരുത്തൽ നടത്തിയത് 117.204.93.249 (സംവാദം • സംഭാവനകൾ) 16:49, 30 ഏപ്രിൽ 2012
എനിക്ക് കായികം എന്ന വ൪ഗ്ഗത്തിലെ, ഇപ്പോൾ നടക്കുന്ന കായികമത്സരങ്ങൾ എന്ന ഉപവ൪ഗ്ഗത്തിനകത്ത്, യൂറോ 2012 എന്നൊരു ഉപവ൪ഗ്ഗം നി൪മിക്കണം. അത് എങ്ങനെയാണ്? —ഈ തിരുത്തൽ നടത്തിയത് Feelgreen630 (സംവാദം • സംഭാവനകൾ) 18:08, 15 ജൂൺ 2012
യൂറോ 2012 എന്ന ലേഖനത്തിൽ [[വർഗ്ഗം:ഇപ്പോൾ നടക്കുന്ന കായികമത്സരങ്ങൾ]] എന്നത് ചേർത്താൽ മതിയാകും. --എഴുത്തുകാരി സംവാദം 12:46, 15 ജൂൺ 2012 (UTC)
- വർഗ്ഗീകരണം എങ്ങനെ നടത്താം എന്നതിന് സഹായം:തിരുത്തൽ_വഴികാട്ടി#വർഗ്ഗീകരണം എന്നത് കാണുക. --എഴുത്തുകാരി സംവാദം 12:49, 15 ജൂൺ 2012 (UTC)
എനിക്കാവശ്യമായ ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കും?
- വിക്കിമീഡിയ കോമൺസിൽ തിരഞ്ഞാൽ താങ്കൾക്കാവശ്യമുള്ള ചിത്രങ്ങൾ ലഭിക്കുന്നതാണ്. -- Raghith 04:40, 3 ജൂലൈ 2012 (UTC)
ഫലം:Link GA|es - ജാഗ്രതൈ [തിരുത്തുക]
{{Link GA}}യുടെ താഴെ എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കൗന്നത്? 27.97.144.33 03:51, 23 ജൂലൈ 2012 (UTC)
ente own photos engine upload cheyum?
school [തിരുത്തുക]
schoolil ninnu uyarnna mark nediya vidhyarthiyea anumodichu kondu nadathunna prasangam
മലയാളം സർവ്വവിജ്ഞാനകോശത്തിലെ പകർപ്പവകാശം [തിരുത്തുക]
കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുല്ല മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഒരു ലേഖനത്തിന്റെ ഉള്ളടക്കവും ചിത്രവും ഒരു വിക്കിപീഡിയ ലേഖനതിലെക്ക് ചേർക്കുന്നതിനു എന്തെങ്കിലും പകർപ്പവകാശ നിയന്ത്രണം ഉണ്ടോ? നന്ദി--♥Aswini (സംവാദം) 12:21, 7 നവംബർ 2012 (UTC)
- സർവ്വവിജ്ഞാനത്തിലെ എഴുത്ത് വിക്കിപീഡീയയിലേക്ക് പകർത്താം. എന്നിട്ട് ലേഖനത്തിൽ {{സർവ്വവിജ്ഞാനകോശം}} ഫലകം ചേർക്കണം. ചിത്രങ്ങളുടെ ഉറവിടവും പകർപ്പവകാശവും സർവ്വവിജ്ഞാനകോശത്തിൽ വ്യക്തമാക്കാത്തതുകൊണ്ട് അവ ഇവിടെ ഉപയോഗിക്കാൻ സാധിക്കില്ല. ഫലകത്തിന്റെ സംവാദവും കാണുക -- റസിമാൻ ടി വി 12:27, 7 നവംബർ 2012 (UTC)
സർ ഇതിൽ വന്നവാർത്തകൾ എങ്ങനെയാണ് ഫുൾ വിശ്വാസയോഗ്യമാകുന്നത് കാരണം ഇതിൽ ആർകും തിരുത്തൽ നടത്താം ഇത് എങ്ങനെ 100% വിശ്വാസയോഗ്യമാക്കും —ഈ തിരുത്തൽ നടത്തിയത് Jabbarcp (സംവാദം • സംഭാവനകൾ)
കേരളത്തിലെ വെള്ളാളരുടെ മഹൽ ചരിതം [തിരുത്തുക]
കേരളം സൃഷ്ടിച്ച പരശുരാമൻ ആദ്യം ഭരണം ഏല്പിച്ചത് മലയാള ബ്രാമാനരെയാണ്. പിന്നീട് ഭരണം തകർന് കിടക്കുന്നത് കണ്ടിട്ട് മറുനാട്ടിൽ നിന്ന് പെരുമാക്കളെ കൊണ്ടുവന്നു. അവരുടെ കൂടെ വന്നവരാണ് വെള്ളാളർ., സന്ഘകാലതിനും മുൻപ് . അവസാനത്തെ പെരുമാൾ മതം മാറി അനന്യ നാട്ടിൽ പോയപ്പോൾ കേരളത്തിലെ ഭരണം കൊച്ചു കൊച്ചു നാട് രാജാക്കന്മാരുടെ കൈകളിൽ ആയി. മധുര മുതൽ വേണാട് വരെ ചേര രാജ്യം നിലവിൽ വന്നു. ചരിത്ര പുസ്തകത്തിൽ (castes and tribes of south india)എട്ഗേർ തുര്സ്ടോൻ പറയുന്നുണ്ട് : ചേര, ചോല, പാണ്ട്യ രാജക്കന്മാരെല്ലാവരും വെള്ളാളർ ആണെന്ന്.ഇവർ ഗംഗ സിന്ധു നദീ തടത്തിൽ നിന്ന് തെക്കേ ഇന്ത്യയിലേക്ക് കുടിയേറി പാര്തവരാനെന്നു . ജാതിയിൽ സൂധ്രന് മുകളിൽ ആയിരുന്നു. പൊതുവേ ശാന്ത അധ്വാന മിതവ്യയ ശീലരും കൃഷി നടത്തുന്നതിൽ അതി നിപുനരുമായ വെള്ളാളർ തിരുവിതാംകൂർ രാജാക്കന്മാർക്ക് അനിവാര്യമായി തീർന്നു.
ചിത്രം ഉൾപ്പെടുത്തുക [തിരുത്തുക]
ഞാൻ എഴുതിയ ലേഖനത്തിനായ് ഒരു ചിത്രം തയ്യാറാക്കി ഡെസ്ക്ടോപ്പിൽ സേവ് ചെയ്ത് വെച്ചിരുന്നു. ലേഖനം എഴുതിക്കഴിഞ്ഞപ്പോൾ ആ ചിത്രം ഉൾപ്പെടുത്താനുള്ള അപ്ലോഡ് ബട്ടണൊന്നും കണ്ടില്ല. കുറേ അന്വേഷിച്ചു പോയപ്പോൾ വേറെയേതോ ഒരു പേജിൽ ചിത്രം ഉൾപ്പെടുത്താമെന്നു കണ്ടു. ഞാൻ സ്വയം വരച്ചെടുത്ത ചിത്രമാണത്. കുറേ നേരത്തെ ശ്രമത്തിനു ശേഷം അത് അപ്ലോഡ് ചെയ്തു. അപ്പോഴേക്കും ഞാൻ ടൈപ്പ് ചെയ്ത ലേഖനം ആരോ തിരുത്തി അതിൽ ഇംഗ്ലീഷ് കുറിപ്പുകളുള്ള ഒരു ചിത്രം ഇട്ടിരുന്നു. ഇനി ഞാൻ തയ്യാറാക്കിയ ചിത്രം എങ്ങിനെ ഈ ലേഖനത്തിൽ ഉൾപ്പെടുത്തും. ഈ പെടാപ്പാടൊക്കെ കണ്ടിട്ട് തോന്നുന്നത്, ഈ ലേഖനം ഇവിടെ പോസ്റ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് എന്റെ ബ്ലോഗിൽ തന്നെ ഇടുന്നതാണെന്നാണ്. ഈ സംവിധാനമൊക്കെ കുറേക്കൂടി യൂസർ ഫ്രണ്ട്ലി ആക്കിയാൽ എന്നെപ്പോലെയുള്ളവർക്ക് ഇടയ്ക്ക് വല്ലതും ഒന്നെഴുതി വെയ്ക്കാൻ തോന്നും. ഇതാണനുഭവമെങ്കിൽ ഇനി ഞാൻ വിക്കിപീഡിയയിലൊരു ലേഖനത്തെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. വിനോദ് ചന്ദ്രൻ.
- താങ്കൾ ചേർക്കാനുദ്ദേശിച്ചിരുന്ന ചിത്രം ഇതാണെന്ന് കരുതുന്നു. രണ്ട് ലേഖനങ്ങളും ലയിപ്പിക്കുകയും ചിത്രം ലേഖനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 21:37, 22 ഡിസംബർ 2012 (UTC)
ഗൂഗിളിൽ നിന്ന് ചിത്രങ്ങൾ ഡൌൺലോഡ് ചെയ്യലിനെപ്പറ്റി [തിരുത്തുക]
--Raveendrankp (സംവാദം) 10:19, 30 ഡിസംബർ 2012 (UTC)ഞാൻ മലയാളം വിക്കിപീഡിയക്ക് വേണ്ടി ഒരു ആര്ടിക്കിളിൻറ്റെ പണിപ്പുരയിലാണ്. ഇതിനാവശ്യമായ ചിത്രങ്ങൾ ഗൂഗിളിൽ നിന്ന് ഇറക്കുമതി ചെയ്യാമോ ? ഇവക്കു പകർപ്പവകാശം ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം ?
മൊഴിമാറ്റം [തിരുത്തുക]
മറ്റു ഭാഷകളിലെ വിക്കിപീഡിയ ലേഖനങ്ങളും മറ്റും മലയാളം വിക്കിപീഡിയയിലേക്ക് മൊഴിമാറ്റം നടത്താമോ ? അവയിൽ കൊടുത്തിരിക്കുന്ന ഫോട്ടോകൾ ഇറക്കുമതി ചെയ്താൽ പകർപ്പവകാശ നിയമങ്ങൾ ബാധകമാവുമോ ? ദയവു ചെയ്ത് സംശയം ദൂരീകരിക്കുക.--Raveendrankp (സംവാദം) 06:11, 3 ജനുവരി 2013 (UTC)
അക്ഷര പിശാചോ? അതോ.... [തിരുത്തുക]
"നാവാഗത"രോ "നവാഗത"രോ??? വിക്കിപീഡിയിൽ പലയിടത്തും "നാവാഗത"എന്ന് പലരും ഉപയോഗിച്ച് കാണുന്നു [ഏറ്റവും മികച്ച നവാഗത ഉപയോക്താവിനുള്ള താരകത്തിൽ]. "നവാഗത"ല്ലേ ശരി? (ഉദാ: നവാഗതർക്ക് സ്വാഗതം) --♥Aswini (സംവാദം) 12:00, 5 ജനുവരി 2013 (UTC)
ദൈവശാസ്ത്രം [തിരുത്തുക]
'ദൈവശാസ്ത്രത്തെപ്പറ്റി' ലേഖനം വൃത്തിയാക്കാൻ ഉദ്ദേശിക്കുന്നു.1971-ൽ സാഹിത്യപ്രവർത്തക സഹകരണ സംഘം പുറത്തിറക്കിയ (NATIONAL BOOKSTALL-KOTTAYAM) വിശ്വവിജ്ഞാനകോശത്തിൽ(VI volum) നിന്ന് കാര്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണു ഈ ലേഖനം വൃത്തിയാക്കുന്നത്.കാര്യനിർവ്വാഹകർ ദയവായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. apnarahman(സംവാദം)--```--- 18:06, 7 ജനുവരി 2013 (UTC)18:00, 7 ജനുവരി 2013 (UTC)
- അത് പകർപ്പവകാശമുള്ളതാണ്. അതിൽ നിന്നു പകർത്തുന്നത് തെറ്റാണ്. --ഷിജു അലക്സ് (സംവാദം) 08:14, 8 ജനുവരി 2013 (UTC)
മറുപെടി [തിരുത്തുക]
എന്റെ സ്വന്തം താൾ എങ്ങനെ ഡിലീറ്റ് ചെയാം? അതുപോലെ തന്നെ ചിത്രങ്ങൾക്ക് link കൊടുക്കാൻ പറ്റുമോ? പട്ടികകൾക്ക് background ചിത്രം കൊടുക്കാൻ പറ്റുമോ?--♥Aswini (സംവാദം) 04:03, 8 ജനുവരി 2013 (UTC)
- സ്വന്തം താൾ എന്നുകൊണ്ട് ഉദ്ദേശിച്ചത് താങ്കളുടെ ഉപയോക്തൃതാൾ ആണോ? വിക്കിയിലെ ഏതു താളും കാര്യനിർവ്വാഹകർക്കു മാത്രമേ നീക്കം ചെയ്യാൻ സാധിക്കൂ. നീക്കം ചെയ്യപ്പെടേണ്ട താളുകൾ കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽ പെടുത്താൻ അനുയോജ്യമായ മായ്ക്കൽ ഫലകം പ്രസ്തുത താളിൽ ചേർക്കുക. ചിത്രങ്ങൾക്കു ലിങ്ക് കൊടുക്കാൻ ചിത്രം ഉൾപ്പെടുത്തുമ്പോൾ link= എന്ന പാരാമീറ്റർ ചേർക്കുക. പട്ടികകൾക്കു ബാക്ക്ഗ്രൗണ്ട് ചിത്രം കൊടുക്കേണ്ട ആവശ്യമുണ്ടോ? ഏതായാലും അതത്ര എളുപ്പത്തിൽ സാധിക്കില്ല എന്നാണ് എന്റെ അറിവ്. പശ്ചാത്തലനിറം കൊടുക്കാൻ style="background:<നിറത്തിന്റെ പേര് അല്ലെങ്കിൽ എച്ച്.ടി.എം.എൽ. കോഡ്>;" എന്നു ചേർക്കുക. കൂടുതൽ സഹായത്തിന് ഈ താൾ സന്ദർശിക്കുക. --Jairodz (സംവാദം) 07:44, 8 ജനുവരി 2013 (UTC)
കയറ്റുമതി [തിരുത്തുക]
ഗൂഗിൾ- ൽ പരതിയപ്പോൾ മലയാളത്തിലെ പണിപ്പുരയിലുള്ള മറ്റൊരു സർവവിജ്ഞാന കോശം കണ്ടു (വെബ് സൈറ്റ് - mal.sarva.gov.in). അതിലെ മിക്കവാറും എല്ലാ സംഗതികളും വിവരണങ്ങളും മലയാളം വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കാൻ പറ്റിയവയാണ്. അതിൽ നിന്ന് മലയാളം വിക്കിപീഡിയയിലേക്ക് വേണ്ട ചിത്രങ്ങളും മറ്റു സംഗതികളും കയറ്റുമതി ചെയ്യാമോ ? അങ്ങനെ കയറ്റപ്പെടുന്നവയ്ക്ക് പകർപ്പവകാശനിയമം ബാധകമാണോ ? പെട്ടെന്ന് സംശയനിവാരണം അഭ്യർഥിക്കുന്നു.--Raveendrankp (സംവാദം) 08:30, 8 ജനുവരി 2013 (UTC)
- ഈ വിക്കിപദ്ധതി കാണൂ. സർവ്വവിജ്ഞാനകോശത്തിലെ ലെഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുന്നതിനുള്ള പദ്ധതി ആണത്. സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് സ്വതന്ത്രമായത് കൊണ്ടാണ് ഇതിനു സാധിക്കുന്നത്.
- അതിലെ ഉള്ളടക്കം (എഴുത്ത്) ഉപയോഗിക്കാമെങ്കിലും ചിത്രങ്ങൾ അരുത്. കാരണം ചിത്രങ്ങളുടെ പകർപ്പവകാശം ആർക്കും പിടിയില്ല.
- ഉള്ളടക്കം അതേ പോലെ കോപ്പി പേസ്റ്റ് ചെയ്യാതെ വിക്കിക്കു യോജിച്ച വിധത്തിൽ മാറ്റിയെഴുതി ചേർക്കുന്നതാവും നല്ലത്. സർവ്വവിജ്ഞാനകൊസത്തിന്റെ ഭാഷ അല്പം കട്ടിയായതിനാലാണ് അങ്ങനെ ഒരു നിർദ്ദേശം. സർവ്വവിജ്ഞാനകൊസത്തിലെ ലേഖനങ്ങൾ വിക്കിയിൽ ചേർക്കുന്ന ബാബുജിയും മറ്റും അങ്ങനാണ് ചെയ്യുന്നത് --ഷിജു അലക്സ് (സംവാദം) 08:39, 8 ജനുവരി 2013 (UTC)
സംശയനിവാരണത്തിന് വളരെ നന്ദി, ഷിജുഅലെക്സ്.--Raveendrankp (സംവാദം) 10:39, 8 ജനുവരി 2013 (UTC)
"അവലംബം" ചേർക്കുന്നതെങ്ങനെ ? [തിരുത്തുക]
സർവവിജ്ഞാന കോശത്തിൽ നിന്ന് മലയാളം വിക്കിപീഡിയയിലേക്ക് കയറ്റുമതി ചെയ്തതിനുശേഷം "അവലംബം" എങ്ങനെയാണ് ചെർക്കേണ്ടതെന്നു വളരെ വിശദമായി ഒന്ന് വിശദീകരിക്കാമോ ? --Raveendrankp (സംവാദം) 11:50, 8 ജനുവരി 2013 (UTC)
-
-
- ഈ ഫലകം ചേർക്കുക
-
{{സർവ്വവിജ്ഞാനകോശം}}
--♥Aswini (സംവാദം) 11:56, 8 ജനുവരി 2013 (UTC)
മറ്റു ഭാഷകളിൽ നിന്നുള്ള ലേഖനങ്ങൾ [തിരുത്തുക]
മലയാളം വിക്കിയിൽ നിലവിൽ ഇല്ലാത്ത ലേഖനങ്ങൾ മറ്റു ഭാഷയിലുള്ള വിക്കി പേജിൽ നിന്നും വിവർത്തനം ചെയ്ത് , കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്ത് ഒരു പുതിയ താൾ സൃഷ്ടിക്കുന്നതിൽ അപാകമുണ്ടോ??
സുജിത് കുളത്തൂപ്പുഴ
- ഇല്ല. അങ്ങനെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. --Anoop | അനൂപ് (സംവാദം) 08:09, 18 ജനുവരി 2013 (UTC)
എക്സലിലെ വർക്ക് ഇമ്പോർട്ട് ചെയ്യാമോ? [തിരുത്തുക]
ഞാൻ excel -ൽ ഒരു വർക്ക് (കോളങ്ങൾ ഉള്ളത് ) ചെയ്തു വെച്ചിട്ടുണ്ട് . അതിൽ wikimedia commons -ൽ നിന്ന് ഡൌൺ ലോഡ് ചെയ്ത ഏതാനും ചിത്രങ്ങളുമുണ്ട്. പക്ഷേ അത് വിക്കിപീഡിയയുടെ എഡിറ്റിംഗ് താളിലേക്ക് paste ചെയ്യാൻ പറ്റുന്നില്ല. ചിത്രങ്ങളെല്ലാം ഒന്നിച്ചാണ് download ആകുന്നത്. വെവ്വേറെ download ചെയ്യാനും പറ്റുന്നില്ല. അത് ms word -ലേക്ക് മാറ്റുമ്പോൾ font -ൻറെ പ്രശ്നങ്ങളുമുണ്ട് . ഇതിന്റെ സാങ്കേതികത്വം എനിക്കറിഞ്ഞുകൂടാ. ആർക്കെങ്കിലും എന്നെ സഹായിക്കാമോ ?--Raveendrankp (സംവാദം) 02:09, 4 ഫെബ്രുവരി 2013 (UTC)
- എക്സെലിൽ നിർമ്മിച്ച പട്ടികകൾ വിക്കിവാക്യഘടനയിലേക്ക് മാറ്റുന്നതിന്, http://excel2wiki.net/wikipedia.php എന്നൊരു ഓൺലൈൻ ടൂൾ നിലവിലുണ്ട്. ഇതുപയോഗിച്ച് താളുകളിൽ എമ്പെഡ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ഇമ്പോർട്ട് ചെയ്യാൻ സാധിക്കുമെന്ന് വിചാരിക്കുന്നില്ല. ഫയൽ എവിടെയെങ്കിലും അപ്ലോഡ് ചെയ്ത് ലിങ്ക് തരുകയാണെങ്കിൽ കൂടുതൽ നിർദ്ദേശങ്ങൾ തരാൻ പറ്റും എന്നു വിചാരിക്കുന്നു. --Vssun (സംവാദം) 02:55, 4 ഫെബ്രുവരി 2013 (UTC)
ലിങ്കുകൾ കൊടുക്കുന്നതെങ്ങനെ ? [തിരുത്തുക]
ഞാൻ ഒരു പുതുമുഖമാണ്. "പുകവലി" യെക്കുറിച്ചും അത് നിർത്തുന്നതിനെക്കുറിച്ചും ഒരു ലേഖനം എഴുതാനുദ്ദേശിക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ "Tobacco Smoking" എന്ന താളിൽ കുറെ reference -കളും ലിങ്കുകളും കൊടുത്തിട്ടുള്ളതിൽ മിക്കവയും Copy Right ഉള്ളതാണെന്ന് കണ്ടു. ഒരുപക്ഷെ copy right എടുത്തതിനു ശേഷമാണോ അത് എഴുതിയിരിക്കുക? copy right ഉള്ളവയ്ക്ക് ലേഖനത്തിൽ reference കൊടുക്കാമോ? ഇതിൻറെയൊക്കെ സാങ്കേതികത എനിക്കറിയില്ല. പ്രസ്തുത താൾ നോക്കി വിശദാംശങ്ങൾ ഒന്ന് പറഞ്ഞുതരാമോ ?
പിന്നെ ഒരു ലേഖനത്തിൽ 1, 2, 3 തുടങ്ങിയ ലിങ്കുകൾ (നീലനിറത്തിൽ കാണുന്നവ - ഓരോന്നും ഞെക്കിയാൽ ബന്ധപ്പെട്ട ലിങ്കുകൾ തെളിഞ്ഞു വരും) കൊടുക്കുന്നതെങ്ങനെയാണ് ? ഞാൻ കുറെ ശ്രമിച്ചുനോക്കി, മേൽപ്പറഞ്ഞ Tobacco Smoking എന്ന താളിൽ ആദ്യ ഖണ്ഡികയിൽ കൊടുത്ത 1, 2,3 ലിങ്കുകൾ അതേപടി കൊടുക്കാൻ. പക്ഷേ ചില ലിങ്കുകളുടെ ഒരുഭാഗം മാത്രം ചിലപ്പോൾ നീലനിറത്തിലും Italics-ൽ ഉള്ളവ ലംബമായും കാണുന്നു, ബാക്കി ഭാഗം ചുവപ്പിലും കാണുന്നു, ചിലപ്പോൾ error എന്നും no reference found എന്നും മറ്റും കാണിക്കുന്നു. മലയാളത്തിലും ലിങ്കുകളുള്ള edit -ലെ അടയാളങ്ങള് അതേപടി കൊടുത്തിട്ടും രക്ഷയില്ല. ഓരോ ലിങ്കിന്റെ അടയാളങ്ങളും ലിങ്കുകൾ കൊടുക്കുന്നത് എങ്ങനെയെന്നും വിശദമായി അറിയാൻ താൽപ്പര്യമുണ്ട്. എന്നെ സഹായിക്കാമോ ?--Raveendrankp (സംവാദം) 07:51, 15 ഫെബ്രുവരി 2013 (UTC)
- ഇപ്പറഞ്ഞ പ്രശ്നങ്ങൾ ഏതുതാളിലാണ് വന്നത്? ഉണ്ടാക്കിയ താൾ സേവ് ചെയ്തിരുന്നോ? പ്രശ്നങ്ങളുണ്ടായാലും താൾ സേവ് ചെയ്തോളൂ. (മറ്റുള്ളവർ അത് ശരിയാക്കും എന്ന പ്രതീക്ഷയിൽ)--Vssun (സംവാദം) 08:53, 15 ഫെബ്രുവരി 2013 (UTC)
-
- ധൈര്യമായി പുകവലിയെക്കുറിച്ച് എഴുതൂ. വിക്കിപീഡിയ ലേഖനത്തിലെ ഉള്ളടക്കത്തിന് അവലംബമായാണ് റഫറൻസുകൾ നല്കുന്നത്. അതിനാൽത്തന്നെ കോപ്പിറൈറ്റിന്റെ പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. താങ്കൾ സൂചിപ്പിച്ച 1, 2, 3 തുടങ്ങിയവ റഫറൻസ് നല്കുമ്പോൾ താനേ വന്നുകൊള്ളും. കൂടുതൽ വിവരങ്ങൾക്ക് സഹായം:തിരുത്തൽ വഴികാട്ടി കാണുക. ആശംസകളോടെ. --സിദ്ധാർത്ഥൻ (സംവാദം) 11:00, 15 ഫെബ്രുവരി 2013 (UTC)
അങ്ങനെയാണെങ്കിൽ ഒരു തുടക്കം മാത്രമിട്ട് "പുകവലി" എന്ന ഒരു പുതിയ താളുണ്ടാക്കി അതിലിടാം. ബാക്കി സൗകര്യം പോലെ add ചെയ്താൽ മതിയല്ലോ. ആദ്യത്തെ ഖണ്ഡിക മാത്രം എഴുതി ലിങ്ക് കൊടുക്കാൻ പറ്റാഞ്ഞതിനാൽ save ചെയ്തിട്ടില്ലായിരുന്നു. പിന്നെ ഈ വിഷയത്തിൽ താൽപ്പര്യം തോന്നാൻ കാരണം ഞാൻ 38 വർഷത്തോളം പുകവലിച്ച (ദിവസം 20 സിഗരറ്റിൽ കൂടുതൽ) ഒരിക്കലും പുകവലി നിർത്താൻ പറ്റില്ലെന്ന് വിചാരിച്ച ആളും 12.12.12-ന് പുകവലി നിശ്ശേഷം നിർത്തിയ അനുഭവസ്ഥനും ആയതു കൊണ്ടാണ്. പുകവലി നിർത്താൻ പ്രചോദനം നൽകിയത് ഇന്റർനെറ്റിലെ ഒരു ലേഖനമാണ്!
വിവരങ്ങൾ പറഞ്ഞുതന്നതിനു സുനിലിനും സിദ്ധാർത്ഥനും എൻറെ നന്ദി അറിയിക്കുന്നു.--Raveendrankp (സംവാദം) 11:49, 15 ഫെബ്രുവരി 2013 (UTC)
ചിത്രം ചേർക്കൽ [തിരുത്തുക]
കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ എന്നാ പേരിൽ ഒരു താൾ ഉണ്ടാക്കിയിട്ടുണ്ട് , എന്നാൽ അതിൽ പ്രസ്തുത ആളുടെ ചിത്രം ചേർക്കാൻ കഴിയുന്നില്ല, എന്നെ സഹായില്ലമോ .ഞാൻ അദ്ധേഹത്തിന്റെ ചിത്രം കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ.jpg എന്നപേരിൽ വികി മലയാളത്തിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് ഫെബ്രുവരി 2013 ഇല തന്നെ ദയവായി എന്റെ ചിത്രം പ്രസ്തുത ലേഖനത്തിൽ ച്ർക്കുകയും അതെങ്ങിനെ എന്ന് എനിക്ക് പഠിപ്പിക്കുകയും ചെയ്യണേ എന്ന് അപേക്ഷ ..മെയിൽ parklane 777@yahoo .com —ഈ തിരുത്തൽ നടത്തിയത് Kingdomoftravancore (സംവാദം • സംഭാവനകൾ)
- ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർക്കുന്നതിനെക്കുറിച്ചറിയാൻ സഹായം:ചിത്ര സഹായി എന്ന താൾ കാണുക. --Jairodz (സംവാദം) 13:40, 16 ഫെബ്രുവരി 2013 (UTC)
ഒരു ലേഖനത്തിന്റെ പേജ് ലിമിറ്റ് [തിരുത്തുക]
ഞാൻ ഒരു ലേഖനത്തിന്റെ പണിപ്പുരയിലാണ്. അത് കുറച്ചു നീണ്ടുപോയോ എന്നൊരു സംശയം. ഇംഗ്ലീഷ് വിക്കിപീടിയയിൽ ഇതിന്റെ പോളിസി നോക്കിയപ്പോൾ ceiling limit 100KB, 60KB എന്നെല്ലാം കണ്ടു. ശരിക്കും ഒരു ലേഖനത്തിൽ പരമാവധി ഉൾക്കൊള്ളിക്കാവുന്ന പേജുകളുടെ എണ്ണം (A4 size ഉള്ള പേപ്പറിന്റെ ഒരു വശം എന്ന തോതിൽ കണക്കാക്കിയാൽ) എത്രയാണ് ?--Raveendrankp (സംവാദം) 02:09, 22 ഫെബ്രുവരി 2013 (UTC)
- ലിമിറ്റ് ഒന്നും ഇല്ല, എഴുതിക്കൊള്ളൂ. വല്ലാതെ നീണ്ടതായി തോന്നുകയാണെങ്കിൽ ഒന്നിൽ കൂടുതൽ ലേഖനങ്ങളായി പിരിക്കാമെങ്കിൽ ചെയ്യാവുന്നതാണ് -- റസിമാൻ ടി വി 06:40, 22 ഫെബ്രുവരി 2013 (UTC)
വളരെ നന്ദി റസിമാൻ--Raveendrankp (സംവാദം) 06:51, 22 ഫെബ്രുവരി 2013 (UTC)
ഭാഷകൾ [തിരുത്തുക]
മറ്റു ഭാഷകളിലും വിക്കിപീഡിയ ലഭിക്കുമോ ? —ഈ തിരുത്തൽ നടത്തിയത് 117.253.164.44 (സംവാദം • സംഭാവനകൾ)
- വിവിധഭാഷകളിലുള്ള വിക്കിപീഡിയകളുടെ പട്ടിക ഇവിടെക്കാണാം --Vssun (സംവാദം) 16:30, 4 മാർച്ച് 2013 (UTC)
how can i add today in history to blogger in malayalam [തിരുത്തുക]
i want to add a gadget about today in history with wikipedia. but i can't.. how can i solve this ... please help me
ബ്ലോഗ്ഗ് ഗാഡ്ജെറ്റ് [തിരുത്തുക]
ഞാൻ തയ്യാറാക്കിയ സ്കൂൾ ബ്ലോഗിലേക്ക് വിക്കിപീഡിയയിലെ ചരിത്രത്തിൽ ഇന്ന് എന്നത് ഉൾപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു. ഇതിനായി എന്തു ചെയ്യണം. സഹായിക്കാമോ?
ചില സംശയങ്ങൾ പെട്ടന്ൻ മറുപടി തരൂ [തിരുത്തുക]
- ഈ ചിത്രം പകർപ്പവകാശ രഹിതമോ? ലൈസൻസ് മനസിലാകുന്നില്ല. ഇതാണ് സ്രോതസ്സ്. വിശദമാക്കാമോ?
- Needs Image ഫലകത്തിൽ സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. എന്ന് കാണുന്നു. പക്ഷെ ഇതും കാണുന്നു. സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ ഒരു പൊതുശേഖരമാണ് വിക്കിമീഡിയ കോമൺസ്. താങ്കൾ വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്ലോഡ് ചെയ്യുന്നതാവും നല്ലത്. രണ്ടും തമ്മിൽ കൺഫ്യൂഷൻ ആകുന്നു. കൂടാതെ ഫലകത്തിൽ വിക്കിപീഡിയ അപ്ലോഡ് പേജിലേക്കാണ് ലിങ്ക്. വിശദമാക്കാമോ? --♥Aswini (സംവാദം) 16:32, 12 ഏപ്രിൽ 2013 (UTC)
- ഈ ചിത്രം പകർപ്പവകാശമുള്ളതാണ്. © 2009-2011 palakavillamma. All Rights Reserved. എന്ന് സ്രോതസ്സിന്റെ താഴെ എഴുതിയിട്ടുണ്ട്. ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷമാണ് ഇൻഡ്യയിൽ പകർപ്പവകാശമുക്തമാകുന്നത്. © 2009-2011 എന്നെഴുതിയിരിക്കുന്നത് കാര്യമാക്കേണ്ട.
- സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലാണ് അപ്ലോഡ് ചെയ്യേണ്ടത്.
- നീഡ്സ് ഇമേജ് ഫലകത്തിൽ നിന്ന് കോമൺസിലേക്ക് അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷനുള്ള പേജിലേക്കാണ് കണ്ണിയുള്ളത്.
- പക്ഷേ ന്യായോപയോഗപ്രമാണമാണെങ്കിലോ സംഗീത സംബന്ധിയോ മറ്റോ ആയ പുറം ചട്ടയോ ആണെങ്കിൽ മലയാളം വിക്കിയിലായിരിക്കും അപ്ലോഡ് ചെയ്യേണ്ടി വരുക. ആ ഓപ്ഷനും ആ താളിലുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:55, 12 ഏപ്രിൽ 2013 (UTC)
മറുപടികൾക്ക് നന്ദി. ഒരു സംശയം കൂടി... ഇത്തരത്തിലുള്ള ചിത്രങ്ങൾ ഏത് ലൈസൻസ്(സ്രോതസ്സിൽ ലൈസൻസ് പ്രതേകിച് ഒന്നും പറയുന്നില്ലെങ്കിൽ) പ്രകാരം എവിടെ അപ്ലോഡ് ചെയ്യാം? --♥Aswini (സംവാദം) 03:07, 13 ഏപ്രിൽ 2013 (UTC)
- മാഷേ, ഏത് ഫോട്ടോയ്കും രചനയ്കും ഒരു കർത്താവുണ്ടാകും. ആ ചിത്രം/രചനയുടെ പകർപ്പവകാശം അദ്ദേഹത്തിനായിരിക്കും. അത് പ്രത്യേകിച്ച് എവിടെയും പറയുകയോ, രജിസ്റ്റർ ചെയ്യുകയോ വേണ്ട. താങ്കൾ എടുത്ത ഒരു ഫോട്ടോ ഒരു ചോദ്യവും പറച്ചിലുമില്ലാതെ, ഞാനെടുത്ത് എന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നപക്ഷം അത് താങ്കൾക്ക് എന്ത് പ്രതികരണമുണ്ടാക്കുമോ അതുതന്നെയാണ് ഇവിടെയും ബാധകം. സാധാരണ രചനകളുടെ കാര്യമാണെങ്കിൽ രചയിതാവ് മരിക്കുന്നതുവരെയും മരിച്ചുകഴിഞ്ഞാൽ 60 വർഷം വരേക്കും അത് കോപ്പിറൈറ്റഡ് ആണ്. ഫോട്ടോകളാണെങ്കിൽ മേൽപ്പറഞ്ഞ പ്രകാരം അത് പ്രസിദ്ധീകരിച്ച് (making available to public) 60 വർഷം വരേക്കും അവ കോപ്പിറൈറ്റഡ് ആണ്.
- അപ്പോൾ ഇക്കാലത്തിനിടയ്ക്ക് സൃഷ്ടാവിന്റെ അനുവാദമില്ലാതെ നമുക്ക് ആ ചിത്രം/രചന വിക്കിപീഡിയയിലെന്നല്ല, മറ്റെങ്ങും ഉപയോഗിക്കാനാവില്ല. അനുവാദം എന്ന് വിക്കിപീഡിയയിൽ ഉദ്ദേശിക്കുന്നത് കർത്താവ് തന്റെ ആ കൃതി ക്രിയേറ്റീവ് കോമൺസ് പ്രകാരമുള്ള പകർപ്പുപേക്ഷയിൽ നൽകുക എന്നതാണ്. അതിന് രചയിതാവ് നേരിട്ട് OTRS അനുമതി എന്ന ഒരു നടപടിക്രമം പാലിക്കേണ്ടതുണ്ട്. അതിനുള്ള സാദ്ധ്യത ഈ പറയുന്ന ചിത്രത്തിന് (മറ്റേതെങ്കിലും അവശ്യചിത്രങ്ങൾക്ക്) ഉണ്ടെങ്കിൽ മാത്രം അതിനെക്കുറിച്ച് ഇവിടെ വിശദീകരിക്കാം. അല്ലാത്തപക്ഷം വിട്ടേക്കുക.
- ഇപ്രകാരമൊന്നുമല്ലെങ്കിൽ ആ ചിത്രം നമുക്ക് വേണ്ട :) താങ്കൾ സ്വയം എടുക്കുന്ന ചിത്രങ്ങൾ, നേരത്തേപറഞ്ഞ പകർപ്പവകാശ പരിധി കഴിഞ്ഞ ചിത്രങ്ങൾ, പകർപ്പുപേക്ഷയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളവ എന്നിവ മാത്രം കോമൺസിലേക്ക് അപ്ലോഡ് ചെയ്യുക. ഒരു ലേഖനത്തിൽ, ആ ലേഖനത്തിന്റെ വിശദീകരണാർത്ഥം ആവശ്യമെങ്കിൽ മാത്രം പകർപ്പവകാശമുള്ള ചില പ്രത്യേക ഫോട്ടോകൾ ന്യായോപയോഗാനുമതി (fair use policy) പ്രകാരം മലയാളം വിക്കിപീഡിയയിൽ (കോമൺസിൽ അല്ല) നമുക്ക് അപ്ലോഡ് ചെയ്യാം. പുസ്തകങ്ങളുടെ പുറംചട്ടകൾ, ലോഗോകൾ, സിനിമകളുടെ പോസ്റ്ററുകൾ, മരണമടഞ്ഞ വ്യക്തികളുടെ ചിത്രങ്ങൾ തുടങ്ങിയവ. പടം അപ്ലോഡ് ചെയ്യുമ്പോൾ അത് ന്യായോപയോഗാനുമതി പ്രകാരം ചെയ്യുന്നതാണ് എന്ന കണ്ണിയിൽ അമർത്തി ചെയ്താൽ മതി. --Adv.tksujith (സംവാദം) 03:31, 13 ഏപ്രിൽ 2013 (UTC)
- സുജിത്ത് വക്കീൽ നിയമവശം വിശദീകരിച്ചിട്ടുണ്ടല്ലോ?
- "സ്രോതസ്സിൽ ലൈസൻസ് പ്രതേകിച് ഒന്നും പറയുന്നില്ലെങ്കിൽ" അതിന് പകർപ്പവകാശമുണ്ട് എന്നാണ് കണക്കാക്കേണ്ടത്. ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം പ്രസിദ്ധീകരിച്ചതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ കോമൺസിലേയ്ക്ക് പകർത്താവൂ. ഈ തത്ത്വത്തിനുള്ള എക്സപ്ഷൻ സുജിത്ത് വക്കീൽ പറഞ്ഞിട്ടുള്ളതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:57, 13 ഏപ്രിൽ 2013 (UTC)
ഈ ചിത്രത്തിന്റെ കോമൺസ് നിലനിൽപ്പിനെ കുറിച്ച്????--♥Aswini (സംവാദം) 07:02, 17 ഏപ്രിൽ 2013 (UTC)
ഫോട്ടോ ചേർക്കൽ [തിരുത്തുക]
എനിക്കു വിക്കിപ്പീഡിയയിൽ വിഷയത്തിൽ അധിഷ്ടിതമായ ഫോട്ടോകൾ ചേർക്കാൻ സാധിക്കുന്നില്ല. അതൊന്ന് പറഞ്ഞു തരുമോ?? —ഈ തിരുത്തൽ നടത്തിയത് Pmsbapputhangal (സംവാദം • സംഭാവനകൾ)
- സംവാദം താളിൽ മറുപടി കൊടുത്തിട്ടുണ്ട്. --Adv.tksujith (സംവാദം) 08:17, 17 ഏപ്രിൽ 2013 (UTC)
ഇന്ത്യൻ വനാവകസ നിയമം [തിരുത്തുക]
ഇന്ത്യൻ വനാവകാസനിയമം
ERROR [തിരുത്തുക]
ലോഗോ അപ്ലോഡ് ചെയ്തപ്പോൾ!! http://postimg.org/image/z616nddhh/ --♥Aswini (സംവാദം) 13:33, 29 ഏപ്രിൽ 2013 (UTC)
സഹായം [തിരുത്തുക]
http://ml.wikipedia.org/wiki/ഫലകം:Statustop
http://ml.wikipedia.org/wiki/ഫലകം:UserStatus
- ഇവ ഉപയോഗിക്കുന്നത് എങ്ങനെ? ഇംഗ്ലീഷ് വായിച്ചിട്ട് ഒന്നും മനസിലാവുന്നില്ല. :( . It is very useful 4 all wiki users....--♥Aswini (സംവാദം) 07:03, 7 മേയ് 2013 (UTC)
- ഫലകം:UserStatus/doc ഇവിടെ വായിച്ചാൽ എളുപ്പം പിടികിട്ടുമല്ലോ --മനോജ് .കെ (സംവാദം) 07:59, 7 മേയ് 2013 (UTC)