ഹൈദരാബാദ് ആക്‌ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനു ഹൈദരബാദ് നാട്ടുരാജ്യം തയ്യാറായില്ല.ഇന്ത്യാ രാജ്യത്തോട് തൻറെ രാജ്യം ചേർക്കുവാൻ ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഉസ്മാൻ അലി വിസമ്മതിച്ചു.പലതവണ ഇന്ത്യാ രാജ്യത്തോട് ലയിക്കുവാൻ ഗവർണ്മെൻറ് സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ധേഹം വഴങ്ങിയില്ല.തുടർന്ന് നൈസാം ഇന്ത്യാ ഗവർണ്മേൻറുമായി തർക്കത്തിലായി.

ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനുള്ള ഗവർണ്മെൻറിൻറെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ 1948 സെപ്റ്റംബർ 13ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു.സെപ്റ്റംബർ 17ന് തന്നെ നൈസാം ഇന്ത്യ ഗവർണ്മെൻറിന് കീഴടങ്ങാൻ തയ്യാറായി.ഹൈദരാബാദിനെതിരെയുള്ള ഇന്ത്യ ഗവർണ്മെൻറിൻറെ നടപടി ഹൈദരാബാദ് ആക്ഷൻ എന്ന പേരിലാണു അറിയപ്പെടുന്നത്.

നൈസാം ഉസ്മാൻ അലി കീഴടങ്ങിയതിനു ശേഷം 1952 മാർച്ച് വരെ ഹൈദരാബാദിൽ പട്ടാള ഭരണമായിരുന്നു.1952-ൽ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പ് നടന്നു.തുടർന്ന് 1956-ലാണ് ആന്ധ്രാ സംസ്ഥാനം പുനസംഘടിപ്പിച്ചത് അതു വരെ നൈസാം തന്നെയായിരുന്നു അവിടുത്തെ രാജാവ്

"http://ml.wikipedia.org/w/index.php?title=ഹൈദരാബാദ്_ആക്‌ഷൻ&oldid=1686569" എന്ന താളിൽനിന്നു ശേഖരിച്ചത്