സിദ്ധവൈദ്യം
പൌരാണിക ഭാരതീയ ആതുരചികിൽസാസമ്പ്രദായമാണ് സിദ്ധവൈദ്യം. സിദ്ധ വൈദ്യം ആയുർവേദത്തേക്കാൾ പഴക്കമുള്ളതാണെന്നും, അല്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഇന്ന് തെക്കേ ഇന്ത്യയിൽ നിലവിലുണ്ട്.[അവലംബം ആവശ്യമാണ്]
തിരുവിതാംകൂർ പ്രദേശങ്ങളിൽ നിലവിലുള്ള പല ആചാരനുഷ്ഠാനങ്ങളെപ്പോലെ(ഉദാ:അടിമുറ എന്നറിയപ്പെടുന്ന തെക്കൻകളരി, അബ്രാഹ്മണരായ ഊരാളികളാൽ പൂജിക്കപ്പെടുന്ന നീലകേശി ദേവിയുടെ മുടിയിറക്കം, യക്ഷിയമ്മൻകോവിലിലെ ഉരുവംവൈപ്പ്) വൈദ്യ മേഖലയിലും സിദ്ധവൈദ്യം ഇന്നും മുൻനിരയിലാണ്. പക്ഷേ പാശ്ചാത്യ ദേശങ്ങളിൽ ആയുർവേദത്തിനവകാശപ്പെടാനുള്ളതുപോലുള്ള ശാസ്ത്രീയ സമീപനം സിദ്ധവൈദ്യത്തിന് ലഭിച്ചിട്ടില്ല. ആയുർവേദത്തിനെ പ്രചുരപ്രചാരമാക്കിയ സംസ്കൃത ഭാഷയുടെ ഉപയോഗം ഇതിൽ ആദ്യമായി ചർച്ച ചെയ്യപ്പെടെണ്ടതാണെന്നതിൽ രണ്ടഭിപ്രായമുണ്ടാകാനിടയില്ല. എല്ലാത്തിനുമുപരി സിദ്ധവൈദ്യം പാരമ്പര്യാവകാശമായി തുടർന്നപ്പോൾ ആയുർവേദം ഗുരുശിഷ്യ ബന്ധങ്ങളിൽഅടിസ്ഥിതമായി വളർന്നുപെരുകി.[അവലംബം ആവശ്യമാണ്]
ഇന്ന് മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള പല ആയുർവേദ ഗ്രന്ഥങ്ങളിലും ആയുർവേദവും സിദ്ധവൈദ്യവും മിശ്രിതരൂപത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇവ തമ്മിലുള്ള വ്യത്യാസം വളരെ ആഴത്തിൽ പഠിക്കപെടേണ്ട വിഷയമാണ്.