നീലി ചിത്രശലഭങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൈക്കെനിഡേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൈക്കെനിഡേ
Lycaenidae
Peablue
പട്ടാണി നീലി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ഉപഫൈലം: Hexapoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
(unranked): Rhopalocera
ഉപരികുടുംബം: Papilionoidea
കുടുംബം: Lycaenidae
Leach, 1815
Subfamilies

Curetinae – Sunbeams
Liphyrinae
Lipteninae
Lycaeninae – Coppers
Miletinae – Harvesters
Polyommatinae – Blues
Poritiinae
Theclinae – Hairstreaks, Elfins
and see text or
List of lycaenid genera

ലൈക്കെനിഡേ എന്ന പദം സൂചിപ്പിക്കുന്നത് പോലെ പൊതുവേ നീലിമയാർന്ന ശലഭങ്ങളാണ് ഈ കുടുംബത്തിൽ ഉള്ളത്. ഭൂമുഖത്ത് ആറായിരം ഇനവും ഇന്ത്യയിൽ 450 എണ്ണവും കേരളത്തിൽ 95 എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ഈ ശലഭങ്ങൾ . ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ശലഭമായ രത്നനീലി (Grass Jewel) ഈ കുടുംബത്തിൽപ്പെട്ടതാണ്. ആൺ ശലഭങ്ങൾ പൊതുവേ തിളങ്ങുന്ന നീലയും പെൺ ശലഭങ്ങൾ തവിട്ടോ മങ്ങിയതോ ആയിരിക്കും. മുട്ടയ്ക്ക് മത്തങ്ങയുടെ ആകൃതിയാണ്. ലാർവയ്ക്ക് മരപ്പേനിന്റെ (Wood louse) ആകൃതിയും. ലാർവ സ്രവിക്കുന്ന മധുരമുള്ള ദ്രാവക (honey dew)ത്തിൽ ആകൃഷ്ടരായി ഉറുമ്പുകൾ എത്തുകയും ഇവ ലാർവകളുമായി സഹവർത്തിക്കുകയും ചെയ്യുന്നു. മർക്കടശലഭ(Apefly)ത്തിന്റെ ലാർവകൾ ആഹരിക്കുന്നത് നീരൂറ്റിക്കുടിക്കുന്ന മീലിമുട്ടകളെയും (Mealy bugs) ശല്ക്കപ്രാണികളെ(Scale insect)യും ആണ്. [1]

അവലംബം[തിരുത്തുക]

  1. MALABAR NATURAL HISTORY SOCIETY യുടെ കേരളത്തിലെ ചിത്രശലഭങ്ങൾ എന്ന പുസ്തകത്തിൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നീലി_ചിത്രശലഭങ്ങൾ&oldid=1947666" എന്ന താളിൽനിന്നു ശേഖരിച്ചത്