മണൽ
കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന അസംസ്കൃതവസ്തുവാണ് മണൽ. മരുഭൂമികൾ, നദികൾ , കടൽത്തീരം എന്നിവിടങ്ങളിൽ മണൽ പൊതുവെ കാണപ്പെടുന്നു. കെട്ടിട നിർമ്മാണത്തിന് പ്രധാനമായും നദികളിൽ നിന്നും എടുക്കുന്ന മണലാണ് ഉപയോഗിക്കുന്നത്. അനധികൃതമായ മണൽ വാരൽ മൂലം നദികളിൽ ഒഴുക്കു നഷ്ടപ്പെടുകയും നദികൾ നശിക്കുകയും ചെയ്യുന്നു. ആയതിനാൽ മണലൂറ്റ് കേരള സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്[1].
ഉള്ളടക്കം |
[തിരുത്തുക] ഘടന
പാറക്കല്ലും മറ്റ് ചെറിയ കല്ലുകളും പൊടിഞ്ഞാണ് മണൽ ഉണ്ടാകുന്നത്. മണലിൽ പ്രധാനമായും സിലിക്ക, അയൺ ഓക്സൈഡ്, അഭ്രം എന്നീ ധാതുക്കൾ അടങ്ങിയിരിക്കുന്നു. വളരെ അപൂർവ്വമായി തോറിയം പോലെയുള്ള ചില മൂലകങ്ങളും അടങ്ങിയിരിക്കും[1].
[തിരുത്തുക] ഉപയോഗങ്ങൾ
മണൽ പ്രധാനമായും ഉപയോഗിക്കുന്നത് സിമന്റും കുമ്മായവും ഉപയോഗിച്ച് നിർമ്മിക്കുന്ന കൂട്ട് ഉണങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത്തരം കൂട്ടുകളിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കുന്നതിനും ചുരുങ്ങാതിരിക്കുന്നതിനും മണൽ പ്രധാന ഘടകമായി വർത്തിക്കുന്നു[1] .സ്ഫോടകവസ്തുക്കൾ നിർവ്വീര്യമാക്കാനും മണൽ ഉപയോഗിക്കാറുണ്ട്.
[തിരുത്തുക] നിർമ്മാണ മേഖലയിലെ മണൽ ലഭ്യത
- നദി മണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ആണ് അതു നിയന്ത്രിക്കപ്പെടാൻ കാരണമായത്.എങ്കിലും മണലിന്റെ പാരമ്പര്യ സ്രോതസ് ആണ് നദികൾ.
- സമുദ്ര മണൽ: ഉപ്പിന്റെ അംശം കൂടുതലുള്ളതിനാൽ നിർമ്മാണ മേഖലക്ക് അനുയോജ്യമല്ല.
- കുഴി മണൽ: തറയിൽ നിന്നും ഖനനം ചെയ്ത് എടുക്കുന്നു.
- കൃത്രിമ മണൽ.
- ഡാമിൽ നിന്നുള്ള മണൽ: കേരള ഗവണ്മെന്റ് ഉപയോഗിക്കുന്ന ഒരു പുതിയ രീതിയാണ് ഇത്. കേരളത്തിലെ 5 ഡാമുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കം ചെയ്ത് നിർമ്മാണ മേഖലയിൽ എത്തിക്കുകയാണ് ഈ രീതിയിൽ ചെയ്യുന്നത്.[2]
പദ്ധതി ആരംഭ ദിശയിൽ ആയതിനാൽ പരിസ്ഥിതി അഘാതം അറിവായിട്ടില്ല. താരതമ്യേന പരിസ്ഥിതി അഘാതം കുറവാണെന്ന് ഗവ്ണ്മെന്റ് ഏജൻസികൾ അവകാശപ്പെടുന്നു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 വാസ്തുശാസ്ത്രവും ഗൃഹനിർമ്മാണ കലയും. പ്രൊഫ. ജി.ഗണപതിമൂർത്തി,Sunco Publishing Division, Thiruvananthapuram.
- ↑ http://www.google.co.in/url?sa=t&source=web&ct=res&cd=4&ved=0CB8QFjAD&url=http%3A%2F%2Fwww.madhyamamonline.in%2Fstory%2F%25E0%25B4%2595%25E0%25B4%25B2%25E0%25B4%25B5%25E0%25B4%25B1-%25E0%25B4%25A4%25E0%25B5%2581%25E0%25B4%25B1%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8%25E0%25B5%2581-%25E0%25B4%25A1%25E0%25B4%25BE%25E0%25B4%2582-%25E0%25B4%25AE%25E0%25B4%25A3%25E0%25B4%25B2%25E0%25B5%258D%25E2%2580%258D-%25E0%25B4%25AA%25E0%25B4%25BE%25E0%25B4%25B5%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%2586%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B4%25B5%25E0%25B4%25B0%25E0%25B5%258D%25E2%2580%258D%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8%25E0%25B5%258D-%25E0%25B4%25AE%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D%25E0%25B4%25B0%25E0%25B4%25BF&rct=j&q=%E0%B4%A1%E0%B4%BE%E0%B4%82+%E0%B4%AE%E0%B4%A3%E0%B4%B2%E0%B5%8D%E2%80%8D&ei=DsTwS_KYGo7q7AP887GTBg&usg=AFQjCNFl__59oGwrd-Yb0J2tjh9hQztElQ