പളിയ നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പളിയ നൃത്തം
Genreഗോത്ര നൃത്തം
Originകേരളം, ഇന്ത്യ

കേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്. മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തിന് അവതരിപ്പിച്ചിരുന്ന നാടൻ കലയായ ഈ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.

നൃത്തം[തിരുത്തുക]

കേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം.മാരിയമ്മയെ ആരാധിക്കുന്ന പളിയർ അവരുടെ കുലദേവതയായ മാരിയമ്മയുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയനൃത്തം.[1]

പളിയ വിഭാഗം ആരാധിക്കുന്ന അമ്മദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിനായി അവതരിപിക്കുന്ന കലാരൂപമാണ് പളിയ നൃത്തം എന്നും പറയപ്പെടുന്നു.[2] മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുള്ളതുമായ പ്രാർഥനാഗീതങ്ങളാണ് പളിയ നൃത്തത്തിൽ ഉപയോഗിക്കുന്നത്.[2]

ഉപകരണങ്ങൾ[തിരുത്തുക]

മുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര, ജനക എന്നിവയാണ് പളിയനൃത്തത്തിൽ പശ്ചാത്തല സംഗീതത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ.[1]

അനുഷ്ഠാനേതരം[തിരുത്തുക]

ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ അവതരിപ്പിച്ചിരുന്ന നാടൻ കലയായ പളിയ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.[3][4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "മലപ്പുലയാട്ടവും പളിയനൃത്തവും". Retrieved 2023-04-14.
  2. 2.0 2.1 കിർടാഡ്സ്, ആദികലാകേന്ദ്രം (2013). പട്ടിക വർഗ്ഗ കലാരൂപങ്ങൾ, കലാസമിതികൾ, കലാകാരന്മാർ, കരകൗശലവിദഗ്ദ്ധർ - പേരുവിവര സൂചിക ഭാഗം 1. കോഴിക്കോട്: കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠനവകുപ്പ്.
  3. ഡെസ്ക്, വെബ് (2017-06-21). "താള നൂപുരധ്വനികളിൽ മുഖരിതമായ നാലാം സന്ധ്യ | Madhyamam". Retrieved 2023-04-14.
  4. "മറയൂരിൽ 'തളിർമിഴി' ഇന്ന്‌ തുറക്കും" (in ഇംഗ്ലീഷ്). 2023-03-17. Retrieved 2023-04-15.
"https://ml.wikipedia.org/w/index.php?title=പളിയ_നൃത്തം&oldid=3913228" എന്ന താളിൽനിന്ന് ശേഖരിച്ചത്