കേരള ഫോക്‌ലോർ അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കാദമി പ്രസിദ്ധീകരണമായ പൊലി

നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ കണ്ണൂർ ആസ്ഥാനമായി സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്‌ലോർ അക്കാദമി.

കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്‌ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്. 1996 ജനുവരി 20നാണ് പ്രവർത്തനമാരംഭിച്ചു. നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മാസികകൾ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക തുടങ്ങിയവയാണ് ഈ അക്കാദമിയുടെ പ്രധാന ചുമതലകളിൽ പെടുന്നത്. ഫോക്‌ലോർ നിഘണ്ടുവിന്റെ പ്രസിദ്ധീകരണം, ഫോക്‌ലോർ എൻസൈക്ളോപീഡിയയുടെ പ്രസിദ്ധീകരണം എന്നിവയും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. [1]

[തിരുത്തുക] ഇതും കാണുക

അക്കാദമികൾ ഇന്ത്യയിൽ

[തിരുത്തുക] അവലംബം

  1. കേരള ഫോക്ലോർ അക്കാദമി വെബ് സൈറ്റ്


"http://ml.wikipedia.org/w/index.php?title=കേരള_ഫോക്‌ലോർ_അക്കാദമി&oldid=1159360" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ