പച്ച വയലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Orthetrum sabina | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | ആർത്രോപോഡ |
| ക്ലാസ്സ്: | പ്രാണി |
| നിര: | തുമ്പി |
| ഉപനിര: | കല്ലൻതുമ്പി |
| കുടുംബം: | ലിബെല്ലുലിഡെ |
| ജനുസ്സ്: | Orthetrum |
| വർഗ്ഗം: | O. sabina |
| ശാസ്ത്രീയ നാമം | |
| Orthetrum sabina (Drury, 1770) |
|
കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന കല്ലൻ തുമ്പികളിൽ ഒരിനമാണ് പച്ച വയലി - Green Marsh Hawk[1]. (ശാസ്ത്രീയനാമം: Orthetrum sabina). ഇവയിൽ ആൺ പെൺ, തുമ്പികൾ തമ്മിൽ വളരെ സാമ്യമുണ്ട്. മികച്ച ഇരപിടിയന്മാരായ ഇവ പലപ്പോഴും മറ്റു തുമ്പികളെ ഭക്ഷണമാക്കുന്നു.
[തിരുത്തുക] വിവരണം
പച്ചക്കണ്ണും പച്ചയിൽ കറുപ്പും വെളുപ്പും നിറങ്ങളുള്ള വരകളോടുകൂടിയ ഉരസ്സാണ് ഇവയുടേത്. ഇവയുടെ വാലിൽ കറുപ്പും വെളുപ്പും വലയങ്ങൾ കാണപ്പെടുന്നു. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളുൾപ്പടെ ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇവ സർവ്വസാധാരണമാണ്[2].
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ 'പച്ച വയലി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.