ചെങ്കറുപ്പൻ അരുവിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെങ്കറുപ്പൻ അരുവിയൻ
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
Euphaea fraseri
Binomial name
Euphaea fraseri
(Laidlaw,1920)
Synonyms
  • Pseudoeuphaea wynaadensis Fraser, 1922
  • Pseudophaea fraseri Laidlow, 1920

ശരീരത്തിന് കറുപ്പും ചുവപ്പും നിറവും അതിൽ മഞ്ഞ വരകളുമുള്ള അരുവിയൻ കുടുംബത്തിൽ ഉള്ള ഒരു ചെറിയ സൂചിത്തുമ്പിയാണ് ചെങ്കറുപ്പൻ അരുവിയൻ[2] (ശാസ്ത്രീയനാമം: Euphaea fraseri).[3][1]

മറ്റ് അരുവിയന്മാരെ അപേക്ഷിച്ച് ചിറകിലെ കറുത്ത പാട് ചെറുതായിരിക്കും. ചുണ്ടിന് നീലനിറമാണ്. കറുപ്പ് നിറമുള്ള മുൻകാലുകളും ഉരസ്സിലെ നീലയും മഞ്ഞയും വരകളും ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയാണിത്. നാട്ടിൻ പുറങ്ങളിലും കാവുകളിലും മൂവായിരം അടി വരെ ഉയരമുള്ള വനപ്രദേശങ്ങളിലും ഇവയെ കാണാം. ഒഴുക്കുള്ള അരുവികളിലും പുഴകളിലുമാണ് കാണപ്പെടുന്നത്. തവിട്ടുനിറമുള്ള കണ്ണുകളുടെ കീഴ്‌ഭാഗം ചാരനിറമാണ്. ഇളംനീല മേൽചുണ്ടാണ് ഇവയ്ക്കുള്ളത്. ഉരസ്സിന് മുകൾ ഭാഗം കറുപ്പും അതിൽ ഇളം നീലയും മഞ്ഞയും വരകളുമുണ്ട്. ഉരസ്സിന്റെ വശങ്ങളിൽ തീമഞ്ഞയും അടിഭാഗം ചുവന്നതുമാണ്. കാലുകൾക്ക് ചുവന്നനിറമാണ്. എന്നാൽ മുൻ വശത്തെ ഒരു ജോഡി കറുപ്പു നിറമായിരിക്കും. ചുവന്ന ഉദരത്തിന്റെ അവസാന മൂന്നു ഖണ്ഡങ്ങളുടെ മുകൾഭാഗം കറുത്തതാണ്. നീളം കുറഞ്ഞതും ഉരുണ്ടതുമായ പിൻ ചിറകിന്റെ അഗ്രഭാഗം പുറമേ കറുപ്പുനിറവും അകവശത്ത് തിളങ്ങുന്ന ചുവപ്പുനിറമുള്ള പാടുമുണ്ട്. തവിട്ടുനിറമുള്ള കണ്ണുകളുടെ കീഴ്‌ഭാഗം മങ്ങിയ മഞ്ഞനിറമാണ്. കറുത്ത ശരീരത്തിൽ മഞ്ഞ വരകളുമുണ്ട്. സുതാര്യമായ ചിറകിൽ നേരിയ തവിട്ടു നിറമുണ്ട്. ഉണങ്ങിയ മരക്കുറ്റികളിലും പാറകളിലുമായി പാറിപ്പറന്നു നടക്കും. ഇണയെ ആകർഷിക്കുവാനും ശത്രുക്കളെ ഭയപ്പെടുത്തുവാനുംചിറകു വിടർത്തി പിടിക്കാറുണ്ട്,. അപൂർവ്വമായിട്ടാണ് പെൺതുമ്പികൾ ജലാശയത്തിനടുത്ത് വരാറുള്ളത്. ശുദ്ധജലത്തിന്റെ സൂചകമാണ് ഈ തുമ്പിയുടെ സാന്നിദ്ധ്യം.[1][4][5][6][7][8]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Euphaea fraseri". IUCN Red List of Threatened Species. IUCN. 2011: e.T175169A7116539. 2011. Retrieved 2017-03-07. {{cite journal}}: Cite uses deprecated parameter |authors= (help)
  2. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  3. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-07.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species. Records of the Indian Museum.
  5. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis.
  6. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  7. "Euphaea fraseri Laidlaw, 1920". India Biodiversity Portal. Retrieved 2017-03-07.
  8. "Euphaea fraseri Laidlaw, 1920". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെങ്കറുപ്പൻ_അരുവിയൻ&oldid=3786462" എന്ന താളിൽനിന്ന് ശേഖരിച്ചത്