നോർഫോക് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെറിട്ടറി ഓഫ് നോർഫോക്ക് ഐലന്റ്
ടെറാട്രി ഓഫ് നോർഫ്ക് ഐലൻ[1]
ആപ്തവാക്യം: "Inasmuch"
ദേശീയഗാനം: "ഗോഡ് സേവ് ദി ക്വീൻ" (ഔദ്യോഗികം)
"പിറ്റ്കൈൻ ദേശീയഗാനം"
തലസ്ഥാനം കിംഗ്സ്റ്റൺ
29.03°S 167.95°E / 29.03°S 167.95°E / -29.03; 167.95
Largest city ബേൺറ്റ് പൈൻ
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ്
Norfuk[2]
ജനങ്ങളുടെ വിളിപ്പേര് നോർഫോക് ഐലന്റർ[3]
സർക്കാർ സ്വയംഭരണപ്രദേശം
 -  മൊണാർക്ക് എലിസബത്ത് രണ്ട്
 -  അഡ്മിനിസ്ട്രേറ്റർ നീൽ പോപ്പ്
 -  പ്രധാനമന്ത്രി ലിസ്ലെ സ്നെൽ
സ്വയംഭരണാവകാശമുള്ള ഭൂവിഭാഗം
 -  നോർഫോക് ഐലന്റ് ആക്റ്റ് 1979 
വിസ്തീർണ്ണം
 -  മൊത്തം 34.6 ച.കി.മീ. (227th)
13.3 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  2011 census 2,302 
 -  ജനസാന്ദ്രത 61.9/ച.കി.മീ. 
161/ച. മൈൽ
നാണയം ഓസ്ട്രേലിയൻ ഡോളർ (AUD)
സമയമേഖല NFT (നോർഫോക് ദ്വീപ് സമയം) (UTC+11:30)
പാതകളിൽ വാഹനങ്ങളുടെ
വശം
left
ഇന്റർനെറ്റ് ടി.എൽ.ഡി. .nf
ടെലിഫോൺ കോഡ് 672

പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയ, ന്യൂസിലന്റിനും ന്യൂ കാലഡോണിയയ്ക്കും മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് നോർഫോക് ദ്വീപ് (Listeni/ˈnɔrfək ˈlənd/; Norfuk: Norf'k Ailen[4]) [[Evans ന്യൂ സൗത്ത് വെയിൽസിലെ ഇവാൻസ് ഹെഡിൽ നിന്നും 1412 കിലോമീറ്ററും ലോഡ് ഹോവ് ദ്വീപിൽ നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെ ഭാഗമാണെങ്കിലും വലിയ ഒരളവ് സ്വയംഭരണാവകാശമുണ്ട്. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു ബാഹ്യപ്രദേശം. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. കിംഗ്സ്റ്റണാണ് ഈ ദ്വീപിന്റെ തലസ്ഥാനം.

കിഴക്കൻ പോളിനേഷ്യക്കാരാണ് ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. n1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. പിറ്റ്കൈനിൽ നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.

പച്ചപ്പുമാറാത്ത നോർഫോക് ഐലന്റ് പൈൻ ഈ ദ്വീപിന്റെ ഒരു ബിംബമാണ്. ദ്വീപിന്റെ കൊടിയിലും ഈ മരം ചിത്രീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈ മരം ഒരു അലങ്കാര വൃക്ഷമായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിൽ നിന്നുള്ള ഒരു പ്രധാന കയറ്റുമതിയാണിത്. യൂറോപ്പിലേയ്ക്കും ഇത് കയറ്റുമതി ചെയ്യുന്നുണ്ട്.

അവലംബം[തിരുത്തുക]

Coordinates: 29°2′0″S 167°57′0″E / 29.03333°S 167.95000°E / -29.03333; 167.95000

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Hoare, Merval. Norfolk Island, an outline of its history 1774-1987. 4th edition. St. Lucia, Queensland: University of Queensland Press, 1988. ISBN 0-7022-2100-7

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഭരണകൂടം
പൊതുവിവരങ്ങൾ
യാത്ര
ചരിത്രാതീതകാലത്തെ പോളിനേഷ്യൻ കുടിയേറ്റവും ആർക്കിയോളജിയും
മറ്റുള്ളവ


"http://ml.wikipedia.org/w/index.php?title=നോർഫോക്_ദ്വീപ്&oldid=1840842" എന്ന താളിൽനിന്നു ശേഖരിച്ചത്