നോം ചോംസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോം ചോംസ്കി
പാശ്ചാത്യ തത്വജ്ഞാനം
20th-century philosophy
21st-century philosophy

നോം ചോംസ്കി
പൂര്‍ണ്ണനാമം അവ്‌റം നോം ചോംസ്കി
School/tradition Linguistics
Main interests Linguistics, Psychology, Philosophy of Language, Politics, Ethics
Notable ideas Generative grammar, universal grammar

ലോകപ്രശസ്തനായ തത്വചിന്തകനും, ഭാഷാ ശാസ്ത്രജ്ഞനും, രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് നോം ചോംസ്കി (ആംഗലേയം: Noam Chomsky). ഭാഷാശാസ്ത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം എന്ന സരണിയുടെ സ്രഷ്ടാവാണ് ഇദ്ദേഹം. ഔപചാരിക ഭാഷകളുടെ വിഭാഗീകരണത്തിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍വ്വചിച്ചതും ഇദ്ദേഹമാണ്. അറുപതുകളിലെ വിയറ്റ്നാം യുദ്ധത്തെ ശക്തമായി വിമര്‍ശിച്ചതു മുതല്‍ അമേരിക്കയുടെ വിദേശനയത്തിന്റെ വിമര്‍ശകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിവിധ ശാസ്ത്രമേഖലകളിലെ സംഭാവനകളേക്കാളും ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷക്കാരനായാണ് ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്.

മാധ്യമങ്ങളുടെ നിലപാടുകളെ ശാസ്ത്രീയമായി അപഗ്രഥിച്ചുകൊണ്ട് അവയുടെ ഭരണകുടത്തോടുള്ള ആശ്രിതത്വം തുറന്നുകാണിച്ചതാണ് ഇദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


"http://ml.wikipedia.org/wiki/%E0%B4%A8%E0%B5%8B%E0%B4%82_%E0%B4%9A%E0%B5%8B%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം