റോബർട്ട് ഫിസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robert Fisk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബർട്ട് ഫിസ്ക്
ജനനം മൈഡ്‌സ്റ്റോൺ, കെന്റ്,ഇംഗ്ലണ്ട്
തൊഴിൽ ദ ഇൻഡിപെൻഡന്റ് പത്രത്തിന്റെ മധ്യേഷ്യാ ലേഖകൻ
Ethnicity ബ്രിട്ടിഷ്
Notable credit(s) Jacob's Award, Amnesty International UK Press Awards, British Press Awards, International Journalist of the Year, "Reporter of the Year", David Watt prize, Lannan Cultural Freedom Prize

ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകനും ഗ്രന്ഥകാരനുമാണ്‌ റോബർട്ട് ഫിസ്ക് (ജനനം:19 ജുലൈ 1946-മരണം:30 ഒക്ടോബർ 2020). [1][2] പലപത്രങ്ങളുടെയും മിഡിലീസ്റ്റ് റിപ്പോർട്ടറായി കഴിഞ്ഞ മുപ്പത് വർഷമായി കർമരംഗത്ത് ഉണ്ടായിരുന്ന അദ്ദേഹം 2020 ഒക്ടോബർ 30 ന് മരണമടഞ്ഞു.[3][4] ദ ഇൻഡിപെൻഡന്റ്' എന്ന പ്രശസ്ത ബ്രിട്ടീഷ് പത്രത്തിന്റെ മധ്യേഷ്യൻ കറസ്പോൻഡന്റായി അദ്ദേഹം ജോലി ചെയ്തു. യുദ്ധകാര്യ ലേഖകനായിട്ടാണ്‌ ഫിസ്ക് അറിയപ്പെടുന്നത്. അറബിഭാഷ സംസാരിക്കാനറിയുന്ന ഫിസ്ക് ഉസാമ ബിൻ ലാദിനെ മൂന്ന് വട്ടം നേരിൽ കണ്ട് അഭിമുഖം നടത്തീട്ടുള്ള അപൂർവ്വം പാശ്ചാത്യ പത്രപ്രവർത്തകരിലൊരാളാണ്‌[5][6].

'ന്യുയോർക്ക് ടൈംസ്' അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ഒരു പക്ഷേ ബ്രിട്ടണിലെ ഏറ്റവും പ്രഗല്ഭനായ വിദേശകാര്യ ലേഖകൻ എന്നാണ്‌.[7]

പത്രപ്രവർത്തനത്തെ കുറിച്ച് ഫിസ്ക്[തിരുത്തുക]

പത്രപ്രവർത്തന ധർമ്മത്തെ സംബന്ധിച്ച് ഫിസ്ക് പറയുന്നു:

പത്രപ്രവർത്തകൻ എല്ലാ അധികാരത്തെയും ചൊദ്യം ചെയ്യണം പ്രത്യേകിച്ചും രാഷ്ട്രീയക്കാരും ഭരണകൂടവും നമ്മെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുമ്പോൾ.

പ്രധാന റിപ്പോർട്ടിംഗ്[തിരുത്തുക]

1970 ലെ തെക്കൻ അയർലണ്ട് പ്രശ്നം, 1974 ലെ പോർച്ചുഗീസ് വിപ്ലവം, 1975-1990 ലബനീസ് ആഭ്യന്തര യുദ്ധം, 1979 ലെ ഇറാനിയൻ വിപ്ലവം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ആക്രമണം, 1980-1988 ലെ ഇറാൻ-ഇറാഖ് യുദ്ധം, 1991 ലെ ഗൾഫ് യുദ്ധം, 2003 ലെ അമേരിക്കയുടെ ഇറാഖ് ആക്രമണാം എന്നിവ റോബർട്ട് ഫിസ്ക് റിപ്പോർട്ട് ചെയ്യുകയുണ്ടായി.

പഠനം, ആദ്യകാല പത്രപ്രവർത്തനം[തിരുത്തുക]

1968 ൽ ലാൻസർ സർ‌വ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും[8] 1985 ൽ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ പി.എച്ച്.ഡി യും കരസ്ഥമാക്കി[9].സൻഡേ എക്സ്പ്രസിലാണ്‌ തുടക്കം. പിന്നീട് 'ദ ടൈംസില്' ചേർന്നു.റൂപർട്ട് മർഡോക്ക് ടൈംസ് ഏറ്റെടുത്തതോട്കൂടി തന്റെ ചില റിപ്പോർട്ടുകൾ പുറത്ത് വരാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം ടൈംസ് വിട്ടു. ഒടുവിലായാണ്‌ ദ ഇൻഡിപെൻഡന്റിൽ ചേർന്നത്. 1976 മുതൽ ബൈറൂത്തിൽ താമസിക്കുന്ന ഫിസ്ക് ലബനാൻ ആഭ്യന്തര യുദ്ധം മുഴുവനായും നേരിൽ റിപ്പോർട്ട് ചെയ്തു. പ്രമാദമായ സ്വബ്‌റ-ശാത്തീല കൂട്ടക്കൊല നടന്ന സ്ഥലം ആദ്യമായി സന്ദർശിക്കുന്ന പത്രപ്രവർത്തകരിൽ ഒരാളാണ്‌ ഫിസ്ക്.

പ്രശ്നങ്ങളുടെ അടിവേര്‌[തിരുത്തുക]

റോബർട്ട് ഫിസ്കിന്റെ അഭിപ്രായത്തിൽ ഇന്നത്തെ പല രാജ്യങ്ങളിലുമുള്ള പ്രശ്നങ്ങൾക്ക് കാരണം ഭൂപടങ്ങളിൽ വരച്ച വരകളാണ്‌. 1918 ലെ ഐക്യ കക്ഷി വിജയത്തിന്‌ ശേഷം ജേതാക്കൾ തങ്ങളുടെ പഴയ ശത്ര രാജ്യങ്ങളുടെ അതിർത്തി പങ്കുവെച്ചത് വെറും പതിനേഴ് മാസത്തിനുള്ളിലാണ്. തെക്കേ അയർലന്റ്, യുഗോസ്ലാവ്യ, മധ്യേഷ്യയിലെ മിക്കവാറും രാജ്യങ്ങൾ എന്നിവക്കെല്ലാം ഈ ചെറിയ സമയത്തിനുള്ളിലാണ്‌ അതിർത്തികൾ നിർണ്ണയിക്കപ്പെട്ടത്. പുകയുന്ന അതിർത്തിക്കുള്ളിൽ താമസിക്കുന്ന ബെൽഫാസ്റ്റിലെയും സാരായോവയിലെയും ബൈറൂത്തിലെയും ബാഗ്‌ദാദിലെയും ജനങ്ങളെ നിരീക്ഷിച്ചുകൊണ്ടാണ്‌ ഞാനെന്റെ മുഴു പത്രപ്രവർത്തന ജീവിതവും ചിലവഴിച്ചത്[10].

2001 സെപ്റ്റംബറിലെ 11 ൽ അമേരിക്ക ആക്രമിക്കപെട്ടതിനെ ഫിസ്ക് വിശേഷിപ്പിച്ചത് "ഏറ്റവും ഹീനമായ ക്രൂരത" എന്നാണ്‌. അതേസമയം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബുഷിന്റെ നിലപാടിനോടും അദ്ദേഹം വിയോജിക്കുന്നു. ഒരു വിഭാഗം രാജ്യങ്ങളെ ജനാധിപത്യത്തെ വെറുക്കുന്നവരായും പൈശാചിക ശക്തികളായും കാണുന്നത് തെറ്റാണെന്നും അദ്ദേഹം പറയുന്നു. അമേരിക്കയുടെ വിദേശ നയങ്ങളെ സംബന്ധിച്ച് സത്യസന്ധമായ സം‌വാദത്തിനുവേണ്ടി അദ്ദേഹം വാദിച്ചു.

ഗ്രന്ഥം[തിരുത്തുക]

പലഗ്രന്ഥങ്ങളും എഴുതിയിട്ടുള്ള ഫിസ്കിന്റെ ഏറ്റവും സ്വീകാര്യതെ ലഭിച്ചിട്ടുള്ള 2005 ലെ ഒരു പുസ്തകമാണ്‌ "ദ് ഗ്രേറ്റ് വാർ ഫോർ സിവിലൈസേഷൻ: ദ കോൺകസ്റ്റ് ഓഫ് ദ മിഡ്ഡിലീസ്റ്റ്". സയണിസ്റ്റ്-അമേരിക്കൻ കൂട്ടുകെട്ടിന്റെ മിഡ്ഡിലീസ്റ്റ് നിലപാടുകളെ വിമർശനാത്മകമായി സമീപിക്കുന്ന ഈഗ്രന്ഥം, നിരൂപകരുടെയും അന്തർദേശീയ വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലും ശ്രദ്ധിക്കപ്പെട്ടു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ആംനസ്റ്റി ഇന്റർനാഷണൽ യു.കെ പ്രസ്സ് പുരസ്കാരം(1998)
  • ബ്രിട്ടീഷ് പ്രസ് അവാർഡ്‌സിന്റെ ഇന്റർനാഷനൽ ജേർനലിസ്റ്റ് ഓഫ് ദ ഇയർ (1998 & 2000)
  • ഡേവിഡ് വാറ്റ് പ്രൈസ് (2001)
  • മാർത്ത ഗെൽനോൺ പ്രൈസ് (2002)
  • ലെനന കൾചറൽ ഫ്രീഡം പ്രൈസ്(2006)- 350,000 യു.എസ് .ഡോളർ ഉൾപ്പെടുന്നതാണ്‌ ഈ പുരസ്കാരം

ആദരങ്ങൾ[തിരുത്തുക]

2004 ൽ യൂനിവേഴ്സിറ്റി ഓഫ് സെന്റ് ആഡ്രൂസിന്റെ ഡോക്ടർ ഓഫ് ലാ, 2006 ൽ ബെൽജിയത്തിലെ ഗെന്റ് സർ‌വ്വകലാശാല നൽകിയ ഓണററി ഡോക്‌ട്രേറ്റ്, ആ വർഷം തന്നെ ബൈറൂത്തിലെ അമേരിക്കൻ സർ‌വ്വകലാശാലയുടെ ഡോക്‌ട്രേറ്റ് തുടങ്ങിയവ അദ്ദേഹത്തിന്‌ ലഭിച്ച ആദരങ്ങളാണ്‌.

അവലംബം[തിരുത്തുക]

  1. Fisk, Robert (2006). The Great War for Civilization: The Conquest of the Middle East. London: Harper Perennial. pp. 973. ISBN 978-1-84115-008-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "ലേഖനം" (in ഇംഗ്ലീഷ്). ദ ഇൻഡിപെന്റന്റ്. 2013 ആഗസ്റ്റ് 18. Archived from the original on 2012-11-11. Retrieved 2013 ആഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Robert Fisk". The Independent. Archived from the original on 2008-12-01. Retrieved 2006-07-19.
  4. desk, web. "Veteran journalist Robert Fisk dies at 74". english.madhyamam.com. madhyamam. Retrieved 2 നവംബർ 2020.
  5. Robert Fisk: The Great War for Civilisation: The Conquest of the Middle Eastpp.1-39 ISBN 1-84115-007-X
  6. "Honoured War Reporter Sides With Victims of Conflict". New Zealand Press Association. 2005-11-04. {{cite news}}: |access-date= requires |url= (help); Check date values in: |date= (help)
  7. Bronner, Ethan (2005-11-19). "A Foreign Correspondent Who Does More Than Report". The New York Times. Retrieved 2006-07-19. {{cite news}}: Check date values in: |date= (help)
  8. "Robert Fisk lecture", LU News, Lancaster University, November 2006, archived from the original on 2008-12-10, retrieved 2008-10-14
  9. "Former postgraduate students". Trinity College, Dublin. Retrieved 2008-07-26.
  10. Robert Fisk, The Great War for Civilisation, 2005

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഫിസ്ക്&oldid=3808095" എന്ന താളിൽനിന്ന് ശേഖരിച്ചത്