നീലൂർ
Neeloor | |
---|---|
Village | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686651 |
Telephone code | 04822- |
Nearest city | Palai |
Lok Sabha constituency | Kottayam |
കോട്ടയം, ഇടുക്കി ജില്ലകൽക്കിടയിലെ കാർഷിക ഗ്രാമമാണ് നീലൂർ.[1] പാലാ നഗരത്തിൽ നിന്നും 17 കി. മീ കിഴക്കായി കടനാട് പഞ്ചായത്തിലാണ് ഈ മലയോര കുടിയേറ്റ ഗ്രാമം സ്ഥിതി ചെയ്യുന്നത്.മലകളാൽ ചുറ്റപെട്ട ഈ ഗ്രാമം കർഷകരുടെ കഠിനമായ പരിശ്രമത്തിൽ സാമ്പത്തിക പുരോഗതി നേടി.
ചരിത്രം
[തിരുത്തുക]ഏതാണ്ട് 700 വർഷങ്ങൾക്ക് മുൻപ് നീലൂരിൽ ജനവാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ആദ്യകാലത്ത് നീലൂർ അമ്പലത്തിനു ചുറ്റുവട്ടത്ത് മാത്രമേ ജനവാസം ഉണ്ടായിരുന്നുള്ളു.നീലൂരിന്റെ ആദ്യത്തെ പേര് കല്ലിടപൂത എന്നായിരുന്നു .കാർഷിക വിളകളാൽ സമ്പന്നമായ ഈ പ്രദേശത്തിന്റെ എഴുതപെട്ട ചരിത്രം തുടങ്ങുന്നത് നീലൂരിലേക്ക് ലോക മഹായുദ്ധത്തിനു ശേഷമുള്ള കുടിയേറ്റത്തിൽ നിന്നുമാണ് .പാലായിൽ നിന്നും സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട കർഷകരുടെ കുടിയേറ്റമാണ് നീലൂരിനെ ആധുനിക ലോകത്തിലേക്ക് നയിച്ചത് .മൃഗങ്ങളോടും രോഗങ്ങളോടും പൊരുതി ജയിച്ച മലയോര കർഷകരെല്ലാം 1910 മുതൽ 1950 വരെയുള്ള കാലഘട്ട ത്തിൽ എത്തിയവരാണ് . അക്കാലത്തെ ജനജീവിതം പട്ടിണിയുടെതായിരുന്നു. ലോക മഹായുദ്ധങ്ങൾ ഭക്ഷ്യക്ഷാമം രൂക്ഷമാക്കി. നിത്യോപയോഗസാധനങ്ങൾ ലഭിക്കാതെയായി. ടാറിട്ട റോഡുകൾ ഇല്ല.പശ്ചിമഘട്ട മലയോരത്തു എത്തിയ കർഷകർ എല്ലുമുറിയെ പണിയെടുത്തപ്പോൾ മലയോരത്തു നിന്നും കപ്പയും വാഴക്കുലകളും നെല്ലും പഴങ്ങളും പച്ചക്കറികളും ചന്തകളിൽ എത്തിച്ചേർന്നു. കർഷകർ സ്വതന്ത്രമായി കൃഷി (കാപ്പി, കുരുമുളക്, റബ്ബർ, ,ചക്ക, മാങ്ങാ, കപ്പ തുടങ്ങിയവ)ചെയ്തു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും കച്ചവടകേന്ദ്രങ്ങളും റോഡുകളും ഗതാഗത മാർഗ്ഗങ്ങളും ഉണ്ടാക്കി.
സ്ഥാപനങ്ങൾ
[തിരുത്തുക]- സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
- പോസ്റ്റ് ഓഫീസ് (പിൻ കോഡ് -686651)
- അക്ഷയ സെൻറർനീലൂർ
- നീലൂർ. സർവീസ് സഹകരണ ബാങ്ക്
- സെന്റ് ജോസഫ് UPസ്കൂൾ
- NSS കരയോഗം ഓഫീസ്
- SNDP ഗുരുമന്ദിരം
മത സ്ഥാപനങ്ങൾ
[തിരുത്തുക]- നീലൂർ ധർമശാസ്താ ക്ഷേത്രം
- സെന്റ് സേവ്യർസ് പള്ളി
- സെന്റ് ജോസഫ് ചാപ്പൽ
- ബനഡിക്റ്റ് മൌണ്ട് കുരിശുപള്ളി
അടുത്തുള്ള പ്രധാന ഇടങ്ങൾ
[തിരുത്തുക]- പാല
- തൊടുപുഴ
- കരിംകുന്നം
- മറ്റത്തിപ്പാറ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-16. Retrieved 2014-08-12.