ജോൺ സ്റ്റെയിൻബെക്ക്
| ജോൺ സ്റ്റെയിൻബെക്ക് | |
|---|---|
![]() നോബൽ സമ്മാനം സ്വീകരിക്കുവാനായി 1962-ൽ സ്വീഡനിലെത്തിയപ്പോഴത്തെ ചിത്രം. |
|
| ജനനം | ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക് , Jr. ഫെബ്രുവരി 27, 1902 സാലിനാസ്, കാലിഫോർണിയ |
| മരണം | 1968 ഡിസംബർ 20 (പ്രായം 66) ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, അമേരിക്ക |
| തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, യുദ്ധവാർത്താ പ്രതിനിധി |
| പ്രധാനപ്പെട്ട കൃതികൾ | The Grapes of Wrath, East of Eden, Of Mice and Men[1] |
| പ്രധാനപ്പെട്ട പുരസ്കാരങ്ങൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1962 |
|
|
|
| ഒപ്പ് | |
ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക് (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20) അമേരിക്കയിലെ ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരിൽ ഒരാളാണ്. ഹൈസ്കൂളുകളിൽ ഏറ്റവുമധികം പഠിപ്പിക്കുന്ന പുസ്തകങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുന്നു.[2] 1962-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ മൂഷികരും മനുഷ്യരും(Of mice and men - 1937), ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath - 1939) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ എന്ന കൃതിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചു.[3]
[തിരുത്തുക] കൃതികൾ
- മൂഷികരും മനുഷ്യരും (Of mice and men)
- ഏദനു കിഴക്ക് (East of Eden)
- ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of wrath)
- മുത്ത് (The Pearl)
[തിരുത്തുക] അവലംബം
- ↑ "The Nobel Prize in Literature 1962: Presentation Speech by Anders Österling, Permanent Secretary of the Swedish Academy". NobelPrize.org. http://nobelprize.org/nobel_prizes/literature/laureates/1962/press.html, ശേഖരിച്ചത്: April 21, 2008.
- ↑ Books taught in Schools, Center for the Learning and Teaching of Literature. Retrieved 2007.
- ↑ John Steinbeck wins a Pulitzer for The Grapes of Wrath. May 6, 1940 Report, Retrieved September 03, 2012
| സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975) |
|---|
|
1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺ, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ |
