ജയകാന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയകാന്തൻ

പ്രസിദ്ധനായ ഒരു തമിഴ് സാഹിത്യകാരനാണ് ജയകാന്തൻ. (Jayakanthan). 2002 ൽ ജ്ഞാനപീഠ പുരസ്കാരം നേടി

ജീവിതരേഖ[തിരുത്തുക]

1934 ഏപ്രിൽ 14-ന് തമിഴ്നാട്ടിലെ കടലൂരിൽ ജനിച്ചു.അഞ്ചാം ക്ലാസിൽ പഠിപ്പുപേക്ഷിച്ചു വീടു വിട്ടു. വിഴുപ്പുരത്തുള്ള അമ്മാവനോടൊപ്പമാണ് പിന്നീട് കഴിഞ്ഞത്. സാഹിത്യ തത്പരനായ അമ്മാവൻ ഭാരതിയുടെ സാഹിത്യ ലോകവുമായി പരിചയപ്പെടുത്തി. ചെന്നൈയിലേക്ക് കുടിയേറിയ ജയകാന്തൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായി. സി.പി.ഐ. യുടെ 'ജനശക്തി' പ്രസ്സിലും പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. 1949 ൽ സി.പി.ഐ. നിരോധനം നേരിട്ടപ്പോൾ മറ്റ് ജോലികൾ നോക്കി. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സി.പി.ഐ. വിട്ടു. കാമരാജിനെ ശക്തമായി പിന്തുണച്ചു തമിഴക കോൺഗ്രസ്സിൽ ചേർന്നു. 1950 കളിൽ തമിഴ് സാഹിത്യ ലോകത്തിൽ സജീവ സാന്നിദ്ധ്യമായി. തമിഴ് ചലച്ചിത്രങ്ങളിലും സജീവമായി. ഉന്നൈ പോൽ ഒരുവൻ, ചില നേരങ്ങളിൽ ചില മനിതർകൾ എന്നിവ സംസ്ഥാന പുരസ്കാരങ്ങൾക്കർഹമായി. ദക്ഷിണേന്ത്യയിൽ നിന്നു ആദ്യമായി റഷ്യൻ ഫെഡറേഷന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് അവാർഡിന് അർഹനായി[1]. സാഹിത്യത്തോടൊപ്പം ഉപന്യാസകനും പത്രപ്രവർത്തകനും ചലച്ചിത്ര സം‌വിധായകനും നിരൂപകനുമാണ് ഇദ്ദേഹം. സമൂഹത്തിലെ ക്രമക്കേടുകളെ ശക്തമായി വിമർശിക്കുന്ന ഒരു വ്യക്തിയാണിദ്ദേഹം. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ രണ്ട് സാഹിത്യ പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1996-ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. 2002-ലാണ് ജ്ഞാനപീഠം ലഭിച്ചത്. 2009 ൽ പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.

കൃതികൾ[തിരുത്തുക]

 • ബ്രഹ്മ ഉപദേശം (1963)
 • ജയ ജയ ശങ്കര (1977)
 • പാവം, ഇവൾ ഒരു പാപ്പാത്തി (1979)
 • ഓ അമേരിക്ക! (1983)(നോവലുകൾ)
 • ഒരു പിടി സോറ് (1958)
 • ഗുരുപീഠം (1971)(ചെറുകഥകൾ)

ചലച്ചിത്രമായ രചനകൾ[തിരുത്തുക]

 • ഉന്നൈ പോൽ ഒരുവൻ
 • ചില നേരങ്ങളിൽ ചില മനിതർകൾ (സംവിധാനം : ഭീംസിംഗ്)
 • ഒരു നടികൈ നാടകം പാർക്കിറാൾ(സംവിധാനം : ഭീംസിംഗ്)
 • ഊറുക്കു നൂറു പേർ (സംവിധാനം : ലെനിൻ)
 • യാരുക്കാക അഴുതാൻ
 • പുതു ചെരുപ്പ്

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ജയകാന്തൻ&oldid=1977403" എന്ന താളിൽനിന്നു ശേഖരിച്ചത്