ഗദ്ദാമ
| ഗദ്ദാമ | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | കമൽ |
| നിർമ്മാണം | പി.വി പ്രദീപ് |
| തിരക്കഥ | കമൽ കെ. ഗീരിഷ്കുമാർ |
| അഭിനേതാക്കൾ | കാവ്യാ മാധവൻ ശ്രീനിവാസൻ ബിജു മേനോൻ സുരാജ് വെഞ്ഞാറമൂട് സുകുമാരി |
| സംഗീതം | ബെനറ്റ് വീത്‌രാഗ് എം. ജയചന്ദ്രൻ |
| ഗാനരചന | റഫീഖ് അഹമ്മദ് |
| ഛായാഗ്രഹണം | മനോജ് പിള്ള |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| ഭാഷ | മലയാളം |
2011 ഫെബ്രുവരി 4-നു് കമലിന്റെ സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഗദ്ദാമ. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.[1] പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ ഭാഷാപോഷിണിയിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.[2] സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യു.എ.ഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഗദ്ദാമയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രദർശനം തടയപ്പെട്ടു.[3]
ഉള്ളടക്കം |
നിർമ്മാണം[തിരുത്തുക]
കാവ്യാമാധവൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. ശ്രീനിവാസൻ, ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദുബൈലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.[4] ചിത്രത്തിലെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.
അണിയറ പ്രവർത്തകർ[തിരുത്തുക]
| അണിയറപ്രവർത്തനം | നിർവഹിച്ചത് |
|---|---|
| സംവിധാനം | കമൽ |
| നിർമ്മാണം | പി.വി പ്രദീപ് |
| ബാനർ | അനിത പ്രൊഡക്ഷൻസ് |
| വിതരണം | മുരളി ഫിലിംസ് |
| സംഗീതം | ബെനറ്റ് വീത്‌രാഗ് |
| പശ്ചാത്തലസംഗീതം | എം. ജയചന്ദ്രൻ |
| ആനിമേഷൻ | |
| ഛായാഗ്രഹണം | മനോജ് പിള്ള |
| എഡിറ്റിംഗ് | കെ. രാജഗോപാൽ |
| ശബ്ദലേഖനം | |
| സംഘട്ടനം | |
| കഥ | കെ. യു. ഇഖ്ബാൽ |
| തിരക്കഥ | കെ. ഗിരീഷ് കുമാർ, കമൽ |
| സംഭാഷണം | കെ. ഗിരീഷ് കുമാർ |
| കല | സുരേഷ് കൊല്ലം |
| നിർമ്മാണ നിയന്ത്രണം | |
| പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് | ഷഫീർ സേട്ട് |
| പ്രൊഡക്ഷൻ മാനേജേഴ്സ് | |
| ഗാനരചന | റഫീഖ് അഹമ്മദ് |
| ചമയം | |
| വസ്ത്രാലങ്കാരം | അനിൽ കുമാർ |
| നൃത്തം | |
| ചീഫ് അസ്സോ. ഡയറക്ടർ | |
| അസ്സോ. ഡയറക്ടർ | |
| സംവിധാന സഹായികൾ | |
| നിശ്ചലഛായഗ്രഹണം |
ഗാനങ്ങൾ[തിരുത്തുക]
| ഗദ്ദാമ | ||||
|---|---|---|---|---|
| Soundtrack by ബെനറ്റ് വീത്‌രാഗ് | ||||
| Released | 2011 | |||
| Genre | Film soundtrack | |||
| Label | സത്യം ഓഡിയോസ് | |||
| Producer | പി.വി പ്രദീപ് | |||
| ബെനറ്റ് വീത്‌രാഗ് chronology | ||||
|
||||
റഫീഖ് അഹമ്മദിന്റെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം നൽകിയിരിക്കുന്നത് ബെനറ്റ് വീത്‌രാഗ്.
| ഗാനം | പാടിയത് |
|---|---|
| നാട്ടു വഴിയോരത്തെ... | വിജയ് യേശുദാസ്, കെ.എസ്. ചിത്ര |
| അറിയുമോ... | കാർത്തിക് |
| വിധുരമീ യാത്ര... | ശ്രേയ ഘോഷാൽ, ഹരിഹരൻ |
| നാട്ടു വഴിയോരത്തെ... | കെ.എസ്. ചിത്ര |
| വിധുരമീ യാത്ര... | ഹരിഹരൻ |
പുരസ്കാരം[തിരുത്തുക]
2011 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഗദ്ദാമ നേടി.[5]
അവലംബം[തിരുത്തുക]
- ↑ http://www.khaleejtimes.com/displayarticle.asp?xfile=data/diversions/2011/January/diversions_January18.xml§ion=diversions&col=
- ↑ http://frames.mathrubhumi.com/movies/interview/155766/#storycontent
- ↑ മാധ്യമം ഓൺലൈൻ ഏപ്രിൽ 4 ,2011
- ↑ http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html
- ↑ http://www.indianexpress.com/news/critics-award-gaddama-adjudged-best-film/755271/