ശ്രേയ ഘോഷാൽ
| ശ്രേയ ഘോഷാൽ | |
|---|---|
| ജീവിതരേഖ | |
| ജനനനാമം | ശ്രേയ ഘോഷാൽ |
| ജനനം | 1984 മാർച്ച് 12 |
| സ്വദേശം | ദുർഗാപൂർ, പശ്ചിമബംഗാൾ, ഇന്ത്യ |
| സംഗീതശൈലി | പിന്നണി ഗായിക, ഇന്ത്യൻ ക്ലാസിക്കൽ സംഗീതം |
| തൊഴിലുകൾ | ഗായിക |
| സജീവമായ കാലയളവ് | 2002 – present |
| വെബ്സൈറ്റ് | [1] |
ഇന്ത്യക്കാരിയായ ഒരു ചലച്ചിത്ര പിന്നണി ഗായികയാണ് ശ്രേയ ഘോഷാൽ(ബംഗാളി: শ্রেয়া ঘোষাল ; ജനനം മാർച്ച് 12 1984). ഹിന്ദി ചലച്ചിത്ര പിന്നണി രംഗത്താണു കൂടുതലായി പാടിയിട്ടുള്ളതെങ്കിലും, ആസാമീസ്, ബംഗാളി, ഭോജ്പൂരി, കന്നഡ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുഗ് എന്നീ ഭാഷകളിലെയും ചലച്ചിത്രങ്ങളിലും പാടിയിട്ടുണ്ട്.
സ രി ഗ മ പ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര പിന്നണി സംഗീത രംഗത്തെത്തി. ഈ ചലച്ചിത്രത്തിലെ ഗാനത്തിനു് ആ വർഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ പുരസ്കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആർ.ഡി. ബർമ്മൻ പുരസ്കാരവും ലഭിച്ചു. നാലു തവണ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും, 5 തവണ ഫിലിം ഫെയർ പുരസ്കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
- Articles using Infobox musical artist with deprecated parameters
- 1984-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- മാർച്ച് 12-ന് ജനിച്ചവർ
- മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മലയാളചലച്ചിത്ര പിന്നണിഗായകർ
- തമിഴ് ചലച്ചിത്ര പിന്നണിഗായകർ
- ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ
- തെലുഗ് ചലച്ചിത്ര പിന്നണിഗായകർ
- ബംഗാളി ചലച്ചിത്ര പിന്നണിഗായകർ
- ആസാമീസ് ചലച്ചിത്ര പിന്നണിഗായകർ
- കന്നഡ ചലച്ചിത്ര പിന്നണിഗായകർ
- ഭോജ്പൂരി ചലച്ചിത്ര പിന്നണിഗായകർ