കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പശ്ചിമഘട്ട ജൈവവൈവിധ്യമേഖലയിൽ കേരളത്തിലെ 44 നദികളിലും തണ്ണീർത്തടങ്ങളിലുമായി കാണപ്പെടുന്ന 210 ഇനം മത്സ്യങ്ങളിൽ 33 എണ്ണം തദ്ദേശീയമാണ്. ഇവയുടെ ശാസ്ത്രീയനാമവും ഇവയെ കണ്ടെത്തിയ ഇടങ്ങളുമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പുഴകളിലും വനങ്ങളിലെ അരുവികളിലുമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ചിലയിനം കിണറുകളിലും ഉറവു ചാലുകളിലും മാത്രം വസിക്കുന്നവയാണ്.

നിര മലയാളനാമം ശാസ്ത്രീയനാമം കുറിപ്പ്
1 കരിയാൻ hypselobarbus periyarensis മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
2 ഈറ്റിലിക്ക eechathalakenda ophicephala ഇവയെ കണ്ടു കിട്ടിയിടുള്ളത് പമ്പ, പെരിയാർ, മീനച്ചിൽ എന്നി നദികളിൽ നിന്നും ആണ്.
3 ചോരക്കണിയാൻ Puntius chalakkudiensis ചാലക്കുടിയാറിൽ നിന്നും കണ്ടെത്തി
4 ആശ്ചര്യപ്പരൽ Puntius exclamatio കല്ലടയാറിൽ നിന്നും കണ്ടെത്തി
5 നെടുവാലൻ‌ചുട്ടിപ്പരൽ Puntius muvattupuzhaensis മൂവാറ്റുപുഴയാറിൽ നിന്നും കണ്ടെത്തി
6 പൂക്കോടൻ പരൽ Puntius pookodensis പൂക്കോട് തടാകത്തിൽ നിന്നും കണ്ടെത്തി
7 ബ്രാഹ്‌മണക Lepidopygopsis typus മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
8 മോഡോൻ Osteochilus longidorsalis ചാലക്കുടിയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
9 കരിമ്പാച്ചി Crossocheilus periyarensis മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
10 പെരിയാർ കല്ലൊട്ടി Garra periyarensis മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
11 വെളുമ്പൻ കൽപ്പൂളോൻ Homaloptera menoni കുന്തി പുഴയിൽ നിന്നും ഭവാനി പുഴയിൽ നിന്നും കണ്ടെത്തി
12 കരിം കൽനക്കി Homaloptera pillaii ഇവയെ ഭാരതപ്പുഴയുടെ കൈവഴികളിലും ഭവാനിപ്പുഴയിലും കണ്ടു വരുന്നു.
13 കൽക്കാരി Homaloptera santhamparaiensis ഇടുക്കിയിൽ നിന്നും കണ്ടെത്തി
14 നെടും കൽനക്കി Travancoria elongata ചാലക്കുടിയാറിൽ മാത്രം കാണപ്പെടുന്നു
15 കുള്ളൻ കൽനക്കി Travancorica jonesi ചാലക്കുടിയാറിൽ മാത്രം കാണപ്പെടുന്നു
16 കൊയ്ത്ത Schistura menoni മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു
17 പാമ്പാർ കൊയ്മ Mesonoemacheilus pambarensis പാമ്പാർ നദിയിൽ മാത്രം ആണ് ഇവയെ കണ്ടു കിട്ടിയിടുളത്.
18 കുന്തിക്കൊയ്മ Mesonoemacheilus remadevii കുന്തിപ്പുഴയിൽ നിന്നും ആണ് കണ്ടെത്തിയത് .
19 കെരളി കൊയ്മ Nemacheilus keralensis ഇവയെ കണ്ടു കിട്ടിയിടുളത് പെരിയാർ മുവാറ്റുപുഴ മീനച്ചിൽ എന്നി നദികളിൽ നിന്നും ആണ്
20 കരിംകഴുത്തൻ മഞ്ഞക്കൂരി Horabagrus nigricollaris ചാലക്കുടിയാറിൽ മാത്രം കാണപ്പെടുന്നു
21 ഇരുളൻ പാറക്കൂരി Glyptothorax davissinghi ഇതിനെ ചാലിയറിലും അതിന്റെ കൈ വഴികളില്ലും മാത്രം കാണപ്പെടുന്നു
22 മലബാർ പാറക്കൂരി Glyptothorax malabarensis ആറളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് ഈ മത്സ്യത്തെ കിട്ടിയിട്ടുള്ളത്.
23 കുരുടൻമുഷി (കോട്ടയം) Horaglanis krishnai കോട്ടയം ജില്ലയിലെ കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
24 കുരുടൻമുഷി (തൃശൂർ) Horaglanis alikunhii തൃശൂർ ജില്ലയിലെ കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
25 കുരുടൻമുഷി Horaglanis abdulkalami കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
26 മിഡു Kryptoglanis shajii തൃശൂർ ജില്ലയിലെ കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
27 സ്വർണ്ണത്തൊണ്ടി Monopterus digressus കോഴിക്കോട്‌ ജില്ലയിലെ ഒരു കിണറിൽ നിന്നുമാണ് ഈ മത്സ്യത്തെ കിട്ടിയിട്ടുള്ളത്.
28 കട്ടപ്പുളവൻ Monopterus eapeni കോട്ടയം ജില്ലയിലെ കിണറുകളിലും അതിലെ ഉറവുചാലുകളിലും കാണപ്പെടുന്നു
29 കുഴിപ്പുളവൻ Monopterus fossorius തൃശൂർ ജില്ലയിലെ നെൽ പാടങ്ങളിലും , തിരുവനന്തപുരം ജില്ലയിലെ കരമനയാറിനോട് ചേർന്ന പ്രദേശങ്ങളിലും കാണപ്പെടുന്നു.
30 ചെങ്കൽപ്പുളവൻ Monopterus roseni കേരളത്തിൽ പെരിയം ഗ്രാമത്തിൽ നിന്നുമാണ് ഇവയെ കണ്ടു കിട്ടിയിടുള്ളത്.
31 ആരോൻ Macrognathus guentheri കേരളത്തിൽ മാത്രം കാണപ്പെടുന്നു.
32 എനിഗ്മചന്ന ഗോലം Aenigmachanna gollum കേരളത്തിൽ മാത്രം കാണപ്പെടുന്ന ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന ഒരു അപൂർവയിനം വരാൽ.
33 എനിഗ്മചന്ന മഹാബലി Aenigmachanna mahabali കേരളത്തിൽ മാത്രം കാണപ്പെടുന്ന ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന ഒരു അപൂർവയിനം വരാൽ.