വരാൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വരാൽ Snakehead murrel |
|
|---|---|
| Chiana striata, after Bleeker, 1879 | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Perciformes |
| കുടുംബം: | Channidae |
| ജനുസ്സ്: | Channa |
| വർഗ്ഗം: | C. striata |
| ശാസ്ത്രീയ നാമം | |
| Channa striata (Bloch, 1793) |
|
| പ്രമാണം:Channa striata distribution.gif | |
| Distribution of Channa striata. Source: USGS 2004[1] | |
| പര്യായങ്ങൾ[1] | |
|
|
ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. ഇതിന്റെ തന്നെ കുടുംബത്തിൽ ഉള്ള ചേറുമീൻ അഥവാ പുള്ളിവരാൽ (Channa marulius)[2], വാക (Channa micropeltes) എന്നിവയും ജലാശയങ്ങളിൽ കണ്ടു വരുന്നു.വരാൽ കുഞ്ഞുങ്ങൾക്ക് (ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളവ)ചുവപ്പ് നിറമാണ്.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Courtenay, Jr., Walter R. and James D. Williams. Channa striata USGS Circular 1251: Snakeheads (Pisces, Chinnidae) - A Biological Synopsis and Risk Assessment. U.S. Department of the Interior, U.S. Geological Survey. 2004-04-01. Retrieved 2007-07-15.
- ↑ http://www.ubio.org/browser/details.php?namebankID=4676570