കേരളത്തിന്റെ കാർഷിക സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ സംസ്കാരത്തിൻറെ ഭാഗമാണ് കൃഷി കേരളീയ]] സംസ്കാരം. ആര്യ, ദ്രവീഡിയ സംസ്കാരങ്ങളുടെ ഒരു ഒത്തുചേരലാണ് കേരളത്തിൽ കാണാൻ സാധിക്കുന്നത്[അവലംബം ആവശ്യമാണ്]. 'തമിഴകം' എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശത്തിൻറെ ഭാഗം ആയിരുന്നു കേരളം. ഇന്ന് കാണുന്ന കേരളിയ സംസ്കാരം രൂപപ്പെട്ടത്‌, വലിയൊരളവു വരെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും, മത നവീകരണ പ്രസ്ഥാനങ്ങളുടെയും സ്വാധീനത്തിൽ കൂടിയാണ്.[അവലംബം ആവശ്യമാണ്] കേരളിയ സംസ്കാരത്തിൻറെ മുഖമുദ്ര തന്നെ കൃഷിയാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും, കേരളത്തിൻറെ കാലാവസ്ഥ കൃഷിക്ക് അനുയോജ്യമാണ്.[അവലംബം ആവശ്യമാണ്]

കാലാവസ്ഥ[തിരുത്തുക]

ഭൗമാന്തരീക്ഷത്തിലെ മാറ്റങ്ങളെ ആണ് കാലാവസ്ഥ എന്ന് പറയുന്നത്. കേരളത്തിലെ കാലാവസ്ഥയെ[1] വ്യക്തമായി സ്വാധീനിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. ഒന്നാമതായി കേരളത്തിൻറെ സ്ഥാനം. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് പശ്ചിമഘട്ട മലനിരകളും വലയം ചെയ്യുന്ന കേരളത്തിൽ വർഷം മുഴുവനും സുഖകരമായ കാലാവസ്ഥ ആണ് ഉള്ളത്. ഭൂമദ്ധ്യരേഖക്ക് സമീപത്തായാണ് കേരളസംസ്ഥാനത്തിൻറെ സ്ഥാനം, അതുകൊണ്ടുതന്നെ കേരളത്തിൽ ഉഷ്ണമേഖല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.ഉഷ്ണമേഖല കാലാവസ്ഥ ആണ് എങ്കിൽക്കൂടിയും, പശ്ചിമഘട്ട മലനിരകളും, സമുദ്രസാമീപ്യവും ഇതിനു വ്യത്യാസം ഉണ്ടാക്കുന്നു. അതായതു ഉഷ്ണമേഖല കാലാവസ്ഥയെ സമശീതോഷ്ണ കാലാവസ്ഥയാക്കി മാറ്റുന്നു. ഈ പർവ്വതനിരകൾ മഴമേഘങ്ങളെയും, ഈർപ്പത്തിനേയും തടഞ്ഞു നിർത്തുന്നു. കേരളത്തിലെ കൃഷി പ്രധാനമായും രണ്ടു മഴക്കാലങ്ങളെ ആശ്രയിച്ചാണ്‌ തഴച്ചു വളർന്നത്‌. ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറൻ മൺസൂൺ, തുലാവർഷം അഥവാ വടക്ക് കിഴക്ക് മൺസൂൺ. ശൈത്യകാലം, ഉഷ്ണകാലം, വേനൽക്കാലം എന്നിവയാണ് മലയാളികൾ അനുഭവിക്കുന്ന മറ്റു കാലാവസ്ഥകൾ.

കൃഷിയുടെ ചരിത്രം[2][തിരുത്തുക]

ശിലായുഗത്തിനു മുൻപ് കേരളമെന്നു പറയുന്നത് വനങ്ങളാൽ മൂടപ്പെട്ട പ്രദേശമായിരുന്നു. ലോഹയുഗത്തിൻറെ ആരംഭത്തോട് കൂടിയാണ് കേരളത്തിൽ ചെറിയ തോതിൽ കൃഷി രീതികൾ ആരംഭിച്ചത്. അവ തന്നെ നിലനിൽപ്പിനു വേണ്ടി ഉള്ളവയായിരുന്നു. വിദേശികളുടെ വരവോടു കൂടി കേരളത്തിൻറെ കൃഷി രീതികളിൽ വ്യക്തമായ മാറ്റങ്ങൾ സംഭവിച്ചു. ഉദാഹരണത്തിന്, ഡച്ചുകാരിൽ നിന്നാണ് തെങ്ങിനും, നാളികേരത്തിനും പ്രസിദ്ധി നേടിയ കേരളം തെങ്ങ് കൃഷിയുടെ ശാസ്ത്രീയ വശങ്ങൾ പഠിച്ചത്. കൂടാതെ, ഇന്ന് കേരള സമ്പത്ത് വ്യവസ്ഥയിൽ വലിയൊരു പങ്കും സംഭാവന നൽകുന്ന കയർ മേഖലയെ ഇന്ന് കാണുന്ന രീതിയിൽ വികസിപ്പിച്ചത് ഡച്ചുകാരാണ്. പോർച്ചുഗീസുകാർ കേരള കാർഷിക മേഖലയെ ഒന്നടങ്കം പുനരുദ്ധരിക്കാൻ ശ്രമിക്കുകയുണ്ടായി, അതിൻറെ ഫലമായി നമുക്ക് പലതും നേടാനും സാധിച്ചു. എങ്കിൽ കൂടിയും, കോളനിവാഴ്ച കേരളത്തിൻ്റെ കാർഷിക മേഖലയെ ധാരാളം ചൂഷണം ചെയ്തിട്ടുണ്ട്. അവർ നൽകിയ പല കാർഷിക വിളകളും ഇന്നും നമ്മുടെ നാടിൻറെ സമ്പത്ഘടനയുടെ നട്ടെല്ലായി നിലനിൽക്കുന്നു. ഉദാഹരണം, കാപ്പി,തേയില,റബ്ബർ. കേരളം സുഗന്ധദ്രവ്യങ്ങൾക്ക് പേരുകേട്ട നാട് കൂടിയാണ്‌. കൃഷിയെ ആശ്രയിച്ചായിരുന്നു നമ്മുടെ നാടിൻറെ വ്യവസായ മേഖലയും നിലനിന്നു പോയത്.

തെങ്ങ്

കാർഷിക വിപ്ലവം[തിരുത്തുക]

കാർഷിക വിപ്ലവം അഥവാ ഹരിതവിപ്ലവം എന്ന് പറയുന്നത് 1940-1960 കാലഘട്ടത്തിൽ, പ്രധാനമായും 1960കളിൽ ഇന്ത്യയൊട്ടാകെ നടപ്പാക്കിയ ഏതാനും കാർഷിക വികസന പദ്ധതികൾ ആണ്.[3].1961 ൽ ഇന്ത്യ ഭക്ഷ്യ ക്ഷാമത്തിൻറെ പിടിയിൽ അകപ്പെട്ടു. അന്ന് രാജ്യത്തെ ക്ഷാമത്തിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടി ഇന്ത്യ ഗവണമൻറ മുന്നോട്ടു വച്ച പദ്ധതി ആണ് ഹരിത വിപ്ലവത്തിന് വഴി വച്ചത്. അന്ന് ഇന്ത്യയും ഇന്റർനാഷണൽ മേസ് ആൻഡ്‌ വീറ്റ്‌ ഇമ്പ്രൂവ്മെന്റ് സെന്റരും ചേർന്ന് ഇന്ത്യയിലേക്ക്‌ വീറ്റും, ir8 എന്ന നെല്ലിനവും ഇറക്കുമതി ചെയ്തു.

. ഹരിത വിപ്ലവത്തിന്റെ നാഴികക്കല്ല് എന്ന് പറയുന്നത് രാസവളങ്ങളും, കീടനാശിനികളും ആയിരുന്നു. പുതിയ തരം വിത്തിനങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ ഇവയെല്ലാം കാർഷികോൽപ്പാദനം വളരെ വർദ്ധിപ്പിച്ചു. കുടാതെ സാങ്കേതികവിദ്യയിൽ ഉണ്ടായ മാറ്റങ്ങൾ പുതിയ യന്ത്രങ്ങൾ കൊണ്ടുവരുന്നതിനും കാരണമായി. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ കേരളത്തെയും ഈ മാറ്റങ്ങൾ ബാധിച്ചു. കാർഷികോല്പ്പാദനം വർദ്ധിച്ചു. ഭക്ഷ്യക്ഷാമം കുറഞ്ഞു. ഭക്ഷണരീതികൾ ആരോഗ്യപ്രദമായി, ആരോഗ്യം വർദ്ധിച്ചു, സമ്പത്ഘടന വളർന്നു, നാടിൻറെ ജീവിതം ആരോഗ്യപൂർണ്ണമായി.എന്നാൽ, പുതിയ ആരോഗ്യ പ്രശ്നങ്ങളും, പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർന്നു വന്നു. അമിതമായ കീടനാശിനികളുടേയും, രാസവളങ്ങളുടേയും ഉപയോഗം മൂലവും, മാസ്ക് പോലെയുള്ള പ്രതിരോധ മുറകൾ ഉപയോഗിക്കാഞ്ഞത് കാരണവും കാൻസർ പോലെയുള്ള മാരക രോഗങ്ങൾ പടർന്നു പിടിച്ചു. പ്രകൃതി ഒന്നടങ്കം ചൂഷണം ചെയ്തു കൊണ്ടുള്ള രീതികൾ അവലംബിച്ചത് കൊണ്ട് തന്നെ, ഹരിതഗ്രഹ വാതക പ്രഭാവം, ജൈവവൈവിധ്യ നഷ്ടം, പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകളുടെ നഷ്ടം ഇവയൊക്കെ ആയിരുന്നു ദീർഘകാല ഫലങ്ങൾ. ഇപ്പറഞ്ഞവ എല്ലാം തന്നെ നമ്മുടെ കേരളത്തെയും ബാധിച്ച പ്രശ്നങ്ങൾ ആയിരുന്നു. അതിൻറെ ഫലമായി 1940-60 കാലങ്ങളിൽ നാം നേടിയ വർധനവ്‌ പെട്ടെന്ന് തന്നെ കുറയുകയുണ്ടായി. മണ്ണിന്റെ ശേഷി നശിപ്പിച്ചു കൊണ്ടുള്ള കാർഷിക രീതി, വായുവിനെ മലിനമാക്കി കൊണ്ടുള്ള കൃഷി, ജീവജാലങ്ങളെ കൊന്നൊടുക്കി കൊണ്ടുള്ള വിപ്ലവം വേണ്ട എന്ന മുറവിളി ഉയർന്നു.

ആധുനിക കാലത്തിൻറെ കൈകളിൽ കൃഷി[തിരുത്തുക]

ഹരിതവിപ്ലവത്തിന് ശേഷം കാർഷിക മേഖലയിൽ വന്ന മുരടിപ്പ് ആഗോളവൽക്കരണം വന്നതോടു കൂടി ചില മാറ്റങ്ങൾക്ക് സാക്ഷിയായി. 1990 കളിൽ പോസ്റ്റ്‌മോഡിണിസം ആരംഭിച്ചു എന്ന് പൊതുവെ അംഗീകരിക്കപെട്ടിരിക്കുന്നു, ഈ കാലഘട്ടം മുതൽ തന്നെ കൃഷിയിൽ വ്യക്തമായ ചലനങ്ങൾ കാണാൻ കഴിയുന്നു. മട്ടുപ്പാവ് കൃഷിയും, പ്രകൃതി സൗഹൃദ കൃഷി രീതികളും, ജനിതകമാറ്റം വരുത്തിയ വിത്തുകളും എല്ലാം കടന്നുവന്നു‌. കൂടാതെ, കാർഷിക യന്ത്രങ്ങളിലും, രീതികളിലും വ്യത്യാസങ്ങൾ വന്നു. മിനിട്ടുകൾക്കുള്ളിൽ ഏക്കറുകളോളം ഉഴുതുമറിക്കുന്ന സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്.

അവലംബം[തിരുത്തുക]

  1. [1]
  2. [scert history text plus one and plus two]
  3. Hazell, Peter B.R. (2009). The Asian Green Revolution. Intl Food Policy Res Inst. GGKEY:HS2UT4LADZD. {{cite book}}: |work= ignored (help)