കുംബള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുംബള
Map of India showing location of Kerala
Location of കുംബള
കുംബള
Location of കുംബള
in Kerala and India
രാജ്യം Flag of India.svg India
സംസ്ഥാനം Kerala
ജില്ല(കള്‍) കാസര്‍ഗോഡ്
Parliamentary constituency കാസര്‍ഗോഡ്
സിവിക് ഏജന്‍സി പഞ്ചായത്ത്
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 12°35′7″N 74°57′19″E / 12.58528, 74.95528 കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ് പട്ടണത്തിന് 13 കിലോമീറ്റര്‍ വടക്കാണ് കുംബള എന്ന പട്ടണം. ഒരു കായലിനാല്‍ ചുറ്റപ്പെട്ട ഉപദ്വീപിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

[തിരുത്തുക] ചരിത്രം

പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഇവിടം. ഇന്നത്തെ കാസര്‍ഗോഡ് താലൂക്ക് കുംബള രാജ്യത്തിന്റെ ഭാഗമായിരുന്നു. 1514-ല്‍ ഡ്വാര്‍ത്തെ ബാര്‍ബോസ എന്ന പോര്‍ച്ചുഗീസ് സഞ്ചാരി കുംബള സന്ദര്‍ശിച്ചു. അദ്ദേഹം തന്റെ യാത്രക്കുറിപ്പുകളില്‍ കുംബളയിലെ ചെറിയ തുറമുഖത്തുനിന്ന് മാലിദ്വീപിലേക്ക് ഇവിടെ നിന്നും വളരെ മോശം ഗുണനിലവാരമുള്ള തവിട്ടുനിറത്തിലുള്ള അരി, മാലിയില് നിന്നുള്ള കയറിനു പകരമായി കയറ്റി അയക്കുന്നു എന്ന് എഴുതിയിരിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ തുറമുഖം പോര്‍ച്ചുഗീസുകാര്‍ക്ക് 800 ചാക്ക് അരി കാഴ്ച്ചവെച്ചു. ടിപ്പുസുല്‍ത്താന്‍ മംഗലാപുരം പിടിച്ചടക്കിയപ്പോള്‍ കുംബള രാജാവ് തലശ്ശേരിയിലേക്ക് രക്ഷപെട്ടു. അദ്ദേഹം 1799-ല്‍ തിരിച്ചെത്തി. ബ്രിട്ടീഷുകാരില്‍ നിന്നും ഭരണം പിടിച്ചെടുക്കാന്‍ നടത്തിയ അസഭലമായ ഒരു ശ്രമത്തിനു ശേഷം അദ്ദേഹം ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ച് 1804-മുതല്‍ വര്‍ഷം 11,788 രൂപ എന്ന പെന്‍ഷന്‍ കൈപ്പറ്റി തുടങ്ങി.

[തിരുത്തുക] സാംസ്കാരികം

യക്ഷഗാന പ്രസംഗങ്ങള്‍ ചിട്ടപ്പെടുത്തിയ പാര്‍ത്ഥീശുഭൂഷന്‍ 18-ആം നൂറ്റാണ്ടില്‍ കുംബളയില്‍ ആണ് ജനിച്ചത്. 'യക്ഷഗാനത്തിന്റെ പിതാവ്' എന്ന് അദ്ദേഹം അറിയപ്പെടുന്നു. പ്രശസ്ത്മായ ഗോപാലകൃഷ്ണ ക്ഷേത്രം ഇവിടെയാണ്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%82%E0%B4%AC%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍