പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുല്ലൂർ-പെരിയ

പുല്ലൂർ-പെരിയ
12°24′04″N 75°12′08″E / 12.4012°N 75.2021°E / 12.4012; 75.2021
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്‌
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് -
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം - 63.25ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ - 26816 (2001 കാനേഷുമാരി)
ജനസാന്ദ്രത - 423/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671531
+91 467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}


കാസർകോഡ് ജില്ലയിൽ ഹോസ്‌ദുർഗ്‌ താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്‌ സ്ഥിതി ചെയ്യുന്നു. ആകെ വിസ്‌തൃതി 6325 ഹെക്‌ടർ (63.25 ച.കി.മീ.) ആണ്. 16 വാർഡുകളിലായി പഞ്ചായത്ത് പ്രദേശം കാണപ്പെടുന്നു. വളരെ വൈവിധ്യം നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിന്റേത്. ദേശീയപാത 17 കടന്നുപോകുന്ന ഈ പഞ്ചായത്ത് പൊതുവേ ചെറിയ കുന്നുകൾ നിറഞ്ഞതാണ്.

വാർഡുതല വിസ്തീർണ്ണം[തിരുത്തുക]

വാർഡ് നമ്പർ‌ വാർഡിന്റെ പേര് വിസ്തീർണ്ണം
1 കുണിയ 340 ഹെക്‌ടർ
2 ആയമ്പാറ 592 ഹെക്‌ടർ
3 കൂടാനം 691 ഹെക്‌ടർ
4 കല്യോട്ട്‌ 693 ഹെക്‌ടർ
5 ഇരിയ 504 ഹെക്‌ടർ
6 കുമ്പള 395 ഹെക്‌ടർ
7 അമ്പലത്തറ 276 ഹെക്‌ടർ
8 കൊടവലം 362 ഹെക്‌ടർ
9 വിഷ്‌ണുമംഗലം 203 ഹെക്‌ടർ
10 ഹരിപുരം 143 ഹെക്‌ടർ
11 തട്ടുമ്മൽ‌ 114 ഹെക്‌ടർ
12 കേളോത്ത്‌ 133 ഹെക്‌ടർ
13 ചാലിങ്കാൽ‌ 720 ഹെക്‌ടർ
14 കായം‌കുളം 463 ഹെക്‌ടർ
15 പെരിയ 389 ഹെക്‌ടർ
16 പെരിയ ബസാർ‌ 307 ഹെക്‌ടർ
ആകെ 6325 ഹെക്‌ടർ

ആതിരുകൾ[തിരുത്തുക]

  1. വടക്ക്‌ - ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
  2. തെക്ക്‌ - മടിക്കൈ, അജാനൂർ പഞ്ചായത്തുകൾ‌
  3. കിഴക്ക്‌ - കോടോം‌ - ബേളൂർ പഞ്ചായത്ത്
  4. പടിഞ്ഞാറ്‌ - പള്ളിക്കര, അജാനൂർ പഞ്ചായത്തുകൾ‌

ഭൂപ്രകൃതി, കാർഷികവിളകൾ[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച്‌ ഈ ഗ്രമപഞ്ചായത്തിനെ ഇടനാട്ടിൽ പെടുത്തിയിരിക്കുന്നു. ധാരാളം ചെറുതും വലുതുമായ കുന്നിൻ നിരകളും താഴ്‌വരകളും ഈ പഞ്ചായത്തിൽ ഉണ്ട്. മിക്ക ഭാഗങ്ങളിലും ചെങ്കൽ മണ്ണാണ് കണ്ടുവരുന്നത്. കുന്നിൻ പ്രദേശങ്ങളിൽ ചരൽ കലർന്ന ചെങ്കൽ മണ്ണും, തഴ്‌വരകളിൽ കളിമണ്ണും പുഴയോരത്ത്‌ എക്കൽ മണ്ണും കാണുന്നു. 32.37 ഹെക്‌ടർ പാറപ്രദേശമാണ്.

കാർഷിക ഗ്രാമമായ ഈ പഞ്ചായത്തിൽ വിവിധ തരത്തിലുള്ള കാർഷിക വിളകൾ ഉണ്ട്.പഞ്ചായത്തിലെ 1830.35 ഹെക്‌ടർ പ്രദേശം മിശ്രവിളകൾക്കായി ഉപയോഗിച്ചിരിക്കുന്നു. ഇത്‌ ആകെ വിസ്‌തൃതിയുടെ 29% വരുന്നു. താഴെ കുടുത്തിരിക്കുന്ന പട്ടികയിൽ പഞ്ചായത്തിലെ നാണ്യവിള ശേഖരത്തിന്റെ കണക്കു ലഭിക്കുന്നതാണ്:

  1. തെങ്ങുകൃഷി - 797.18 ഹെക്‌ടർ
  2. കശുമാവ് - 848.84 ഹെക്‌ടർ
  3. റബ്ബർ - 557.9 ഹെക്‌ടർ
  4. വാഴ - 0.8 ഹെക്‌ടർ
  5. കശുമാവും മറ്റു മിശ്രവിളകളും കൂടി - 3 ഹെക്‌ടർ
  6. കവുങ്ങ് - 49.04 ഹെക്‌ടർ
  7. നെൽകൃഷി - 30.15 ഹെക്‌ടർ

ഈ പഞ്ചായത്തിലെ നെൽകൃഷി നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ജലസ്രോതസ്സുകളായി പഞ്ചായത്തിലെ ജനങ്ങൾ ആശ്രയിക്കുന്നത് കിണറുകൾ, തോടുകൾ, കുളങ്ങൾ, കുഴൽകിണറുകൾ, മനുഷ്യനിർമ്മിത ജലസം‌ഭരണികൾ എന്നിവയെ ആണ്.എങ്കിൽ കൂടി പലയിടങ്ങളിലും ജലക്ഷാമം‌ രൂക്ഷമാവാറുണ്ട്. തികച്ചും മഴയെ ആശ്രയിച്ചു കഴിയുന്ന ഒരു പഞ്ചായത്താണിത്. 216 -ലധികം ചെറുതും വലുതുമായ കുളങ്ങൾ ഈ പഞ്ചായത്തിലുണ്ട്.

അവലംബം[തിരുത്തുക]

വിഭവഭൂപട നിർ‌മാണ റിപ്പോർ‌ട്ട് 2008 - 09, ഗ്രമീണപഠനകേന്ദ്രം‌ കരകുളം, തിരുവനന്തപുരം

ഇതും കാണുക[തിരുത്തുക]

  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌