കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാന്തപുരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാന്തപുരം (വിവക്ഷകൾ) എന്ന താൾ കാണുക. കാന്തപുരം (വിവക്ഷകൾ)
മുസ്‌ലിം പണ്ഡിതൻ
Kanthapuram AP Aboobacker Musliyar.jpg
കാന്തപുരം, 2014-ലെ ചിത്രം
പേര്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
Title: അബൂബക്കർ മുസ്‌ലിയാർ
ജനനം: (1939-03-22) മാർച്ച് 22, 1939 (75 വയസ്സ്)
മരണം: {{{death}}}
വംശം: മലയാളി
മേഖല: മലബാർ
Maddhab: ഷാഫി
School tradition: സുന്നി ഇസ്‌ലാം
Main interests: അധ്യാപകൻ
Notable ideas: ഇന്ത്യയിലെ പാർശ്വവൽക്കരിക്കപെട്ട മുസ്ലിങ്ങൾക്ക്‌ മതപരമായും ഭൗതികപരമായും ഉയർത്തികൊണ്ടുവരിക[അവലംബം ആവശ്യമാണ്]
കൃതികൾ:
 • വിശുദ്ധ പ്രവാചകന്മാർ,
 • സ്ത്രീ ജുമുഅ,
 • കൂട്ടുപ്രാർഥന,
 • ജുമുഅ ഖുതുബ,
 • അൽ-ഹജ്ജ്,.

ഇന്ത്യൻ മുസ്‌ലിം പണ്ഡിത സഭയായ ആൾ ഇന്ത്യസുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി യാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ [1] . കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ[2] ജനറൽ സെക്രട്ടറി. പ്രമുഖ മതപണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്‌ത കേരള സുന്നി യുവജനസംഘം, സമസ്‌ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ എന്നീ സംഘടനകൾക്ക് നേതൃത്വം നൽകി വരുന്നു.

ജീവിത രേഖ[തിരുത്തുക]

കുട്ടിക്കാലം[തിരുത്തുക]

കോഴിക്കോടെ ജില്ലയിലെ താമരശേരിക്കടുത്ത ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ പെട്ട ഉൾനാടൻ ഗ്രാമമായ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാർച്ച്-22 നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്ലിയാർ ജനിച്ചത്‌. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം,വാവാട്, പൂനൂർ ,കോളിക്കൽ, തലക്കടത്തൂർ,ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയടുത്തു. 1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു.

നേതൃത്വത്തിലേക്ക്[തിരുത്തുക]

1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിലാണ് എളേറ്റിൽ മങ്ങാട് മസ്ജിദിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ദർസ് (മത പഠന ക്ലാസ്) ആരംഭിക്കുന്നത്. 1970-ൽ കൊളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ് ചുമതലയേറ്റു. സ്വന്തം നാട്ടിലെത്തിയ അദ്ദേഹം അവിടെ കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന സ്ഥാപനം സ്ഥാപിച്ചു. 1981 മുതൽ അവിടെ സദർ മുദരിസും പ്രിൻസിപ്പലുമായി. അതിനിടയിൽ 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1996 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ ഇതേ സംഘടനയുടെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഇദ്ദേഹമടക്കം 11 പേർ സമസ്തയിൽ നിന്നും ഇറങ്ങി സമസ്ത പുന:സംഘടിപ്പിച്ചു. അന്ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993 ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993 ൽ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു. ഇപ്പോൾ സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷനാണ്. കൂടാതെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ ട്രഷറർ, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

പ്രവർത്തനങ്ങൾ[തിരുത്തുക]

മത രംഗത്ത്[തിരുത്തുക]

മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കിയാണ് കോഴിക്കോടെ ജില്ലയിലെ കാരന്തൂർ പ്രദേശത്തു തന്റെ പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത്[അവലംബം ആവശ്യമാണ്]. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രം, എന്ജിനീയറിംഗ് കോളേജ്, ലോ കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്താർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ, തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മർക്കസു സ്സഖാഫത്തി സുന്നിയ എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയും ആണ് കാന്തപുരം[3]. ആ­യി­ര­ക്ക­ണ­ക്കി­ന് പള്ളി­ക­ളും മറ്റു വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളും മർ­ക­സി­ന് കീ­ഴിൽ കേ­ര­ള­ത്തി­ന് അക­ത്തും പു­റ­ത്തു­മാ­യി സ്ഥാ­പി­ച്ചി­ട്ടു­ണ്ട്. കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ,ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ ,സുന്നി പ്രസിദ്ധീകരണങ്ങൾ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്. അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കാന്തപുരത്തിന്റെ പ്രവർത്തന മേഖല ഇന്ത്യുയുടെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയും പള്ളികളും മദ്റസകളും നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഹരിയാനയിലും, ഡൽഹിയിലും ,യുപിയിലും, ബംഗാളിലും ഒറീസ്സയിലും കാന്തപുരം സുന്നികൾക്ക് സ്ഥപനങ്ങളും പ്രവർത്തന മേഖലകളും ഉണ്ട്.

വിദ്യഭ്യസ രംഗത്ത്[തിരുത്തുക]

കാന്തപുരം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തന്ന പ്രവർത്തന മണ്ഡലമാണ് വിദ്യഭ്യസ രംഗം, നിലവിൽ അദ്ദേഹത്തിൻറെ സ്ഥാപങ്ങളിൽ നിന്ന് 75000 മത ഭൌതിക പഠനം പൂർത്തിയാക്കി സമൂഹത്തിൽ ഇറങ്ങിട്ടുണ്ട്. വിദ്യഭ്യസ രംഗത്തെ കാന്തപുരത്തിൻറെ സ്വപ്ന പദ്ധതിയായ മർകസ് നോളജ് സിറ്റി [4] കോഴിക്കോട് കൈതപോയിൽ എന്ന സ്ഥലത്ത് 120 എക്ടരിൽ നിർമാണം തുടങ്ങിയിരിക്കുന്നു.

ജീവകാരുണ്യ രംഗത്ത്[തിരുത്തുക]

അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണ, താമസ സൗകര്യങ്ങളും നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാരന്തൂരിലെ മർക്കസ്‌ ക്യാമ്പസിൽ നിലകൊള്ളുന്ന തുർക്കിയ്യ അനാഥാലയത്തിൽ ആയിരത്തിലധികം അനാഥകൾ സംരക്ഷിക്കപ്പെടുന്നു. ഭൂകമ്പം നാശം വിതച്ച ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്, ആസ്സാം, ഒറീസ്സ, ഇന്ത്യ - പാക്ക് അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ്‌ പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ അടുത്തകാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൌകര്യങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം[അവലംബം ആവശ്യമാണ്].

സാമൂഹിക രംഗത്ത്[തിരുത്തുക]

മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക സേവനവും കാന്തപുരം നിർവഹിക്കുന്നു. മതേതര പൊതുമണ്ഡലത്തിൽ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ് കാന്തപുരം. ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന വിവിധ മേഖലകളിൽ സേവന ദൗത്യവുമായി അദ്ദേഹം എത്തിയിട്ടുണ്ട്. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തിൽ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ 2012 ൽ കാസർഗോട്ടു നിന്നും തിരുവനന്തപുരത്തേക്ക് "മാനവികതയെ ഉണർത്തുക"യെന്ന മുദ്രാവാക്യവുമായി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ കേരളയാത്ര നടത്തി[5][6].

രചിച്ച പ്രധാന ഗ്രന്ഥങ്ങൾ[തിരുത്തുക]

വിശുദ്ധ പ്രവാചകന്മാർ, സ്ത്രീ ജുമുഅ, കൂട്ടുപ്രാർഥന, ജുമുഅ ഖുതുബ, അൽ-ഹജ്ജ്, തുടങ്ങിയവയാണ് മലയാളത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രചിച്ച പ്രധാന ഗ്രന്ഥങ്ങൾ. വിശുദ്ധ പ്രവാചകന്മാർ എന്നാ ഗ്രന്ഥം അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

നേതൃത്വം നൽക്കുന്ന സ്ഥാപനങ്ങൾ[തിരുത്തുക]

പേരുകൾ[തിരുത്തുക]

ആലുങ്ങാപൊയിൽ (AP) എന്നാണു എ. പി അബൂബക്കർ മുസ്ലിയാരുടെ വീട്ടുപേര്. ഇദ്ദേഹം നേതൃത്വം നൽകുന്ന ഇസ്‌ലാമിക സംഘടന എ. പി സുന്നി, കാന്തപുരം സുന്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. കാന്തപുരം എന്ന ചുരുക്കപ്പേരിലാണ് കേരളീയ പൊതു സമൂഹത്തിൽ ഇദ്ദേഹം അറിയപ്പെടുന്നത്. ശൈഖ് അബൂബക്കർ അഹ്മദ് എന്നാണ് ആഗോള തലത്തിൽ ഇദ്ദേഹത്തെ അറിയപ്പെടുന്നത്[7].

വിമർശനങ്ങൾ[തിരുത്തുക]

 • ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ട് എന്ന ഒരു ആരോപണം ഉയർന്നിരുന്നു. പക്ഷെ സി‌ബിഐ അടക്കം തീവ്ര അന്വേഷണം നടത്തിയിട്ടും ഒരു തെളിവും കിട്ടിയിട്ടില്ല. [8]
 • ഇസ്ലാമിക യാഥാസ്ഥിക വിഭാഗങ്ങളുടെ നേതാവായാണ് അദ്ദേഹത്തെ കാണുന്നത്[അവലംബം ആവശ്യമാണ്].
 • കേരളത്തിലെ വിവിധ ഉത്പതിഷ്ണു വിഭാഗങ്ങളുമായി സഹകരണ സന്ധിയിൽ കുവൈത്തിൽ വെച്ച് ഏർപ്പെട്ടുവെങ്കിലും പിന്നീട് സ്വന്തം പാളയത്തുനിന്നു തന്നെ എതിർപ്പ് നേരിട്ടതിനെ തുടർന്ന് പിന്മാറി.[9][10][11]
 • പ്രവാചകൻ മുഹമ്മദ് നബിയുടേതെന്നു പറഞ്ഞ് കാന്തപുരം കൊണ്ടുവന്ന തിരുകേശം വലിയ വിവാദങ്ങൾക്കിടയാക്കി. കേശസൂക്ഷിപ്പിനായി ശഅ്റെ മുബാറക് മസ്ജിദ് എന്ന പേരിൽ വിപുലമായ ധനശേഖരണം നടത്തിയ കാന്തപുരം, സംഘടനക്കകത്തും പൊതുസമൂഹത്തിലും ഒറ്റപ്പെട്ടതിനെ തുടർന്ന് പിന്നീടതിൽ നിന്ന് പിൻവാങ്ങി. മുംബൈ സ്വദേശി ഇഖ്ബാൽ ജാലിയാവാലയിൽ നിന്നാണ് കാന്തപുരം കേശം സംഘടിപ്പിച്ചതെന്ന് എതിരാളികൾ ആരോപിക്കുന്നു.[അവലംബം ആവശ്യമാണ്]
 • പ്രവാചകന്റെ പാനപ്പാത്രം ലഭിച്ചുവെന്ന് അവകാശപ്പെട്ടു രംഗത്തുവന്നെങ്കിലും സുന്നികൾക്കിടയിൽ നിന്നുതന്നെ എതിർപ്പ് വന്നതിനെ തുടന്ന് തിരിച്ചേൽപ്പിക്കുകയുണ്ടായി. പാത്രത്തിന് അകത്ത് കാണുന്ന ആറു കോണുകളോടുകൂടിയ നക്ഷത്രം ഇസ്രായേലിന്റെയും സയണിസത്തിന്റെയും ഔദ്യോഗിക ചിഹ്നമാണ്, പാത്രത്തിൽ കാണുന്ന അറബി ലിബി പ്രവാചകന്റെ കാലഘട്ടത്തിലുള്ളതല്ല, പ്രവാചക കാലശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് പാത്രത്തിൽ കാണുന്ന ലിപി ഉപയോഗിക്കാൻ തുടങ്ങിയത്, പാത്രം പ്രവാചകന്റെതാണ് എന്നതിനുള്ള രേഖയോ അടിസ്ഥാനമോ ഇല്ല തുടങ്ങീ അനവധി കാരണങ്ങളാണ് സമസ്ത നേതാക്കൾ നിരത്തിയത് [12][13]
 • പെൺകുട്ടികൾ വഴിപിഴക്കാതിരിക്കാൻ വിവാഹപ്രായം പതിനാറാക്കണമെന്ന അദ്ദേഹത്തിൻറെ വാദം വൻവിവാദമാവുകയുണ്ടായി. ഇസ്‌ലാമിൽ വിവാഹത്തിന് ഒരു പ്രത്യേക പ്രായം പരിധിയില്ലെന്ന് മറ്റു ഇസ്‌ലാമിക പണ്ഡിതർ അദ്ദേഹത്തെ ഖൻഡിടിച്ചു. [14]

പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച സാമൂഹിക പ്രവർത്തകന് 1992 ൽ റാസൽ ഖൈമ ഇസ്‌ലാമിക് അക്കാദമി അവാർഡ്.
 • മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങൾക്ക് 2000 ൽ ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ അവാർഡ്.
 • മികച്ച ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവർത്തനത്തിനും അനാഥകളുടെ സംരക്ഷണത്തിനും 2005 ൽ ഹാമിൽ അൽ ഗൈത് ഇൻറർനാഷണൽ ഹോളി ഖുർ ആൻ അവാർഡ്.
 • 2006 നവമ്പറിൽ മാക് യു.എ.ഇ ഇൻഡോ അറബ് ഇസ്‌ലാമിക് പേഴ്സണാലിറ്റി അവാർഡ്.[15]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.kanthapuram.com/eng/details.php?page=leader
 2. http://markazonline.com/en/
 3. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20121101141437
 4. http://markazcity.com/
 5. http://malayalam.oneindia.in/news/2012/04/29/kerala-kanthapuram-keralayathra-ap-sunni-oommen-chandy-aid0199.html
 6. http://www.doolnews.com/muslim-league-boycott-kanthapuram-kerala-yathra-malayalam-news-526.html
 7. http://www.arabnews.com/node/307156 അറബ് ന്യൂസ്‌ സൗദി അറേബ്യ
 8. http://www.hindu.com/2005/07/27/stories/2005072713660400.htm
 9. http://www.chandrikadaily.com/contentspage.aspx?id=79732
 10. http://kanthamala.blogspot.com/2009/10/blog-post.html
 11. http://www.prabodhanam.net/detail.php?cid=595&tp=1
 12. http://www.islamonweb.net/article/2014/01/31896
 13. http://www.islamonweb.net/article/2014/02/32314
 14. http://www.previous.asianetnews.tv/index.php/latest-news/12906-kanthapuram-on-marriage-circular?month=6&year=2013
 15. http://www.kanthapuram.com/mal/details.asp?ID=awards