ഉപയോക്താവ്:Bluemangoa2z/പത്തായം1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ! Bluemangoa2z,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--  ജിഗേഷ്  ►സന്ദേശങ്ങൾ  18:29, 23 മാർച്ച് 2007 (UTC)


ബ്ലുമാഗോവക്കുള്ള മറുപടി[തിരുത്തുക]

സുഹൃത്തെ വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. വിജ്ഞാനകോശത്തിന് ഉതകുന്ന രീതിയിലാണ് ഇവിടെ പ്രസിദ്ധീകരിക്കുക. ദയവായി പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക. എന്തു സഹായം വേണമെങ്കിലും താമസംവിനാ ചോദിക്കുക. --  ജിഗേഷ്  ►സന്ദേശങ്ങൾ  18:35, 23 മാർച്ച് 2007 (UTC)

ചിത്രങ്ങൾ[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ(ചിത്രം:കവാടം2.jpg,ചിത്രം:താഴെ നിന്നും.jpg,ചിത്രം:ദൈവത്തിൻറെ സ്വന്തം ജില്ല.jpg,ചിത്രം:നടപ്പാത.jpg,ചിത്രം:പ്രവേശന കവാടം.jpg,ചിത്രം:മുകൾ കാഴ്ച.jpg) എന്നിവ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.പക്ഷേ ചിത്രങ്ങളുടെ പകർപ്പവകാശങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.പകർപ്പവകാശങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്യപ്പെടും എന്നു അറിയിക്കട്ടെ.ഓരോ ചിത്രങ്ങളും തുറന്ന് തിരുത്തുക എന്ന ബട്ടൺ ഞെക്കി ഇവിടെക്കാണുന്ന ഫലകങ്ങളിൽ യോജിച്ചത് നൽകാൻ ശ്രദ്ധിക്കുമല്ലോ? --അനൂപൻ 08:29, 30 സെപ്റ്റംബർ 2007 (UTC)


എത്രയും പെട്ടന്ന് ചിത്രങ്ങൾക്ക് പകർപ്പവകാശ വിവരങ്ങൾ നൽകേണ്ടതാണ്‌. താങ്കൾക്ക് എവിടെ നിന്നാണ്‌ ഈ ചിത്രങ്ങൾ കിട്ടിയത് എന്ന് അറിഞ്ഞാൽ ചിത്രങ്ങൾക്ക് ചേർക്കേണ്ട ശരിയായ ലൈസൻസ് എതാണെന്ന് പറഞ്ഞു തരാം.--Shiju Alex 08:20, 15 ഒക്ടോബർ 2007 (UTC)


അറിവിലേക്ക്[തിരുത്തുക]

ഇത് ഞാൻ ഒരു സുഹൃത്ത് മുഖേനെ എടുത്തതാണ്. അവൻ എടുത്ത് എനിക്ക് അയച്ചു തന്നതാണ്. അല്ലാതെ ഇതിനു ഒരു പകർപ്പവകാശവും ഇല്ല. ഫ്രീ ആണ്.കന്നി 31.1183 Bluemangoa2z 20:18, 17 ഒക്ടോബർ 2007 (UTC) ഞാൻ എന്താണ് ചെയ്യേണ്ടത്?

മേല്പ്പറഞ്ഞ ചിത്രങ്ങളാണോ ഉദ്ദേശിച്ചത്? ആണെങ്കില് ഏറ്റവും നല്ലത് ആ സുഹൃത്തിനോടു തന്നെ അപ്‌ലോഡ് ചെയ്യാന് പറയുന്നതാണ്‌. അപ്‌ലോഡ് ചെയ്യുമ്പോള് തക്കതായ പകര്പ്പവകാശ ടാഗുകള് ചേര്ക്കാന് മറക്കരുത്. --ജ്യോതിസ് 20:28, 17 ഒക്ടോബർ 2007 (UTC)

അവന്റെ കയ്യിൽ കമ്പ്യൂട്ടർ പോലുമില്ല അവൻ എനിക്ക് വിട്ടു തന്ന അവകാശമാണ് . തക്കതായ ടാഗു ചേർക്കാൻ സഹായിക്കാം എന്നു Shijualex പറഞ്ഞതു കൊണ്ടാണ് ഞാൻ മുകളിലുള്ള വാചകങ്ങൾ എഴുതിയത് 84.235.45.65 04:55, 18 ഒക്ടോബർ 2007 (UTC) തുലാം 1 1183

എന്ത് സഹായം?[തിരുത്തുക]

എന്ത് സഹായമാണ്‌ മാഷെ ചെതുതരേണ്ടത് ?--സുഗീഷ് 18:19, 20 ഒക്ടോബർ 2007 (UTC) പുരാവൃത്തം എന്നാൽ എന്ത്?

ഒപ്പ് ?[തിരുത്തുക]

മാഷെ സം വാദത്താളിൽ ഒപ്പ് ചേർക്കാൻ മറക്കരുത്. ഒപ്പിനായി വലത്തേ അറ്റത്തുള്ള ടാബിൽ ഞെക്കുക. അതുമല്ലങ്കിൽ നാല്‌ ടിൽഡ ചിഹ്നങ്ങൾ ചേർക്കുക. ഭാവുകങ്ങളോടെ --സുഗീഷ് 18:29, 20 ഒക്ടോബർ 2007 (UTC)

പരാവൃത്തം[തിരുത്തുക]

മാഷെ, പുരാവൃത്തം=ഹിസ്റ്ററി.. എന്നതാണ്‌ എനിയ്ക്ക് കിട്ടിയ വിവരം. താങ്കൾക്ക് കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ Vssun, ജ്യോതിസ് എന്നിവരോട് ചോദിയ്ക്കാം. ഭാവുകങ്ങളോടെ,--സുഗീഷ് 18:54, 20 ഒക്ടോബർ 2007 (UTC)

ന്റെ / ൻറെ[തിരുത്തുക]

ഇതിൽ ആദ്യത്തെതാണ് ശരിയായ രൂപം. --സാദിക്ക്‌ ഖാലിദ്‌ 15:12, 23 ഒക്ടോബർ 2007 (UTC)

അങ്ങനെ ഒരു അക്ഷരം മലയാളത്തിൽ കണ്ടിട്ടീല്ലല്ലോ?
‘ന‘ യുടെ മുകളിൽ ചന്ദ്രക്കല ഇട്ട് പിന്നെ ‘റെ’ എഴുതുന്നത്. ഞാൻ പഠിച്ചത് ൻ എന്നെഴുതിയതിനു ശേഷം ഇടതു വഷത്ത് ‘െ‘ താഴെ ‘റ’ എഴുതുന്നതാൺ്. Bluemangoa2z 15:25, 23 ഒക്ടോബർ 2007 (UTC)
ന്റെ ആണ്‌ ശരി. --ജ്യോതിസ് 15:28, 23 ഒക്ടോബർ 2007 (UTC)
അതാണ് ശരി എന്നു പറയുകയല്ലതെ വേറെ ഒന്നും എഴുതുന്നില്ലല്ലോ? ഒരു ചിത്രം അയച്ചു തരു മലയാളത്തിൽ എതെങ്കിലും ഒരു പുസ്തകത്തിൽ അങ്ങനെ എഴുതിയത്? http://www.harithakam.com/ml/kazhcha.asp?ID=12 ഈ പേജ് കാണുക Bluemangoa2z 15:40, 23 ഒക്ടോബർ 2007 (UTC)
ഇതെന്തിനുള്ള ലിങ്കാണ്? എന്തായാലും ഇത് താങ്കൾക്ക് തന്നെ ഉപകാരപ്പെടും ഇവിടെ (താങ്കൾ പറഞ്ഞ അതെ സൈറ്റ്) “രചന ഇൻസ്റ്റാൾ ചെയ്ത സിസ്റ്റം“ എന്നു പറഞ്ഞ് ഒരു പെട്ടിയിൽ “എന്റെ കവിതകൾ...“ എന്ന വരി കാണുക. --സാദിക്ക്‌ ഖാലിദ്‌ 16:01, 23 ഒക്ടോബർ 2007 (UTC)

ഈ താളു കൂടി നോക്കിക്കേ ചിലപ്പോ തങ്കളുടെ ഫൊണ്ട് പ്രശ്നമോ മറ്റോ ആയിരിക്കും. --സാദിക്ക്‌ ഖാലിദ്‌ 16:07, 23 ഒക്ടോബർ 2007 (UTC)

അതൊന്നുമല്ല പ്രശനം ഹരിതകം എന്ന സൈറ്റിൽ ചൂണ്ടികാണിച്ച പേജുണ്ടല്ലോ? അതിൽ ഒരു റ്റെക്സ്റ്റിൻറെ ഇമേജിലുള്ള അക്ഷരമാണ് താങ്കൾ ചൂണ്ടിക്കാണിച്ചതല്ലോ? അതിൽ‍ എൻറെ കവിതകൾ എന്നെഴുതിയത് താഴെ ഉള്ളതാണോ മുകളിലുള്ളതാണോ ശരി? Bluemangoa2z 16:18, 23 ഒക്ടോബർ 2007 (UTC)

നിങ്ങൾ രജന ഫോണ്ട് ആണു ഉപയോഗിക്കുന്നതെങ്കിൽ അതിനു വിക്കിയിൽ വരുന്ന വിസിറ്റേഴ്സ് ഉത്തരവാദികളാണോ? സാധാരണ യൂനികോഡിലാണല്ലോ വിക്കിയിലുള്ള ലേഖനങ്ങൾ കാണുന്നത്. നിങ്ങൾ വിക്കിയിൽ എംബഡ് ഫോണ്ട് ഒന്നും ഉൾപെടുത്തിയിട്ടില്ലല്ലോ? സീറോവിഡ്ത്ത് ജോയിനർ ഉപയോഗിച്ചാണ് സാധാരണ യുനികോഡിൽ ൻറെ എഴുതാറ്. അതിനാണ് ഞാൻ നേരത്തെ പറഞ മാർഗ്ഗം.Bluemangoa2z 16:23, 23 ഒക്ടോബർ 2007 (UTC)

ഇതിപ്പോ വാദി പ്രതിയായോ? “ന്റെ“ എങ്ങിനെയാണെഴുതുന്നത് എന്നു കാണിക്കാൻ വേണ്ടിയാണ് അതേ സൈറ്റിലെ ഒരു താൾ കാണിച്ചു തന്നത്. (“ഒരു ചിത്രം അയച്ചു തരു മലയാളത്തിൽ എതെങ്കിലും ഒരു പുസ്തകത്തിൽ അങ്ങനെ എഴുതിയത്?“ - എന്നു പറഞ്ഞതു കൊണ്ട്). ഞാനുപയോഗിക്കുന്നത് AnjaliOldLipi Version: 0.730 2004 എന്ന ഫോണ്ടാണ്. ഇനി അതിനു വല്ല കുഴപ്പവുമുണ്ടോ എന്നെനിക്കറിയില്ല. ഇവിടെ ജേക്കബ് പറഞ്ഞ കാര്യവും വല്യ പിടുത്തമില്ല --സാദിക്ക്‌ ഖാലിദ്‌ 17:08, 23 ഒക്ടോബർ 2007 (UTC)

ഇപ്പോൾ നിങ്ങളുടെ പ്രബ്ലം മനസ്സിലായി. നിങ്ങൾ വിൻഡോസിൽ അഞലി ഒൾഡ് ലിപി ചേർത്തതല്ലെ. ഒരു മലയാള ഫോണ്ടും ഇൻസ്റ്റാൾ ചെയ്യത്ത കമ്പ്യൂട്ടറിൽ അതായത് വിൻഡോസിൻറെ കൂടെ വരുന്ന കാർത്തിക എന്ന ഫോണ്ടുള്ള കമ്പ്യൂട്ടറിൽ സാധാരണ വിക്കി മാപ്പിയ തുറന്നാൽ എങ്ങനെ ൻറെ വരണം എന്നാണല്ലോ നമ്മൾ നോക്കേണ്ടത്? അതാണല്ലോ കൂടുതൽ പേരും ഉപയോഗിക്കുന്നത്. അതാണ് ഞാൻ പറഞ്ഞത് സാധാരണ യൂനികോഡിൽ ൻറെ എഴുതുന്ന രുപം. എനിക്കു കാണിച്ചു തന്ന ആ വെബ് പേജിൽ ഒന്നാമത് എഴുതിയത് തെറ്റായിട്ടാണ് രണ്ടാമത് ശരിയും പക്ഷെ ഒന്നാമത്. രജനയിൽ എഴുതിയത് തന്നെ ശരി . പക്ഷെ ഞാൻ പറഞ്ഞത് അതിൽ ഒന്നാമത് എഴുതിയ സാധാരണ യൂനികോഡിൽ തന്നെ ൻറെ കറക്ടായിട്ട് എഴുതാൻസാധിക്കും ആ സൈറ്റിൽ ഒന്നാമത് കാണിച്ചതു തെറ്റ് തന്നെയണ്ട്. പക്ഷെ അതെ സാധാരണ യൂനികോഡിൽ ശരിയായിട്ട് എഴുതാൻസാധിക്കും. നിങ്ങൾ അക്ഞലിയോ രജനയോ ഉപയോഗിക്കുന്നതുകൊണ്ട് എന്തു കാര്യം? ഇനിയും വേണമെങ്കിൽ ഒരു ഫോണ്ടു ഇൻസ്റ്റാൾ ചെയ്യാത്ത കമ്പ്യൂട്ടറിൽ (മലയാളം ഇൻറർഫേസ് വിൻഡോസിൽ) എങ്ങനെ യാണു നിങ്ങൾ എഴുതിയ ൻറെ പ്രത്യക്ഷപെടുന്നത് എന്നു ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചു തരാം. അതു ഞാൻ മുൻപ് വിവരിച്ചിരിന്നു എഴുത്തിലൂടെ. അത് നിങ്ങൾ വായിച്ചില്ലാന്ന് തോന്നുന്നു. പിന്നെ ജേക്കബ് എന്ന പരാമർശം കണ്ടു അത്ന്താന്ന് മനസ്സിലായില്ല. ജേക്കബ് എഴുതിയത് ഇവിടെ കാണുന്നുമില്ല. ഒരു തെറ്റ് തിരുത്താൻ ശ്രമിക്കുന്നവരെ അവഹേളിക്കരുത്. Bluemangoa2z 17:24, 23 ഒക്ടോബർ 2007 (UTC)

മാഷെ ഈ ചിത്രം ശ്രദ്ധിച്ചു നോക്കൂ നിങ്ങൾ എഴുതിയത് എങ്ങനെ വരുന്നെന്ന്.

ചൂടാവാതെ ഭായ്. :) എന്റെ ഓർമ്മ ശരിയാണെങ്കിൽ എക്സ്പിയിൽ വരുന്ന കാർത്തികയുടെ യൂണികോഡ് ഇമ്പ്ലിമെന്റേഷൻ യൂണികോഡ് കൺസോർഷ്യത്തിന്റെ അംഗീകൃത രൂപത്തിന്റെ മുഴുവനും ആയിട്ടില്ല. ഫോണ്ട് നിർമ്മിക്കുന്നവർ പുതുക്കിയാലേ എല്ലാം ശരിയാവൂ. എന്റെ അഭിപ്രായത്തിൽ ഇൻപുട്ട് സ്കീമിൽ 'ന്റെ' എങ്ങനെ പറഞ്ഞിരിക്കുന്നോ അങ്ങനെ പോകാം. മൊഴി സ്കീമിൽ nte ->ന്റെ. അതുപയോഗിക്കാം.--ജ്യോതിസ് 17:41, 23 ഒക്ടോബർ 2007 (UTC)

ഇൻപുട്ട് എങ്ങനെ ആയാലും ഔട്ട് പുട്ട് ൻറെ ആയിവരണ്ടെ? ഔട്ട് പുട്ട് എങ്ങനെ ആണെന്നല്ലെ എല്ലാവരും നോക്കുക. സീറോ വിഡ്ത്ത് ജോയിനർ എന്നു ഗൂഗിളിൽ തിരഞ്ഞു നോക്കൂ. ഇത് എല്ലാ ഭാഷയിലും ഉപയോഗിക്കുന്നതാണ്. Bluemangoa2z 17:46, 23 ഒക്ടോബർ 2007 (UTC)


ഔട്ട് പുട്ട് നമ്മൾ ഉപയോഗിക്കുന്ന യൂണികോഡ് ഇമ്പ്ലിമെന്റേഷൻ അനുസരിച്ച് മാറിയേക്കാം - Windows 2000/IE 6 -ൽ കാണുന്നത് ഈ ചിത്രത്തിൽ കാണുന്നത്പോലെയല്ല! എന്റെ ഓർമ്മ ശരിയാണെങ്കിൽ പഴയ ലിപിയിൽ 'റ' എന്ന അക്ഷരം 'ൻ' എന്ന അക്ഷരത്തിന്റെ താഴെയാണ്‌ വരേണ്ടത്‌ . ShajiA 18:28, 23 ഒക്ടോബർ 2007 (UTC)
അതെ ശരിയാണ്‌. പക്ഷേ ഇതിനെക്കുറിച്ച് നമ്മൾ വികാരം കൊണ്ടിട്ട് കാര്യമില്ല. മൈക്രോസോഫ്റ്റ് അഞ്ജലി ഓൾഡ് ലിപിയുടെ ഫോണ്ട് റെൻഡറിങ് ശരിയാക്കാത്തിടത്തോളം കാലം പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ല.. പിന്നെ ചെയ്യാവുന്നത് രചന ഫോണ്ട് ഉപയോഗിക്കാം എന്നുമാത്രം. പക്ഷേ ഈ ഫോണ്ടിന് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്നെനിക്കറിയല്ല.. --ജേക്കബ് 18:38, 23 ഒക്ടോബർ 2007 (UTC)


ഇതു വായിക്കൂ. പ്രത്യേകിച്ച് Why the Change? എന്ന ഭാഗം.--ജ്യോതിസ് 19:28, 23 ഒക്ടോബർ 2007 (UTC)

Image:ഇഫ്താർ പാർട്ടി.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:ഇഫ്താർ പാർട്ടി.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി ജ്യോതിസ് 04:22, 24 ഒക്ടോബർ 2007 (UTC)

അപ് ലോഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ പകർപ്പവകാശ ടാക് കോടുക്കുന്നതിനുള്ള വഴി ഒന്നു പറഞ്ഞു തരൂ.ഞാൻ വിക്കിയിൽ പുതുമുഖമാണ്. ബ്ലുമാ‍ഗോ 07:39, 24 ഒക്ടോബർ 2007 (UTC)

ചിത്രത്തിന്റെ താൾ എഡിറ്റു ചെയ്ത് ഇവിടെ കാണുന്ന ഫലകങ്ങളിൽ അനുയോജ്യമായത് ചേർത്താൽ മതിയാകും--അനൂപൻ 07:44, 24 ഒക്ടോബർ 2007 (UTC)


ടൂൾ ടിപ്പ്[തിരുത്തുക]

ടൂൾ ടിപ്പിനെ കുറിച്ച് എനിക്ക് അറിയില്ല.അത് വിക്കി സോഫ്റ്റ് വെയറിൽ ഹാർഡ് കോഡ് ചെയ്യുക ആണെന്നാണ് എന്റെ അറിവ്‌. സാദികിനോട് ചോദിച്ചു നോക്കൂ. അദ്ദേഹത്തിനു അറിയുമായിരിക്കും.--Shiju Alex 09:06, 25 ഒക്ടോബർ 2007 (UTC)

വിക്കിയിൽ എവിടെ ടൂൾ ടിപ്പ് കൊടുക്കുന്നതിനെ പറ്റിയാ ചോദിക്കുന്നത്? --സാദിക്ക്‌ ഖാലിദ്‌ 10:31, 25 ഒക്ടോബർ 2007 (UTC)

ചിത്രം:എം.എം.അക്‌ബർ.jpg[തിരുത്തുക]

സുഹൃത്തേ, ചിത്രത്തിൽ ചേർന്നിരിക്കുന്ന പെട്ടെന്നു നീക്കം ചെയ്യാനുള്ള ഫലകം ശ്രദ്ധിക്കുക്. മറ്റൊരാളുടെ ചിത്രം ചേർക്കുന്നതിനു പരിമിതികലുണ്ട് വിക്കിപീഡിയയിൽ. ആ ഫലകത്തിലെ ലിങ്കുകളിൽ ക്ലിക്കി നിയമങ്ങളും നിർദ്ദേശങ്ങളും വായിക്കുവാൻ താല്പ്പര്യപ്പെടുന്നു. അല്ലാത്തപക്ഷം അതു നീക്കം ചെയ്യപ്പെടും. സ്നേഹത്തോടെ--ജ്യോതിസ് 15:20, 25 ഒക്ടോബർ 2007 (UTC)

ആ ചെയ്തതു ശരിയായില്ല. അതു നീക്കം ചെയ്ത് ക്രിയേറ്റീവ് കോമണ്സ് ഇടാന് താങ്കള്ക്ക് അവകാശമില്ല. അതു താങ്കളെടുത്തതല്ലല്ലോ? --ജ്യോതിസ് 19:25, 25 ഒക്ടോബർ 2007 (UTC)

പിന്നെ എന്തിനാണു “ഈ ചിത്രത്തിൻറെ പകർപ്പവകാശ ഉടമ ഈ ചിത്രം വിക്കിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്” ഇങ്ങനെ ഒരു ടാഗ്. ഞാൻ ആദ്യം ഈ ടാഗാണു നൽകിയിരുന്നത്. ഇതെനിക്ക് വിക്കിയിൽ കൊടുക്കാൻ ജൈഹൂൻ വെബ്സിറ്റിന്റെ ഉടമ അനുവാദം തന്നിട്ടുണ്ട്. മറ്റൊരാളുടെ ചിത്രം അനുമതി തന്നിട്ടും ചേർക്കാൻ പരിമിതി ഉണ്ട് എന്നു പറയുന്നത് വേറെ എന്തോ മനസ്സിൽ വെച്ചാണെന്ന് തോന്നിപ്പോവും. ബ്ലുമാൻ‍ഗോ 21:18, 25 ഒക്ടോബർ 2007 (UTC)

അതിനു പിന്തുടരേണ്ട മാർഗ്ഗരേഖകളുണ്ട്. ഇത് വായിക്കൂ. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളുമൊക്കെ കണക്കിലെടുത്താണ്‌ മറ്റൊരാളുടെ ചിത്രം ഇവിടെ ഇടുന്നത് പ്രോൽസാഹിപ്പിക്കാത്തത്. സസ്നേഹം.--ജ്യോതിസ് 22:29, 25 ഒക്ടോബർ 2007 (UTC)

ഗുഡ് ബൈ വിക്കി പീഡിയ ബ്ലുമാൻ‍ഗോ 10:05, 26 ഒക്ടോബർ 2007 (UTC)

തിരിച്ചുവാ മാഷേ simy 11:19, 26 ഒക്ടോബർ 2007 (UTC)

ഒറ്റവരി ലേഖനങ്ങൾ[തിരുത്തുക]

താങ്കൾ എഴുതുന്ന ലേഖനങ്ങൾ എല്ലാം ഒറ്റവരി ലേഖനങ്ങൾ ആണല്ലോ.ഒറ്റവരി ലേഖനങ്ങൾ ഗുണത്തെക്കാളേറെ ദോഷം ആണു ചെയ്യുക എന്നറിയിക്കട്ടെ.ഉദാഹരണമായി റാം എന്ന ലേഖനം.റാമിനെക്കുറിച്ച് കൂടുതൽ അറിയാൻ ആയിരിക്കും ഒരു യൂസർ വിക്കിപീഡിയയിൽ തിരയുക.ഒറ്റവരി ലേഖനം കണ്ടാൽ അയാൾ നിരാശയോടെ മടങ്ങിപ്പോവുകയും പിന്നീടൊരിക്കലും മലയാളം വിക്കീപീഡിയയെ ആശ്രയിക്കാതെ വരികയും ചെയ്യും.റാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടല്ലോ.ലേഖനങ്ങൾ എഴുതുമ്പോൾ ഒറ്റവരി(നിർ‌വ്വചനം)യെക്കാളേറെ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കുക.കൂടുതൽ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ --അനൂപൻ 20:01, 27 ഒക്ടോബർ 2007 (UTC)


തീർച്ചയായും അങ്ങനെ തന്നെ. ഒരു ദിവസം കൊട്ണു തന്നെ ഇതു കമ്പ്ലീറ്റ് ആക്കാം എന്നു നേർച്ചയും എനിക്കില്ല. ഇന്നു വരുന്നവർക്ക് മുഴുവൻ വിവരം കിട്ടിയില്ലെങ്കിൽ നാളെയും വരും. കാരണം ഇതു വളരുന്ന വിക്ഞാന കോശമാണെന്നതാണല്ലോ ഇതിൻറെ ഏറ്റവും വലിയ പോരിശ. ബ്ലുമാൻ‍ഗോ 20:28, 27 ഒക്ടോബർ 2007 (UTC)

പ്രിയ അബ്ദുൾ അസീസ്, കുറച്ചു വിശദീകരിച്ചോട്ടേ. ഒരു ഉപയോക്താവ് ഒരു പുതിയ താൾ സൃഷ്ടിക്കാൻ തത്പരനാവുന്നിടത്തോളം മറ്റൊരാൾ സൃഷ്ടിച്ച താൾ വിപുലീകരിക്കാൻ തത്പരനാവാൻ സാധ്യതയില്ല. അതിനാലാണ്‌ മലയാളം വിക്കിയിൽ ദയവായി തലക്കെട്ട്/ഒറ്റവരി ലേഖനങ്ങൾ ദയവായി സൃഷ്ടിക്കരുത് എന്നത് ഒരു മാർഗ്ഗരേഖ എന്ന നിലയിൽ അഭ്യർത്ഥിക്കുന്നത്. താങ്കൾ ഒരുപക്ഷേ മാതൃഭൂമിയിൽ വായിച്ചുകാണും മലയാളം വിക്കി ഇന്ത്യൻ വിക്കികളിൽ‌വച്ച് ഏറ്റവും "ഗുണമേന്മ" ഉള്ള വിക്കി ആണ്‌ എന്നാൻ ഏറ്റവും കൂടുതൽ താളുകൾ ഉള്ള തെലുങ്ക് വിക്കിയുടെ ആറിലൊന്നു താളുകളെ ഉള്ളു. ഈ വിഷയത്തിൽ ഇതുവരെ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന തീരുമാനം ഗുണമേന്മയ്ക്ക് ആണ്‌ പ്രാധാന്യം നൽകേണ്ടതെന്നാണ്‌. എതിർപ്പുണ്ടെങ്കിൽ ദയവായി വിക്കി പഞ്ചായത്തിൽ നിർദേശങ്ങൾ/പലവക താളിൽ താങ്കൾക്ക് പ്രസ്തുത നയത്തിൻ‌മേൽ ഒരു ചർച്ച പുനരാരംഭിക്കാവുന്നതാണ്‌. --ജേക്കബ് 21:05, 27 ഒക്ടോബർ 2007 (UTC)

ഒറ്റവരി ലേഖനങ്ങളെക്കുറിച്ച് ഞാനൊരു കുറിപ്പ് ഇട്ടതിനു ശേഷം കുറെ ലേഖനങ്ങളിൽ താങ്കൾ ഞാൻ എഴുതിയ കുറിപ്പിന്റെ ആദ്യഭാഗം കോപ്പി ചെയ്തിരിക്കുന്നതു കണ്ടു.അവയൊന്നും ഒറ്റവരി ലേഖനങ്ങൾ ഒന്നും അല്ല താനും.കാരണം വ്യക്തമാക്കുവാൻ താല്പര്യപ്പെടുന്നു.--അനൂപൻ 14:58, 28 ഒക്ടോബർ 2007 (UTC)

ഞാൻ എഴുതിയ ലേഖനങ്ങളും ഇവിടെ മിനിമം 4 വരിയിലെങ്കിലും കാണുന്നുന്നുണ്ട്. ഇവിടെ 21 ഇഞ്ച് മോനിറ്ററൊന്നുമില്ലതാനും. കാരണം വ്യക്തമാക്കുക. സ്നേഹത്തോടെ ബ്ലുമാൻ‍ഗോ 15:58, 28 ഒക്ടോബർ 2007 (UTC)

എവിടെ സുഹൃത്തെ ഈ ലേഖനങ്ങളിൽ ഒക്കെ 4 വരി മോണിറ്റർ,മദർ ബോഡ്,ഞാൻ നോക്കിയിട്ട് ഒറ്റവരി മാത്രമല്ലേ കാണുന്നുള്ളൂ.--അനൂപൻ 16:06, 28 ഒക്ടോബർ 2007 (UTC)

ഇതാണു ഞാൻ പറഞ്ഞ പ്രശ്നം നിങ്ങൾ വലിയ സ്ക്രീനും റെസ്ലൌ‍ൗഷനും ഉപയോഗിച്ചതു കോണ്ടായിരിക്കും അങ്ങനെ കാണാൻ കാരണം. ഏതായാലും കുറ്റം എൻറെതല്ല എന്നു സമ്മതിച്ചല്ലോ. ഭാഗ്യം. സ്നേഹത്തോടെ ബ്ലുമാൻ‍ഗോ 16:10, 28 ഒക്ടോബർ 2007 (UTC)

സം‌വാദം താളുകളിൽ ഒപ്പു വെക്കണം എന്നതാണ്‌ വിക്കിയുടെ നയം.ശ്രദ്ധിക്കുമല്ലോ?--അനൂപൻ 16:24, 28 ഒക്ടോബർ 2007 (UTC)

ബ്ലൂമാൻ‌ഗോ, അനൂപൻ ഒറ്റവരി ലേഖനങ്ങളെന്ന് ഉദ്ദേശിച്ചത് അടിസ്ഥാനവിവരങ്ങൾ പോലും തികച്ച് ചേർക്കാത്തതിനേ ഉദ്ദേശിച്ചാണ്‌. സ്ക്രീനിനോ റെസല്യൂഷനോ വലിപ്പത്തിനോ ലേഖനങ്ങളി ഉള്ളടക്കം ഇല്ലാതാക്കാനോ ഉണ്ടാക്കാനോ കഴിയല്ലല്ലോ. എത്ര വരിയിൽ കാണുന്നു എന്നതല്ല, മറിച്ച് എത്ര വിവരം ആ ലേഖനം തരുന്നു എന്നതാണ്‌ പ്രധാനം. ദയവായി ഒരു ലേഖനം തുടങ്ങുമ്പോൾ അതിൽ പ്രാധമിക വിവരങ്ങളെങ്കിലും ചേർക്കാൻ ശ്രദ്ധിക്കുക. നന്ദി.--ജ്യോതിസ് 17:15, 28 ഒക്ടോബർ 2007 (UTC)
പ്രിയ ബ്ലൂമാൻ‌ഗോ, ഒറ്റവരി ലേഖനങ്ങളെ പൊതുവേ വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല, തികച്ചും തുടക്കം മാത്രമായ നമ്മുടെ വിക്കിപീഡിയയിൽ പ്രത്യേകിച്ചും(വിക്കിപീഡിയയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ്‌). നമ്മുടെ വിക്കിയിൽ ഇത്തരം ലേഖനങ്ങൾ മുമ്പ് മായ്ച്ചു കളഞ്ഞിട്ടുമുണ്ട്. വിവരസമ്പുഷ്ടമായ ലേഖനങ്ങൾ എഴുതുമെന്നു കരുതട്ടെ, ആശംസകൾ--പ്രവീൺ:സംവാദം 06:04, 3 നവംബർ 2007 (UTC)
പവർ സപ്ലൈ, പെഴ്സണൽ കമ്പ്യൂട്ടർ ഇവയൊക്കെ ഒറ്റവരിയായി കൂട്ടത്തില്ലേ? --പ്രവീൺ:സംവാദം 05:19, 4 നവംബർ 2007 (UTC)
പ്രിയ അബ്ദുൾ ആരും സ്വന്തം ലേഖനം മായ്ച്ചുകളയണം എന്ന ആഗ്രഹത്തോടെയല്ലല്ലോ ലേഖനങ്ങൾ എഴുതുന്നത്. ലേഖനങ്ങൾ മായ്ച്ചു കളയുന്നതിനോട് എനിക്ക് വ്യക്തിപരമായി അത്ര യോജിപ്പും ഇല്ല. കാര്യങ്ങൾ താങ്കൾക്കു മനസ്സിലായിട്ടും നിഷേധാത്മക ശൈലിയിൽ ആണോ ഈ സം‌വാദം തുടരുന്നത് എന്ന് മറ്റാർക്കെങ്കിലും തോന്നത്തക്ക വിധത്തിൽ മുന്നോട്ടു പോവാനും താത്പര്യമില്ല--പ്രവീൺ:സംവാദം 04:41, 5 നവംബർ 2007 (UTC)

പടം[തിരുത്തുക]

ആ ചിത്രത്തിനു മൈക്കലാഞ്ചലോ നൽകിയ പേരാണ്‌ Creation of Adam.അതിങ്ങനെ മലയാളത്തിലേക്കു തർജ്ജമ ചെയ്യാമെന്നും തോന്നുന്നു.ആദത്തെ സൃഷ്ടിക്കുന്നു.അതാണു തെളിവായി നൽകിയത്.കൂടുതൽ അറിയുവാൻ ഗൂഗിളിൽ Creation of Adam എന്നു തിരയുക--അനൂപൻ 08:27, 6 നവംബർ 2007 (UTC)

നശീകരണ പ്രവർത്തനങ്ങൾ[തിരുത്തുക]

നിലവിലുള്ള വിവരങ്ങൾ കാരണം കാണിക്കാതെ നീക്കം ചെയ്യുന്നത്; അത് താങ്കൾ ചേർത്തതാണെനിൽ കൂടി നശീകരണ പ്രവർത്തനമായി കണക്കാക്കുന്നതാണ്. ദയവായി ശ്രദ്ധിക്കുക. --സാദിക്ക്‌ ഖാലിദ്‌ 09:03, 6 നവംബർ 2007 (UTC)

അവിടെ ഭൂരിപക്ഷാഭിപ്രായമായി താങ്കൾ പറഞ്ഞകാര്യം കണക്കാക്കാൻ സാധിക്കില്ല. മാത്രവുമല്ല കാരണം സംവാദത്താളിലാണ് രേഖപ്പെടുത്തേണ്ടത്. --സാദിക്ക്‌ ഖാലിദ്‌ 09:11, 6 നവംബർ 2007 (UTC)

ആശംസകൾ[തിരുത്തുക]

വിക്കിയിൽ മുത്തും പവിഴവും പൊറുക്കി എടുക്കാൻ വന്ന താങ്കൾക്ക് ഒരായിരം ആശംസകൾ സിദ്ധീഖ് 17:14, 11 നവംബർ 2007 (UTC)

അടിപൊളി[തിരുത്തുക]

മാഷെ, മത്തങ്ങ അടിപൊളിയായിട്ടുണ്ട്. അതിനെ നേരെകിടത്തി Tight Close-upൽ ഒരു ചിത്രം കൂടിയുണ്ടായാൽ കൊള്ളാമായിരുന്നു.--സുഗീഷ് 18:07, 11 നവംബർ 2007 (UTC)

മാഷെ, താങ്കളുടെ ഈമെയിൽ വിലാസം saj_sugeesh@rediffmail.com. അയക്കുമെന്ന് വിശ്വസിക്കുന്നു.

പേരിടൽ[തിരുത്തുക]

വിക്കിപീഡിയയിലെ ഉപയോക്താക്കൾ അവരവർക്കിഷ്ടപ്പെട്ട പേർ സ്വയം തിരഞ്ഞെടുക്കുകയാണ്‌ ചെയ്യുന്നത്, അത് ഇട്ടു നൽകാൻ താങ്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല, അപമാനിക്കുന്ന തരം പേരുകൾ ഒരാൾക്ക് ചാർത്തുന്നത് ഇനി താങ്കൾ തുടരരുതെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി--പ്രവീൺ:സംവാദം 12:08, 18 നവംബർ 2007 (UTC)

ഞാൻ അത്ര സജീവമായി തത്കാലം പ്രവർത്തിക്കുന്നില്ലന്നു താങ്കൾക്കറിയാമല്ലോ. അത്തരം പ്രവർത്തനം ശ്രദ്ധിച്ചിരുന്നെങ്കിൽ‍ എന്റ് കീബോർഡും വിരലുകളും താങ്കൾക്കായും പ്രവർത്തിക്കുമായിരുന്നു. വാൻഡലിസത്തിനു മറുപടി വാൻഡലിസമല്ല എന്നോർക്കുക. വിക്കിപീഡിയ:എനിക്കു വേദനിക്കുന്നു ഈ താൾ സ്വന്തം വിഷമം മറ്റുള്ളവരുമായി പങ്കുവെക്കാൻ ഉപയോഗിക്കുക. ആശംസകൾ--പ്രവീൺ:സംവാദം 12:43, 18 നവംബർ 2007 (UTC)

ഇസ്ലാം മതം[തിരുത്തുക]

ഇസ്ലാം മതം എന്ന താളിൽ വലത്തുവശത്തുള്ള ടെമ്പ്ലേറ്റിൽ ചുവന്ന കണ്ണികൾ നീലയാക്കാൻ സഹായിക്കാമോ? പ്രത്യേകിച്ചും സുന്നി, ഷിയ, സലാഫി, എന്നിവ. വഹാബി എന്നതിനും ഒരു താൾ വേണം. simy 19:01, 21 നവംബർ 2007 (UTC)

പേര്[തിരുത്തുക]

മമ്പുറം തങ്ങൾ എന്നതാളിലെ ആധാരസൂചികയിൽ പറഞ്ഞിരിക്കുന്നത്. “The other freedom fighters for whom memorials will be built are Veliyamkode Umer Kazi (Ponnani), Mamburam Syed Fazal Thangal (A.R. Nagar panchayat)...“ എന്നാൽ ലേഖനത്തിൽ യഥാർത്ഥ പേര് സയ്യിദ് അലവി പൂക്കോയ തങ്ങള്‍ എന്ന് പറഞ്ഞിരിക്കുന്നു. ഇതു രണ്ടും ഒരേ ആൾ തന്നെയാണോ എന്ന് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ താത്പര്യപ്പെടുന്നു.--സാദിക്ക്‌ ഖാലിദ്‌ 16:51, 23 നവംബർ 2007 (UTC) Small Text

സം‌വാദം - ആദം[തിരുത്തുക]

ഇത്രയും വലിയ ഒരു ഭാഗം എടുത്തുകളയുമ്പോൾ കാരണം കാണിക്കണം. ദയവായി ശ്രദ്ധിക്കുക.--ജ്യോതിസ് 16:15, 27 നവംബർ 2007 (UTC)

ആദം മുതൽ മോസസ് വരെ[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത ആദം മുതൽ മോസസ് വരെ എന്ന ചിത്രത്തിനു നൽകിയ ലൈസൻസ് ശരിയല്ലെന്നു തോന്നുന്നു.അതൊരു വിക്കിപീഡിയ സ്ക്രീൻഷോട്ട് ആണെങ്കിൽ അതിന്റെ ലിങ്ക് നൽകുക,അല്ലെങ്കിൽ മറ്റേതെങ്കിലും source ഇൽ നിന്നാണെങ്കിൽ source വെളിപ്പെടുത്തുക.സ്നേഹാശംസകളോടെ--അനൂപൻ 04:14, 29 നവംബർ 2007 (UTC)

മേൽ പറഞ്ഞ പടം സ്ക്രീൻ ഷോട്ട് ആണെന്നാണ്‌ കാണിച്ചിരിക്കുന്നത്. സ്കീൻ ഷോട്ടുകൾ ഏതെങ്കിലും സോഫ്റ്റ്വെയറുകളുടേയും മറ്റും പ്രത്യേകതകൾ, കോപ്പികൾ എന്നിവ കാണിക്കാനാണ്‌ ഉപയോഗിക്കുക. ചിത്രത്തിന്റേത് പോലുള്ള ഗ്രാഫിക് റെപ്രസന്റേഷൻ ആ ലൈസൻസിൽ വരില്ല. ശരിയായ ലൈസൻസ് ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. --ചള്ളിയാൻ ♫ ♫ 04:29, 30 നവംബർ 2007 (UTC)

മുന്നറിയിപ്പ്[തിരുത്തുക]

ഇത് ഗൗരവമായ നശീകരണപ്രവർത്തനമായി കണാക്കുന്നു. ആ ചെയ്തതിന്‌ തക്കതായ കാരണം കാണിക്കണം. ദയവായി ഇതുപോലുള്ള പ്രവൃത്തികൾ തുടരാതിരിക്കുക. ഇത് തുടരുന്ന പക്ഷം തക്കതായ നടപടിയുണ്ടാവുമെന്ന് അറിയിക്കുന്നു. --ജ്യോതിസ് 16:30, 4 ഡിസംബർ 2007 (UTC)

ചിത്രത്തിന്റെ സംവാദം:Mammotty2.jpg[തിരുത്തുക]

ഇതു നോക്കൂ --ജ്യോതിസ് 20:00, 4 ഡിസംബർ 2007 (UTC)

യേശു ക്രിസ്തു[തിരുത്തുക]

യേശു ക്രിസ്തു എന്ന ലേഖനത്തിന്റെ ഒടുവിൽ, ചരിത്രത്തിലെ യേശു, എന്നൊരു ഖന്ധിക ഞാൻ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. ‍താങ്കളും തങ്കളും ശ്രീ ചള്ളിയാനും തമ്മിൽ നേരത്തേ നടന്ന സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് താങ്കളുടെ ശ്രദ്ധ ഇതിലേക്കു തിരിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നിയത്.

Georgekutty 11:30, 10 ഡിസംബർ 2007 (UTC)

"People did not understand this logic and after the death of Abraham (p.b.u.h.), the people, out of reverence, filled the place with idols again. They thronged to this place annually and worshipped their personal gods, It was over Four Thousand years later that the last of the line of prophets" ഇത് താങ്കൾ പണ്ട് കയറ്റിയ റഫറൻസിൽ നിനന് അടർത്തിയത്. അതിൽ തന്നെ ക്രിസ്തുവിന്‌ മുന്നേ തന്നെ ക‌അബയിൽ ബിംബങ്ങൾ നിറഞ്ഞിരുന്നു എന്ന് പറയുന്നുണ്ട്. 2)മറ്റേത് പേജ് നമ്പർ 278 --ചള്ളിയാൻ ♫ ♫ 10:05, 12 ഡിസംബർ 2007 (UTC)

- താങ്കൾ ചെയ്യുന്നത് വാൻഡലിസമായി പരിഗണിക്കപ്പെടും. ഇനിയും ആവർത്തിച്ചാൽ എന്നെന്നേക്കുമായി വിക്കിയിൽ നിന്ന് വിലക്കപ്പെടും എന്നും ഓർമ്മപ്പെടുത്തുന്നു. ഉദാ: ഇത് --ചള്ളിയാൻ ♫ ♫ 10:10, 12 ഡിസംബർ 2007 (UTC)

ബ്ലൂമാംഗോ സൂക്ഷിച്ച് കളിക്കുക,താങ്കളുടെ നശീകരണ പ്രവർത്തനങ്ങൾ വാൻഡലിസം(?)ആയി പരിഗണിക്കപ്പെടും,പിന്നെ താങ്കൾ എന്നന്നേക്കുമായി വിക്കിയിൽ നിന്ന് വിലക്കപ്പെടും..പിന്നെ ‘വിൽക്കപെട്ട‘ കനി തിന്ന് കഴിയേണ്ടി വരും..വീട് പട്ടിണിയാവും..ശ്രദ്ധിക്കുക! താങ്കൾ ഇല്ലാത്ത മലയാളം വിക്കി,വിക്കുള്ള മനുഷ്യനെ പ്പോലെയാണ്..ഉപ്പേറിയ കഞിപോലെ..മുള‍കേറിയ ചമ്മന്തി പോലെ..അതിനാൽ താങ്കൾ വിക്കിയുമായി തെറ്റിപ്പിരിയരുത്!പ്ലീസ്...സമവായത്തിന് ശ്രമിക്കുക!സിസോപ്പുമാരുമായി സഹകരിക്കുക!ചങ്ങാത്തം കൂടുക!മറ്റുള്ളവർ താങ്കളെ ചീത്ത വിളിച്ചതിന് തൂക്കം ഒപ്പിക്കാൻ താങ്കളെ ഒരാഴ്ചത്തേക്ക് വിലക്കിയതാണെന്ന ഓർമ്മ താങ്കൾക്ക് വേണം..വിലക്കപെട്ട കാലയളവിൽ താങ്കൾ വളരെയധികം മനോവിഷമത്തിലായിരുന്നിരിക്കണം..ഒരു തിരുത്തൽപ്പോലും നടത്താൻ കഴിയാതെ ആ അവസ്ഥ താങ്കൾക്കിനി വരാതിരിക്കട്ടെ!! ***സിദ്ധീഖ് | सिधीक 10:50, 12 ഡിസംബർ 2007 (UTC)