ഇസ്ലാമിക ഭീകരത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2001 സെപ്റ്റംബർ 11-നും, 2013 മേയ് മാസത്തിനുമിടയിൽ ഇസ്ലാമിക തീവ്രവാദസംഘടനകൾ ആക്രമണം നടത്തിയിട്ടുള്ള രാജ്യങ്ങൾ

ഇസ്ലാമിക തീവ്രവാദികൾ നടത്തിവരുന്ന ഒരുതരം മതപരമായ ഭീകരവാദമാണ് ഇസ്ലാമിക ഭീകരത. 1970 മുതൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, പാകിസ്താൻ, ഇന്ത്യ[1] എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ഭീകരവാദം നടക്കുന്നതായ് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടികൊണ്ടുപോകൽ, മനുഷ്യ ബോംബായി മാറി നിരപരാധികളടക്കമുള്ളവരെ കൂട്ടക്കൊല ചെയ്യൽ, സ്കൂൾ ബസ്സ് ആക്രമിക്കൽ, വിമാനങ്ങൾ തട്ടിയെടുക്കൽ, ഇന്റർനെറ്റിലൂടെ പുതിയ അനുയായികളെ ചേർക്കൽ എന്നിവയെല്ലാം ഇവരുടെ മുഖ്യ പ്രവർത്തികളാണ്.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തി ഇസ്ലാമിക വിദ്യാർത്ഥി പ്രസ്ഥാനമായ സിമിയെ 2001 മുതൽ ഇന്ത്യൻ സർക്കാർ നിരോധിച്ചു. സിമി ലഷ്കർ-ഇ-ത്വയ്യിബ അൽ ഖാഇദ തുടങ്ങിയ അന്തർദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ഇടപെടൽ നടത്തിയിരുന്നു.[2]

ഇസ്ലാമിക തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബ ഇന്ത്യയും ഇസ്രയേലും അവരുടെ മുഖ്യ ശത്രുക്കളായി കണകാക്കുന്നു.[3]

ഭീകരാക്രമണങ്ങൾ[തിരുത്തുക]

ഇസ്രയേലിലെ ഒരു സ്കൂൾ ബസ്സിൽ പോപ്പുലർ ഫ്രന്റ് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ- ജെനറൽ കമാന്റ് എന്ന സംഘടന നടത്തിയ ആക്രമണമാണ് ഇത്. 9 കുഞ്ഞുങ്ങളടക്കം 12 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ അൽഖാഇദ നടത്തിയ ആക്രമണം.[4] 2500-ലധികം ആൾക്കാർ കൊല്ലപെട്ടു.

2007 നവംബർ 23-ന് ഉത്തർ‌പ്രദേശിലെ വാരണസിയിൽ നടന്ന ഭികരാക്രമണം. ഇന്ത്യൻ മുജാഹിദീൻ ഇതിന്റെ ഉത്തരവദിത്തം ഏറ്റെടുത്ത്.[5]

2008 മേയ് 6-ന് രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂറിൽ നടന്ന സ്‌ഫോടനപരമ്പര. ഇന്ത്യൻ മുജാഹിദീൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.[6][7]

2008 ജൂലൈ 26 ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ബോംബ് സ്‌ഫോടനങ്ങൾ. ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹർകത്-ഉൽ-ജിഹാദ്-എ-ഇസ്ലാമി ഇതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തു.[8]

2014 ഡിസംബർ 16൹ തഹ്രിൿ-ഏ-താലിബാൻ പാക്കിസ്താൻ എന്ന ഭീകരസംഘടനയിലെ അംഗങ്ങളായ ഒമ്പതു തീവ്രവാദികൾ പാകിസ്താനിലെ പെഷവാർ നഗരത്തിലെ ആർമി പബ്ലിൿ സ്കൂളിനു നേരെ ആക്രമണം ചെയ്തു. ആക്രമണത്തിൽ 132 വിദ്യാർത്ഥികൾ അടക്കം 145 പേർ കൊല്ലപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "Indian Mujahideen wanted to nuke Surat, Yasin Bhatkal tells cops". timesofindia.indiatimes.com. 
  2. "South Asia Terrorism Portal". satp.org. 
  3. "The jihad lives on". Amir Mir. atimes.com/. ശേഖരിച്ചത് 2014 ജനുവരി 18. 
  4. "Al-Qaeda Blames 9/11 on US Support for Israel". israelnationalnews.com. 
  5. "Indian Mujahideen claims responsibility for UP blasts". ibnlive.in.com. 
  6. "World condemns blasts, promises support in fight against terror". economictimes. 2008 മേയ് 08. ശേഖരിച്ചത് 2014 ജനുവരി 18.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  7. "Unknown Islamic group threatens more blasts in tourist India". AFP. ശേഖരിച്ചത് 2014 ജനുവരി 18. 
  8. "India blasts toll up to 37". cnnwire. 2008 ജൂലൈ 27. ശേഖരിച്ചത് 2014 ജനുവരി 18. 
"http://ml.wikipedia.org/w/index.php?title=ഇസ്ലാമിക_ഭീകരത&oldid=2116859" എന്ന താളിൽനിന്നു ശേഖരിച്ചത്