ആന്ധ്ര ബാങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| Type | ദേശസാൽകൃതം |
|---|---|
| Industry | ബാങ്കിങ്ങ് |
| സ്ഥാപിക്കപ്പെട്ടത് | 20 നവംബർ 1923 |
| ആസ്ഥാനം | ഹൈദരാബാദ് |
| പ്രധാന ആളുകൾ | ബി എ പ്രഭാകർ |
| Products | ഉപഭോക്തൃബാങ്കിങ്ങ് സേവനം, ക്രെഡിറ്റ് കാർഡുകൾ, കോർപ്പറേറ്റ് ബാങ്കിങ്ങ് സേവങ്ങൾ, ഇൻഷുറൻസ്, മൂലധന സേവനങ്ങൾ, ധന മാനേജ്മെന്റ്, കാർഷിക കടങ്ങൾ |
| വരുമാനം | Rs.12199 crore as on 31.03.2012 |
| പ്രവർത്തന വരുമാനം | Rs.2,815 Crore as on 31.03.2012 |
| ആകെ വരുമാനം | Rs.1345 Crore as on 31.03.2012 |
| ആസ്തി | |
| ജീവനക്കാർ | 16849 (31/03/2012 ലെ കണക്ക്)[1] |
| വെബ്സൈറ്റ് | http://www.andhrabank.in |
ഭാരതത്തിലെ ദേശസാൽകൃത ബാങ്കുകളിൽ ഒന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആന്ധ്ര ബാങ്ക്(തെലുഗ്: ఆంధ్రా బ్యాంకు) (ബി.എസ്.ഇ.: 532418). 1923 ൽ സ്ഥാപിതമായ ആന്ധ്ര ബാങ്കിന്റെ സ്ഥാപകൻ ഭോജരാജു പട്ടാഭി സീതാരാമയ്യ ആണ്.[2] 31 മാർച്ച് 2012ലെ കണക്കുപ്രകാരം 1729 ശാഖകളും 16849 ജീവനക്കാരുമാണ് ആന്ധ്ര ബാങ്കിനുള്ളത്.[1] ഈ ശാഖകളിൽ 15 എക്സ്റ്റൻഷൻ കൗണ്ടറുകളും വിദേശത്തെ 2 പ്രധിനിധി ഓഫീസുകളും ഉൾപ്പെടുന്നു.
ബാങ്കിന്റെ 51.55% ഓഹരികളും ഭാരത സർക്കാറിന്റെ ഉടമസ്ഥതയിലാണ്.1100 കോടി രൂപ മുടക്കി ഓഹരി മൂലധനം 58% ആക്കാനാണ് ഗവണ്മെന്റിന്റെ പദ്ധതി.[3] 10% ഓഹരികൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്.[4]
ബി.എ. പ്രഭാകറാണ് ആന്ധ്ര ബാങ്കിന്റെ ഇപ്പോഴത്തെ ചെയർമാൻ.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 http://andhrabank.in/english/Offices.aspx
- ↑ http://andhrabank.in/english/GenTheBank.aspx
- ↑ Government of India to Infuse Rs 1,100 Crore in Andhra Bank
- ↑ LIC buys 101,000 shares of Andhra Bank
