സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ!
ദൃശ്യരൂപം
Part of a series on |
Communism |
---|
Communism കവാടം |
കമ്മ്യൂണിസത്തിന്റെ ഏറ്റവും പ്രശസ്തമായ മുദ്രാവാക്യങ്ങളിലൊന്നാണ് സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ!. കാറൽ മാർക്സിന്റെയും എംഗൽസിന്റെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന കൃതിയിലാണ് ഈ ആഹ്വാനം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാം അധ്യായമായ 'നിലവിലുള്ള വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്' അവസാനിക്കുന്നത് ഈ ആഹ്വാനത്തോടെയാണ്.[1]
“ | സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാർ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് ഭരണാധികാരിവർഗ്ഗങ്ങൾ കിടിലം കൊള്ളട്ടെ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവർക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും. | ” |
"സർവ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിൻ!! "
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
അവലംബം
[തിരുത്തുക]- ↑ "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ". ml.wikisource.org. Retrieved 21 ഏപ്രിൽ 2014.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ! എന്ന താളിലുണ്ട്.