വെണ്മണി
ദൃശ്യരൂപം
വെണ്മണി | |
9°08′38″N 76°21′53″E / 9.1440°N 76.3647°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
689509 +91479 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വെണ്മണി വെറ്റില, ശാർങ്ങക്കാവ്, സെന്റ്.മേരീസ് പഴയ പള്ളി(എട്ടുനോമ്പിന് പ്രസിദ്ധം), പൂമലച്ചാൽ |
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബ്ലോക്ക്,താലൂക്ക് എന്നിവയിൽ പെട്ട ഒരു ഗ്രാമമാണ് വെണ്മണി. ഹിന്ദുമത ഐതിഹ്യങ്ങളനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്[1]. 18.01 ച.കി.മീ. വിസ്തീർണ്ണമുള്ള വെണ്മണിയിലെ ഏകദേശ ജനസംഖ്യ 20326 ആണ്(1991ലെ കാനേഷുമാരി പ്രകാരം )[2]
ജനങ്ങൾ
[തിരുത്തുക]ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ പുത്തൻ തലമുറയ്ക്ക് അവസരം ലഭിച്ചതിനാൽ ആധുനികയുഗത്തിലും വെണ്മണിക്കാർ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഹൈന്ദവരും ക്രൈസ്തവരും പ്രധാന മതസ്ഥരായുള്ള ഇവിടെ മുസ്ലീങ്ങൾ ചെറിയ വിഭാഗമാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗം വെണ്മണിക്കാർ ഈ നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്.
പ്രശസ്തരായ വെണ്മണിക്കാർ
- ഡോ. എം.എ ഉമ്മൻ - പ്രശസ്ത ധനതത്വ
- പ്രൊഫ.ടി.കെ ഉമ്മൻ - പദ്മശ്രീ ജേതാവ് 2008.
- ശ്രീ. കെ.എസ് വാസുദേവശർമ്മ - പ്രമുഖ കോൺഗ്രസ് നേതാവ്.
- അഡ്വ.പി.എസ് ശ്രീധരൻ പിള്ള - ഭാരതീയ ജനതാ പാർട്ടി മുൻ സംസ്ഥാന(കേരളം) അധ്യക്ഷൻ.
- ശ്രീ.രാജൻ ദാനിയൽ - കുവൈറ്റിലെ വ്യവസായ പ്രമുഖൻ.
- ശ്രീ.ബിനു കുരിയൻ - ഏഷ്യാഡ് മെഡൽ (വെങ്കല മെഡൽ - തുഴച്ചിൽ, ഇനം -ലൈറ്റ് വെയ്റ്റ് കോക്സ്ലെസ് ഫോർ) ജേതാവ് 1998, ബാങ്കോക്ക്.
- സഖാവ്. വെണ്മണി ചാത്തൻ - വിമോചനസമര കാലത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷി.
ചിത്രശാല
[തിരുത്തുക]-
അച്ചൻ കോവിലാറ്
-
പുലക്കടവ് പാലം
-
ശാർങ്ങക്കാവ് അമ്പലം
-
ശാർങ്ങക്കാവ് ക്ഷേത്ര നടപ്പാലം
-
ചുമടുതാങ്ങി
അവലംബം
[തിരുത്തുക]- ↑ വെണ്മണി ഗ്രാമ പഞ്ചായത്ത്,ജനകീയാസൂത്രണം-സമഗ്രവികസനരേഖ 1996
- ↑ "LSGD kerala web site". Archived from the original on 2020-07-26. Retrieved 2007-08-21.