Jump to content

പി.എസ്. ശ്രീധരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എസ്. ശ്രീധരൻ പിള്ള
പി.എസ്. ശ്രീധരൻ പിള്ള
ഗോവ ഗവർണർ
ഓഫീസിൽ
7 ജൂലൈ 2021
മിസോറാം ഗവർണർ
ഓഫീസിൽ
25 ഒക്ടോബർ 2019 – 6 ജൂലൈ 2021
മുൻഗാമികുമ്മനം രാജശേഖരൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-12-01) 1 ഡിസംബർ 1953  (70 വയസ്സ്)
വെണ്മണി, തിരുവിതാംകൂർ, ഇന്ത്യ
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിറീത ശ്രീധർ
വസതികോഴിക്കോട്

പി.എസ്. ശ്രീധരൻ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും നിലവിൽ ഗോവ ഗവർണ്ണറുമാണ് (2021 ജൂലൈ 7 മുതൽ). 2019 ഒക്‌ടോബർ മുതൽ 2021 ജൂലൈ വരെ മിസോറാം ഗവർണർ ആയിരുന്നു. ഇദ്ദേഹം കേരളത്തിൽ ബി.ജെ.പി.യുടെ പ്രസിഡന്റാണ്. 2003-2006 സമയത്തും പ്രസിഡന്റായിരുന്നു.[1] ഇദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ലക്ഷദ്വീപിനായുള്ള പ്രഭാരിയുമാണ്. ഇദ്ദേഹം കേരള ഹൈക്കോടതിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകനാണ്[അവലംബം ആവശ്യമാണ്]. കോളേജ് പഠനകാലത്ത് ഇദ്ദേഹം എ.ബി.വി.പി. യുടെ സംസ്ഥാന നേതാവായിരുന്നു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കോളേജ് വിദ്യാഭ്യാസകാലത്ത് എ.ബി.വി.പി.യുടെ സംസ്ഥാന നേതാവായിരുന്നു ഇദ്ദേഹം. 2018 ൽ രണ്ടാം തവണയാണ് ഇദ്ദേഹം ബി.ജെ.പി യുടെ പ്രസിഡന്റാകുന്നത്.

സ്വകാര്യ ജീവിതം

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് പി.എസ്. ശ്രീധരൻ പിള്ളയുടെ ജനനം. വെണ്മണി മാർത്തോമ്മാ ഹൈസ്കൂളിലും പന്തളത്തുമാണ് ശ്രീധരൻ പിള്ള പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം 1974ൽ കോഴിക്കോട്ട് നിയമപഠനത്തിനായി പോയി. അടിയന്തരാവസ്ഥ കാലമാണു ശ്രീധരൻപിള്ളയുടെ രാഷ്ട്രീയ ജീവിതത്തിനു കരുത്തുപകർന്നത്. അഭിഭാഷകനായ ശേഷം കോഴിക്കോട്ടെ കോടതികളിൽ പ്രാക്ടീസ് ചെയ്തു. നിലവിൽ അഭിഭാഷകനായി ജോലി നോക്കുന്നു.[2]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് ഇദ്ദേഹം ജനിച്ചത്. വി.ജി. സുകുമാരൻ നായർ, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ ഭാര്യ റീത്ത അഭിഭാഷകയാണ്. 1984-ൽ കോഴിക്കോട് വച്ചാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. പന്തളം എൻ.എസ്.എസ്. കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.

പുസ്തകങ്ങൾ

[തിരുത്തുക]
  1. പൊതു സിവിൽ കോഡ് എന്ത്?? എന്തിന്??
  2. സത്യവും മിദ്ധ്യയും
  3. സാഫല്യം തേടുന്ന സ്വാതന്ത്ര്യം
  4. പരിവർത്തനത്തിന്റെ പാതയിലൂടെ
  5. പുന്നപ്ര വയലാർ - കാണാപ്പുറങ്ങൾ
  6. ഭരണഘടന – പുനരവലോകനത്തിന്റെ പാതയിൽ
  7. സാമ്പത്തികരംഗവും കുപ്രചരണവും
  8. മനുഷ്യാവകാശങ്ങൾ ഇന്ന്
  9. റെന്റ് കണ്ട്രോൾ ലോസ് ഇൻ കേരള
  10. നോസ്ട്രഡാമസ്
  11. സത്യവാങ്‌മൂലം
  12. വക്കീൽ ഡയറി (ലേഖനങ്ങൾ)
  13. സാക്ഷ്യം (ലേഖനങ്ങൾ)
  14. കലാധനം (കവിതാസംഗ്രഹം)
  15. ബൊൺസായി (കവിതാസംഗ്രഹം)
  16. വ്യധയും വീക്ഷണവും (ലേഖനങ്ങൾ)
  17. മതം - രാഷ്ട്രം - ദേശീയോദ്ഗ്രഥനം (എഡിറ്റർ)
  18. ഹാൻഡ് ബുക്ക് ഓഫ് മെന്റൽ ലോസ്
  19. ലോ ആൻഡ് സൈക്കിയാട്രി
  20. അതർ വ്യൂ (ലേഖനങ്ങൾ)
  21. പഴശ്ശിസ്മൃതി (കവിതകൾ)
  22. Udhakumbam (കവിതാസമാഹാരം)
  23. നേരിന്റെ നേർമ (ലേഖനങ്ങൾ)[3]
  24. ഒഞ്ചിയം ഒരു മരണവാറണ്ട്[4]

അവലംബം

[തിരുത്തുക]
  1. "P S Sreedharan Pillai new president of Kerala BJP". The AccessMyLibrary. 3 August 2003. Archived from the original on 2012-07-20. Retrieved 22 April 2010.
  2. "Chengannur Election 2018".
  3. http://www.thesundayindian.com/en/story/epitome-of-legal-dishonesty/31/39945/[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-29. Retrieved 2013-03-11.


"https://ml.wikipedia.org/w/index.php?title=പി.എസ്._ശ്രീധരൻ_പിള്ള&oldid=4092539" എന്ന താളിൽനിന്ന് ശേഖരിച്ചത്