എൻ.എസ്.എസ്. കോളേജ്, പന്തളം

Coordinates: 9°13′17″N 76°40′53″E / 9.2215°N 76.6814°E / 9.2215; 76.6814
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. എസ്. എസ്. കോളേജ്, പന്തളം
ആദർശസൂക്തംശ്രേയോഹി ജ്ഞാനം അഭ്യസത്ത് (സംസ്കൃതം)
തരംഗവൺമെന്റ് എയ്ഡഡ് കോളേജ്
സ്ഥാപിതം1950; 74 years ago (1950)
സ്ഥാപകൻമന്നത്ത് പത്മനാഭൻ
ബന്ധപ്പെടൽകേരള സർവ്വകലാശാല
സ്ഥലംപന്തളം, കേരളം, ഇന്ത്യ
9°13′17″N 76°40′53″E / 9.2215°N 76.6814°E / 9.2215; 76.6814
അഫിലിയേഷനുകൾകേരള സർവ്വകലാശാല, യു.ജി.സി
വെബ്‌സൈറ്റ്www.nsscollegepandalam.ac.in

എൻ‌.എസ്‌.എസ് കോളേജ്, പന്തളം കേരളത്തിലെ പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും കേരള സർവ്വകലാശാലയുടെ കീഴിലുള്ളതുമാണ്. നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഏറ്റവും പഴയ മൂന്ന് കോളേജുകളിൽ ഒന്നാണിത്. തിരുവിതാംകൂർ സർവകലാശാലയുടെ ഇന്റർമീഡിയറ്റ് കോഴ്സോടെ 1950-ൽ മന്നത്ത് പത്മനാഭനാണ് ഈ കോളേജ് സ്ഥാപിച്ചത്.[1] ഒരേ മാനേജ്മെന്റിന്റെ തന്നെ കീഴിലുള്ള മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് പന്തളം നഗരത്തിന്റെ ഹൃദയഭാഗത്തായാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.

പന്തളം എൻ‌എസ്‌എസ് കോളേജിന്റെ പ്രധാന കെട്ടിടം

ശാസ്ത്രം, കല, വാണിജ്യം, കായിക വിദ്യാഭ്യാസം എന്നീ 15 വകുപ്പുകളാണ് കോളേജിലുള്ളത്. 14 അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ, ഏഴ് ബിരുദാനന്തര കോഴ്സുകൾ, ഒരു ഡോക്ടറൽ പ്രോഗ്രാം എന്നിവയാണ് കോഴ്സുകൾ. കോളേജിന്റെ ആപ്തവാക്യം (കോളേജ് ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്) ശ്രേയോഹി ജ്ഞാനം അഭ്യസത്ത് ( അറിവ് നിരന്തരമായ പരിശീലനത്തേക്കാൾ ശ്രേഷ്ഠമാണ് ) എന്നാണ്. ഭഗവദ്ഗീത സ്മൃതിയിൽ നിന്നാണ് ഇത് കടമെടുത്തിരിക്കുന്നത്. [2] യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഒരു പ്രത്യേക ഗ്രേഡ് കോളേജായാണ് അംഗീകരിച്ചിരിക്കുന്നത്. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ 2007 ൽ ബി ++ ഗ്രേഡ് കോളേജിന് നൽകി. 2014 ൽ എ ഗ്രേഡായി ഉയർത്തി. നാക്ക് (NAAC) ടീം ഈ സ്ഥാപനം ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപന ങ്ങളിൽ ഒന്നാണെന്നു കണ്ടെത്തുകയും കൂടാതെ മികവിന്റെ കേന്ദ്രമായി ഉയർത്താൻ ശുപാർശ ചെയ്യുകയും ചെയ്തു. [3]

കോളേജ് കാമ്പസ് 50 ഏക്കറിലായാണ് (20 ഹെക്റ്റർ) വ്യാപിച്ചുകിടക്കുന്നത് . കൂടാതെ കേരള സർവകലാശാലയുടെ പഠനകേന്ദ്രവും യൂണിവേഴ്സിറ്റി ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫീസും കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്നു. സർ രത്തൻ ടാറ്റ ട്രസ്റ്റിൽ നിന്ന് സുവോളജി വകുപ്പിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. . ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന് പന്തളീയൻ ഇംഗ്ലീഷ് തിയേറ്റർ എന്ന തിയേറ്റർ ഉണ്ട് .കോളേജ് പ്രിൻസിപ്പലായിരുന്ന എൻ‌. ജി. കുറുപ്പ് 1960 കളിലാണ് ഇതിന് തുടക്കം കുറിച്ചത് . ഈ തിയേറ്റർതിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ വില്യം ഷേക്സ്പിയറുടെ ഹാംലെറ്റ് വേദിയിൽ അവതരിപ്പിച്ചു. 2013-ൽ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സാഹിത്യോത്സവമായ "ലൂമിന ലിറ്ററാറ്ററിയിൽ" കഥകളി ഷേക്സ്പിയറുടെ ഒഥല്ലോയുടെ കഥകളിരൂപം തിയേറ്റർ അവതരിപ്പിച്ചു. [4]

കോളേജ് ലൈബ്രറിയിൽ ഏകദേശം 50,000 പുസ്തകങ്ങളും 1800 റഫറൻസ് പുസ്തകങ്ങളുമുണ്ട്. നാഷണൽ കേഡറ്റ് കോർപ്സ്, നാഷണൽ സർവീസ് സ്കീം, വിമൻസ് സ്റ്റഡീസ് യൂണിറ്റ്, ഫോറസ്ട്രി ക്ലബ്, സംരംഭകത്വ വികസന ക്ലബ്, ഫിലിം ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. മലയാളസാഹിത്യം, , ജലവിഭവ മാനേജ്മെന്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ നിരവധി ദേശീയ സെമിനാറുകളും വർക്ക് ഷോപ്പുകളും കോളേജ് നടത്തിയിട്ടുണ്ട്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ[തിരുത്തുക]

ശ്രദ്ധേയമായ ഫാക്കൽറ്റി[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "N.S.S. College, Pandalam". N. S. S. College. Archived from the original on 11 January 2014. Retrieved 20 December 2013.
  2. "College Vision and Mission". NSS College, Pandalam.
  3. "Institutions Accredited/Re-accredited by NAAC (Aided Colleges)" (PDF). Collegiate Education Department. Archived from the original (PDF) on 2017-12-09. Retrieved 2021-04-09.
  4. "Show of literary talent winds up". Retrieved 3 March 2014.

പുറംകണ്ണികൾ[തിരുത്തുക]