"വയലാർ രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
add free image
(ചെ.)No edit summary
വരി 25: വരി 25:
| source = http://www.keral.com/topstories/vayalar_ravi_minister.htm
| source = http://www.keral.com/topstories/vayalar_ravi_minister.htm
}}
}}
[[2006]] [[ജനുവരി 29]] മുതൽ [[ഇന്ത്യ|ഇന്ത്യയുടെ]] കേന്ദ്ര [[പ്രവാസി കാര്യമന്ത്രി|പ്രവാസി കാര്യമന്ത്രിയാണ്]] '''വയലാർ രവി''' (ജനനം: 1937 ജൂൺ 4 <ref name=Sketch>[http://rajyasabha.gov.in/kiosk/rsfinal3/whoswho/alpha_vy9.htm Biographical sketch at Rajya Sabha website].</ref>). 2007 [[സെപ്റ്റംബർ 24]] മുതൽ കോൺഗ്രസിന്റെ ഭാവി വെല്ലുവിളികളെ നേരിടാനുള്ള സമിതിയിൽ അംഗമാണ്‌.
[[2006]] [[ജനുവരി 29]] മുതൽ [[ഇന്ത്യ|ഇന്ത്യയുടെ]] കേന്ദ്ര [[പ്രവാസി കാര്യമന്ത്രി|പ്രവാസി കാര്യമന്ത്രി]], വ്യോമയാന മന്ത്രി എന്നീ ചുമതലകൾ വഹിക്കുന്നു. '''വയലാർ രവി''' (ജനനം: 1937 ജൂൺ 4 <ref name=Sketch>[http://rajyasabha.gov.in/kiosk/rsfinal3/whoswho/alpha_vy9.htm Biographical sketch at Rajya Sabha website].</ref>). 2007 [[സെപ്റ്റംബർ 24]] മുതൽ കോൺഗ്രസിന്റെ ഭാവി വെല്ലുവിളികളെ നേരിടാനുള്ള സമിതിയിൽ അംഗമാണ്‌.


== ജീവിതരേഖ ==
== ജീവിതരേഖ ==

08:35, 26 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വയലാർ രവി
Vayalar Ravi
മിനിസ്‌ട്രി ഓഫ് ഓവർസീസ് ഇന്ത്യൻ അഫയേഴ്സ്.
വ്യക്തിഗത വിവരങ്ങൾ
ജനനം1937 ജൂൺ 4
ആലപ്പുഴ, കേരളം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളിമേഴ്സി രവി
കുട്ടികൾരവി കൃഷ്ണ(ഉണ്ണി), ലിസാ റോഹൻ (കുഞ്ചി), ലക്ഷ്മി രവി (ചുക്കി)
വസതികേരളം
As of March 8, 2006
ഉറവിടം: [1]

2006 ജനുവരി 29 മുതൽ ഇന്ത്യയുടെ കേന്ദ്ര പ്രവാസി കാര്യമന്ത്രി, വ്യോമയാന മന്ത്രി എന്നീ ചുമതലകൾ വഹിക്കുന്നു. വയലാർ രവി (ജനനം: 1937 ജൂൺ 4 [1]). 2007 സെപ്റ്റംബർ 24 മുതൽ കോൺഗ്രസിന്റെ ഭാവി വെല്ലുവിളികളെ നേരിടാനുള്ള സമിതിയിൽ അംഗമാണ്‌.

ജീവിതരേഖ

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ‍വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു.വിലുടെയാണ് വയലാര് ‍രവി പൊതുരംഗത്തെത്തുന്നത്. 1937 ജൂൺ 4-ന് ആലപ്പുഴയിലെ വയലാറിൽ സ്വാതന്ത്ര്യസമരസേനാനി എം.കെ. കൃഷ്ണൻറെയും മഹിളാകോൺ‍ഗ്രസ്സിൻറെ പ്രസിഡ‍ൻറായിരുന്ന ദേവകിയുടെയും മകനായിട്ടാണ് ഇദ്ദേഹം ജനിച്ചത്. കെ.എസ്.യു. കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായമായ പങ്ക് വഹിച്ച രവി വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു[1][2][3]. ആലപ്പുഴ എസ്.ഡി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ലോകോളജ് എന്നിവടങ്ങളിൽ പഠനം പൂര്ത്തിയാക്കി.

രാഷ്ട്രീയ ജീവിതം

5-ആം ലോകസഭയിലേയ്ക്ക് 1971-ൽ വയലാർ രവി തിരഞ്ഞെടുക്കപ്പെട്ടു. [1][3]. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്[3]. 1977 അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് 6-ആം ലോകസഭയിലും അംഗമായി. 1982 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു[1][3]. 1982-ൽ അദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു[1][3]. 1982-ൽ‍ അദ്ദേഹം കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റു[2][3]. മുഖ്യമന്ത്രി കെ. കരുണാകരുമായുള്ള ഒരു വഴക്കിന്റെ പേരിൽ അദ്ദേഹം 1982-ൽ ഈ സ്ഥാനം രാജി വച്ചു[2]. 1987-ൽ അദ്ദേഹം വീണ്ടും നിയമസഭയലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[3]. 1991 വരെ അദ്ദേഹം നിയമസഭയുടെ ഭാഗമായിരുന്നു[1]. 1994 ജൂലൈയിൽ അദ്ദേഹം രാജ്യസഭയിലേയ്ക്ക് മത്സരിച്ച് വിജയിച്ചു. ഏപ്രിൽ 2003-ൽ അദ്ദേഹം ഈ വിജയം ആവർത്തിച്ചു[1]. 2006 ജനുവരി 30-ന് അദ്ദേഹം ഇന്ത്യയുടെ പ്രവാസികാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു[3].

വ്യക്തിജീവിതം

ഒരു ക്രിസ്ത്യാനിയായ മേഴ്സി രവിയെ ആണ് വയലാർ രവി വിവാഹം കഴിച്ചിരിക്കുന്നത്. കെ. എസ്. യു വിൽ ഉണ്ടായിരുന്ന കാലം മുതൽക്കെ രണ്ടാൾക്കും തമ്മിൽ ഉണ്ടായിരുന്ന പ്രണയമാണ് വിവാഹത്തിലെത്തിച്ചത്. ഒരു കിഡ്നി തകരാർ മൂലം മേഴ്സി രവി 2009 സെപ്തംബർ 5-ന് അന്തരിച്ചു.

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Biographical sketch at Rajya Sabha website.
  2. 2.0 2.1 2.2 "New Minister for NRI affairs", nriol.com.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Profile at Ravi website.
"https://ml.wikipedia.org/w/index.php?title=വയലാർ_രവി&oldid=971908" എന്ന താളിൽനിന്ന് ശേഖരിച്ചത്