"ഗ്രിഗോറിയൻ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: map-bms:Kalendher Gregorian
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ckb:ڕۆژژمێری گریگۆری
വരി 76: വരി 76:
[[ca:Calendari gregorià]]
[[ca:Calendari gregorià]]
[[ceb:Kalendaryong Gregoryano]]
[[ceb:Kalendaryong Gregoryano]]
[[ckb:ڕۆژژمێری گریگۆری]]
[[cs:Gregoriánský kalendář]]
[[cs:Gregoriánský kalendář]]
[[csb:Gregorijansczi kalãdôrz]]
[[csb:Gregorijansczi kalãdôrz]]

19:06, 31 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തൊരുവിധം എല്ലായിടത്തും പിന്തുടർന്നുവരുന്ന ഒരു കാലഗണനാരീതിയാണ് ഗ്രിഗോറിയൻ കാലഗണനാരീതി. ജൂലിയൻ കാലഗണനാരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്.

ജൂലിയൻ കാലഗണനാരീതിയുടെ പ്രശ്നങ്ങൾ

ജൂലിയൻ കാലഗണനാരീതി ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്നു. ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ഈ രീതി. ഇതിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത്, ഏകദേശം 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോൾ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി നൽകി (അധിവർഷം) നൽകിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷെ 4 വർഷം കൂടുമ്പോൾ അധികദിവസം ( 24 മണിക്കൂറാണല്ലോ ഒരു ദിവസം) കണക്കാക്കുമ്പോൾ കുറവുള്ള 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവർഷത്തിനും 6 മണിക്കൂർ വീതം ലഭിക്കും. ഇങ്ങനെ വരുമ്പോൾ ഓരോ 365 ദിവസ വർഷത്തിനും 11 മിനിറ്റ് 14 സെക്കന്റ് കൂടുതലാകുന്നു. ( 24 - (4x 5'48"46"") ഇപ്രകാരം കണക്കുകൂട്ടിയാൽ ഓരോ 134 വർഷം കൂടുമ്പോൾ ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി.

ഗ്രിഗോറിയൻ രീതി

ഈ തെറ്റിനു പരിഹാരമായി ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ 1582 ഒക്ടോബർ 4 ചൊവ്വാ‍ഴ്ച്‍ക്കു ശേഷം അടുത്തദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയൻ കാലഗണനാരീതി എന്നറിയപ്പെടുകയും ചെയ്തു.

വിശദീകരണം

ഗ്രിഗോറിയൻ കാലഗണനാരീതി സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഗണനാരീതിയാണ്. ഈ രീതിയിൽ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയിൽ 365 ദിവസങ്ങളും, അധിവർഷങ്ങളിൽ 366 ദിവസങ്ങളും ആണ് ഒരു വർഷമായി കണക്കാക്കുന്നത്. ഓരോ ഗ്രിഗോറിയൻ വർഷവും പന്ത്രണ്ട് മാസങ്ങളായി വിഭജിച്ചിട്ടുണ്ട്, ഓരോ മാസങ്ങളിലും ഉള്ള ദിവസങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.


ക്രമം പേര് ദിവസങ്ങൾ
1 ജനുവരി 31
2 ഫെബ്രുവരി 28 or 29
3 മാർച്ച് 31
4 ഏപ്രിൽ 30
5 മേയ് 31
6 ജൂൺ 30
7 ജൂലൈ 31
8 ഓഗസ്റ്റ് 31
9 സെപ്റ്റംബർ 30
10 ഒക്ടോബർ 31
11 നവംബർ 30
12 ഡിസംബർ 31

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള പന്ത്രണ്ട് മാസങ്ങളും അതാത് മാസങ്ങളിലുള്ള ദിവസങ്ങളുടെ എണ്ണവും

അധിവർഷം

ഗ്രിഗോറിയൻ കാലഗണനാരീതിയിൽ 4 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്ന എല്ലാവർഷങ്ങളും അധിവർഷങ്ങളാണ്, പക്ഷെ 100 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്ന എന്നാൽ 400 കൊണ്ട് ഇത് സാധിക്കാത്ത എല്ലാ വർഷങ്ങളേയും സാധാരണ വർഷങ്ങളായാണ് കണക്കാക്കുന്നത്. അധിവർഷങ്ങളിൽ 366 ദിവസങ്ങളുണ്ടാവും, സാധാരണ 28 ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങളുണ്ടാവും അധിവർഷങ്ങളിൽ.


മറ്റു കലണ്ടറുകൾ

"https://ml.wikipedia.org/w/index.php?title=ഗ്രിഗോറിയൻ_കാലഗണനാരീതി&oldid=943094" എന്ന താളിൽനിന്ന് ശേഖരിച്ചത്