"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ആവശ്യമായ മൂന്നാം കക്ഷി അവലംബം ഉള്ളതിനാൽ ശ്രദ്ധേയത ഉണ്ട്
വരി 1: വരി 1:
{{ശ്രദ്ധേയത}}
{{Infobox Celebrity
{{Infobox Celebrity
| name = ടി.കെ. ബാലചന്ദ്രൻ
| name = ടി.കെ. ബാലചന്ദ്രൻ

15:19, 17 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ടി.കെ. ബാലചന്ദ്രൻ
ജനനം1928 ഫെബ്രുവരി 02
മരണം2005 ഡിസംബർ 15
തൊഴിൽനടൻ
നിർമാതാവ്
കഥാകൃത്ത്
ജീവിതപങ്കാളി(കൾ)വിശാലാക്ഷി
കുട്ടികൾഒരു മകൻ
വെബ്സൈറ്റ്http://actortkb.com

തെന്നിന്ത്യൻ നാടക-ചലച്ചിത്ര നടനായിരുന്നു ടി.കെ. ബാലചന്ദ്രൻ (ടി. കെ. ബി.)(ജ. 1928 ഫെബ്രുവരി 02 -മ.2005 ഡിസംബർ 15) തിരുവനന്തപുരത്തു ജനിച്ച ഇദ്ദേഹം ബാലനടനായി നാടക രംഗത്ത് തുടക്കം കുറിച്ചു. ടി. കെ. ബി. നടൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലും തൻറെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.[1] 1960 ൽ പുറത്തിറങ്ങിയ പൂത്താലി എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച ബാലചന്ദ്രൻ മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടൻ എന്ന ബഹുമതി നേടി. 18 മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയുമായിരുന്നു. മോഹൻ ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചതാണു്.

ജീവിതരേഖ

ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസിലാക്കി, നാടക നടനായിരുന്ന പിതാവ് അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ പ്രഹ്ലാദ എന്ന ചലച്ചിത്രത്തിൽ ബാലചന്ദ്രൻ വേഷമിട്ടു. പിന്നീട് അദ്ദേഹം തമിഴ്നാട്ടിലെ നാടകപ്രമാണിയായ നവാബ് രാജമാണിക്കത്തിന്റെ നാടക സംഘത്തിൽ (ബോയ്സ് ഡ്രാമ ട്രൂപ്പ്)ചേർന്നു. അതോടെ അദ്ദേഹത്തിന് പ്രസിദ്ധിയും അഭിനയ ചാതുരിയും കൈവന്നു. ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിൽ കുറേക്കാലം നൃത്തം അഭ്യസിച്ചിട്ടുണ്ട്. [2] [3]

ചലച്ചിത്ര നടൻ

ചലച്ചിത്ര നിർമ്മാതാവ്

അവലംബം

  1. http://www.actortkb.com/home.html
  2. മലയാളസംഗീതം ഇൻഫോയിൽ നിന്ന് ടി.കെ. ബാലചന്രൻ.
  3. metro വാർത്ത നവംബർ 5,2009

പുറത്തേക്കുള്ള കണ്ണികൾ

ടി. കെ. ബി. യുമായി ബന്ധപ്പെട്ട പത്ര വാർത്തകൾ

"https://ml.wikipedia.org/w/index.php?title=ടി.കെ._ബാലചന്ദ്രൻ&oldid=1752922" എന്ന താളിൽനിന്ന് ശേഖരിച്ചത്