"മണ്ണിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Drajay1976 എന്ന ഉപയോക്താവ് കുക്കിനിക്കട്ട എന്ന താൾ മണ്ണിര എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പ...
(വ്യത്യാസം ഇല്ല)

15:53, 29 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണിര
Lumbricus terrestris, the Common European Earthworm
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Suborder:
Lumbricina
Families

  Acanthodrilidae
  Ailoscolecidae
  Alluroididae
  Almidae
  Criodrilidae
  Eudrilidae
  Exxidae
  Glossoscolecidae
  Lumbricidae
  Lutodrilidae
  Megascolecidae
  Microchaetidae
  Ocnerodrilidae
  Octochaetidae
  Sparganophilidae

അനലിഡേ ഫൈലത്തിലെ ഒരു ജീവിയാണ്‌ മണ്ണിര. കൃഷിക്കാവശ്യമായ മണ്ണിന്റെ വളക്കൂറും ഗുണവും വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു. അതിനാൽ കർഷകന്റെ സുഹൃത്ത് എന്നും "പ്രകൃതിയുടെ കലപ്പ" എന്നും മണ്ണിര അറിയപ്പെടുന്നു. 6000 സ്പീഷീസുകളുള്ളതിൽ 120 ഓളം എണ്ണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണപ്പെടുന്നവയാണ്‌. ഒരു ദ്വിലിംഗജീവിയാണ്‌ ഇത്.

മണ്ണിരയ്ക്ക് കണ്ണുകളില്ല. എന്നാൽ പ്രകാശം തിരിച്ചറിയാനാകുന്ന കോശങ്ങൾ തൊലിപ്പുറമെ ഉള്ളതിനാൽ വസ്തുക്കളെ കാണാനാവില്ലെങ്കിലും പ്രകാശത്തിൽ വരുന്ന വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് കഴിവുണ്ട്. സ്പർശനം, രാസവസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവയും തിരിച്ചറിയാൻ മണ്ണിരയുടെ തൊലിക്ക് സാധിക്കും.

അടിസ്ഥാനധർമ്മങ്ങൾ മാത്രം ചെയ്യുന്ന സങ്കീർണ്ണത കുറഞ്ഞ തലച്ചോറാണ്‌ മണ്ണിരയ്ക്കുള്ളത്. ഇത് നീക്കം ചെയ്താലും മണ്ണിരയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ദൃശ്യമാവില്ല. അഞ്ച് ഹൃദയങ്ങളുള്ള ഈ ജീവിക്ക് ശ്വാസകോശമില്ല. തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തുകടക്കുന്ന വായു ശരീരത്തിൽ വ്യാപിക്കുകയാണ്‌ ചെയ്യുന്നത്.

കുക്കിനിക്കട്ട

മണ്ണിരയുടെ വിസർജ്യമാണ് കുക്കിനിക്കട്ട, കുരിച്ചിൽ മണ്ണ്, കുരിക്കപ്പൂഴി എന്നീ പേരുകളിൽ അറിയപ്പെടുന്നത്. നാടൻ മണ്ണിരകൾ പതിനഞ്ചടിവരെ താഴെ മണ്ണിൽ സമാധിയിൽ കഴിയാൻ കഴിവുള്ളവയാണ്. അനുകൂലസാഹചര്യങ്ങളിൽ ഇവ മുകളിലേക്കുവരികയും അടിയിലുള്ള പോഷകമൂല്യമുള്ളമണ്ണ് തിന്ന് മുകളിൽ വിസർജിക്കുകയും ചെയ്യും. ഈ വിസർജ്യങ്ങൾക്ക് കുക്കിനിക്കട്ടകൾ എന്ന് പേര്. ഇവയ്ക്ക് സാധാരണ മണ്ണിലുള്ളതിനേക്കാൾ പല മടങ്ങ് വളക്കൂറുണ്ട്.

ചിത്രശാല

ഇതും കാണുക

  1. വിര

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wiktionary
Wiktionary
"https://ml.wikipedia.org/w/index.php?title=മണ്ണിര&oldid=1739589" എന്ന താളിൽനിന്ന് ശേഖരിച്ചത്