Jump to content

കലപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലപ്പ

കൃഷിയിൽ വിത്ത് വിതക്കുന്നതിനോ നടുന്നതിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് കലപ്പ

.കലപ്പ ഉപയോഗിച്ച് മണ്ണ് ഇളക്കിമറിക്കുന്ന പ്രക്രിയയെ ഉഴവ് അല്ലെങ്കിൽ ചാലു കീറൽ എന്നു പറയുന്നു.

മേൽമണ്ണ് ഇളക്കി പോഷകങ്ങൾ മുകളിലേക്ക് കൊണ്ടുവരുന്നതിനും മുൻ വിളയിറക്കലിലെ അവശിഷ്ടങ്ങളും കളകളും മണ്ണിനടിയിലേക്ക് പോകുന്നതിനുമാണ് മണ്ണ് ഉഴുകുന്നത്.

കൂടാതെ മണ്ണിലെ വായുസഞ്ചാരം കൂടുന്നതിനും അതുവഴി മണ്ണിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനും ഇത് സഹായിക്കുന്നു

.കലപ്പയുടെ ഉപയോഗം കൃഷിയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട പുരോഗതികളിലൊന്നാണ്.

ആദ്യകാലങ്ങളിൽ കാളകളെയായിരുന്നു കലപ്പ വലിക്കാൻ ഉപയോഗിച്ചിരുന്നത്.

പിന്നീട് കുതിരകളെയും ഉപയോഗിച്ചു തുടങ്ങി

. വ്യവസായവൽക്കൃത രാജ്യങ്ങളിൽ ആവിയന്ത്രം നിലമുഴലിന് ഉപയോഗിച്ചുതുടങ്ങി.

ഇവ ക്രമേണ യന്ത്രസഹായത്താൽ പ്രവർത്തിക്കുന്ന ട്രാക്ടറുകൾക്ക് വഴിമാറി.

ജീവിത രീതിയുടെ പ്രത്യേകത കൊണ്ട് മണ്ണിൽ സൂക്ഷ്മ രൂപത്തിൽ ഇതേ ഗുണം ചെയ്യുന്ന മണ്ണിര "പ്രകൃതിയുടെ കലപ്പ" എന്നറിയപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

Nanchinadu: Harbinger of Rice and Plough Culture in the Ancient World എന്ന ഗ്രന്ഥം കലപ്പയുടെയും നെൽകൃഷിയുടെയും ആരംഭത്തെ കുറിച്ച് പ്രദിപാദിദിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കലപ്പ&oldid=4108261" എന്ന താളിൽനിന്ന് ശേഖരിച്ചത്